കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിനന്ദന്റെ യൂണിഫോം പാക് യുദ്ധ മ്യൂസിയത്തിൽ! ചിത്രം വൈറൽ, സത്യാവസ്ഥ ഇതാണ്

Google Oneindia Malayalam News

ദില്ലി: പാകിസ്താന്റെ കസ്റ്റഡിയില്‍ കഴിഞ്ഞ 60 മണിക്കൂറുകള്‍ അഭിനന്ദന്‍ സുരക്ഷിതനാണെന്നും സൈന്യം മികച്ച രീതിയില്‍ തന്നെ ഇടപെടുന്നു എന്നുമാണ് പാക് വിദേശകാര്യ മന്ത്രി അടക്കം അന്ന് പ്രതികരിച്ചിരുന്നത്. അഭിനന്ദന്റെതായി പാകിസ്താന്‍ പുറത്ത് വിട്ട വീഡിയോകളിലും പാക് സൈന്യം മികച്ച രീതിയില്‍ ഇടപെടുന്നു എന്നാണ് അഭിനന്ദന്‍ പറയുന്നത്.

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ പ്രകാരം പാക് സൈന്യം അഭിനന്ദനോട് ക്രൂരമായി പെരുമാറി എന്നാണ് വ്യക്തമായിരിക്കുന്നത്. മാത്രമല്ല അഭിനന്ദന്റെ പേരില്‍ പാകിസ്താനിലെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്കും ഒട്ടും കുറവില്ല. ഏറ്റവും പുതിയതായി അഭിനന്ദന്റെ യൂണിഫോമിലാണ് പിടുത്തം.

60 മണിക്കൂർ പാകിസ്താനിൽ

60 മണിക്കൂർ പാകിസ്താനിൽ

60 മണിക്കൂറുകള്‍ പാക് സൈന്യത്തിന്റെ കസ്റ്റഡിയില്‍ വെച്ച ശേഷം മാര്‍ച്ച് ഒന്ന് വെള്ളിയാഴ്ചയാണ് അഭിനന്ദനെ പാകിസ്താന്‍ ഇന്ത്യയിലേക്ക് തിരിച്ച് അയച്ചത്. അന്താരാഷ്ട്ര സമ്മര്‍ദം അടക്കം ശക്തമായ സാഹചര്യത്തിലാണ് അഭിനന്ദനെ ഇന്ത്യയ്ക്ക് തന്നെ കൈമാറാന്‍ പാകിസ്താന്‍ തീരുമാനിച്ചത്.

പോയത് പോലല്ല തിരികെ മടക്കം

പോയത് പോലല്ല തിരികെ മടക്കം

അഭിനന്ദന്‍ പോയത് പോലെ ആയിരുന്നില്ല ഇന്ത്യയിലേക്ക് തിരികെ വന്നത്. സൈനികന്റെ യൂണിഫോമില്‍ നിന്ന് മാറി നീലയും വെള്ളയും നിറത്തിലുളള സിവിലിയന്‍ വേഷത്തിലാണ് അഭിനന്ദന്‍ മടങ്ങി വന്നത്. അഭിനന്ദന്റെ പിസ്റ്റര്‍ പാകിസ്താന്‍ വിട്ട് തന്നിരുന്നില്ല.

പിസ്റ്റൾ പിടിച്ച് വെച്ചു

പിസ്റ്റൾ പിടിച്ച് വെച്ചു

അഭിനന്ദന്റെ തോക്ക് പിടിച്ച് വെച്ച പാകിസ്താന്‍ അദ്ദേഹത്തിന്റെ വാച്ച്, മോതിരം, കണ്ണട എന്നിവ മാത്രമാണ് രേഖകള്‍ പ്രകാരം തിരിച്ച് നല്‍കിയിരിക്കുന്നത്. അഭിനന്ദന്റെ പക്കലുണ്ടായിരുന്ന രേഖകളും മാപ്പുകളും പാക് സൈന്യത്തിന്റെ കസ്റ്റഡിയിലാവും മുന്‍പേ അദ്ദേഹം നശിപ്പിച്ച് കളഞ്ഞിരുന്നു.

ചിത്രം പ്രചരിക്കുന്നു

ചിത്രം പ്രചരിക്കുന്നു

അഭിനന്ദനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് പാകിസ്താനി സൈബര്‍ ലോകത്ത് വലിയ പ്രചാരണമാണ് ലഭിക്കുന്നത്. നേരത്തെ അഭിനന്ദന്റെത് എന്ന പേരില്‍ പല വ്യാജ വീഡിയോകളും പ്രചരിച്ചിരുന്നു. ഏറ്റവും പുതിയതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ഒരു ചിത്രമാണ്.

പൈലറ്റ് യൂണിഫോം

പൈലറ്റ് യൂണിഫോം

പാകിസ്താനി വാര്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഒരു സൈനിക യൂണിഫോമിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇത് ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെത് ആണ് എന്ന തരത്തിലാണ് പ്രചരിച്ച് കൊണ്ടിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അഭിനന്ദനെ ഓര്‍ക്കാന്‍ യൂണിഫോം മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയാണോ പാകിസ്താന്‍?

ആരുടേതാണ് ഈ യൂണിഫോം

ആരുടേതാണ് ഈ യൂണിഫോം

സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം കണ്ടവരൊക്കെ വിശ്വസിച്ചിരിക്കുന്നത് ഇത് അഭിനന്ദന്റേത് തന്നെയാണ് എന്നാണ്.. കാരണം അഭിനന്ദന്‍ വാഗ അതിര്‍ത്തി കടന്ന് എത്തിയത് യൂണിഫോമില്‍ ആയിരുന്നില്ല. അത് മാത്രമല്ല പ്രചരിക്കുന്ന യൂണിഫോം കാഴ്ചയില്‍ അഭിനന്ദന്റെത് തന്നെയാണ്.

തിരികെ വന്നത് സിവിൽ വേഷത്തിൽ

തിരികെ വന്നത് സിവിൽ വേഷത്തിൽ

സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം കണ്ടവരൊക്കെ വിശ്വസിച്ചിരിക്കുന്നത് ഇത് അഭിനന്ദന്റേത് തന്നെയാണ് എന്നാണ്.. കാരണം അഭിനന്ദന്‍ വാഗ അതിര്‍ത്തി കടന്ന് എത്തിയത് യൂണിഫോമില്‍ ആയിരുന്നില്ല. അത് മാത്രമല്ല പ്രചരിക്കുന്ന യൂണിഫോം കാഴ്ചയില്‍ അഭിനന്ദന്റെത് തന്നെയാണ്.

അറബുകളോട് സ്നേഹം

അറബുകളോട് സ്നേഹം

ഷെയ്ഖ് സലീം അഹമ്മദിന്റെ ട്വീറ്റ് ഇങ്ങനെയാണ്: '' ഇസ്രയേലിന് എതിരായ യുദ്ധത്തില്‍ പാകിസ്താന്‍ എന്നും അറബുകളെ സഹായിക്കുന്നുണ്ട്. 1974ലെ ഇസ്രയേല്‍ യുദ്ധത്തില്‍ വ്യോമസേനയിലെ അബ്ദുസ് സത്താര്‍ ഇസ്രയേലി മിറാഷ് വിമാനത്തെ വെടിവെച്ച് വീഴ്ത്തി. പാലസ്തീന്‍ അടക്കമുളള അറബ് രാഷ്ട്രങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍''

ഇസ്രയേലിന്റെ സമ്മാനം

ഇസ്രയേലിന്റെ സമ്മാനം

പാകിസ്താനി വ്യോമസേനയ്ക്കുളള ഉപഹാരമായി വ്യോമസേന കമാന്‍ഡര്‍ അബ്ുസ് സത്താര്‍ അല്‍വിക്ക് ഇസ്രയേല്‍ നല്‍കിയതാണ് ഇസ്രയേലി പൈലറ്റിന്റെ ഈ യൂണിഫോം. 2018ലായിരുന്നു അത്. ഈ യൂണിഫോം ആണ് വാര്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നത് എന്നാണ് ഇന്ത്യ ടുഡെയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്റുകളിലൊന്ന്

ബലാക്കോട്ടിൽ കൊല്ലപ്പെട്ട ഭീകരരെ ജെയ്ഷെ മദ്രസയുടെ മുറ്റത്ത് തന്നെ കുഴിച്ച് മൂടി! തെളിവുമായി ചാനൽബലാക്കോട്ടിൽ കൊല്ലപ്പെട്ട ഭീകരരെ ജെയ്ഷെ മദ്രസയുടെ മുറ്റത്ത് തന്നെ കുഴിച്ച് മൂടി! തെളിവുമായി ചാനൽ

English summary
Fact Check: No, this is not IAF pilot Abhinandan's uniform at Pakistan museum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X