കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ് ഈച്ചകളിലൂടെ പടരുമോ? ബിഗ് ബിയുടെ വാദത്തിന് പിന്നിലെന്ത്, സത്യാവസ്ഥ ഇങ്ങനെ...

Google Oneindia Malayalam News

ദില്ലി: മനുഷ്യ വിസർജ്യത്തിൽ ആഴ്ചകളോളം കൊറോണ വൈറസ് സജീവമായി തുടരുന്നതിനാൽ രോഗവ്യാപനം എളുപ്പത്തിലാകുമെന്ന് മുന്നറിയിപ്പ് നൽകി ബോളിവുഡ് താരം അമിതാഭ് ബച്ചൻ. ഒരു ഗവേഷണ ഫലത്തെ അടിസ്ഥാനമാക്കിയായിരുന്നു താരത്തിന്റെ പ്രതികരണം. എല്ലാ ദിവസവും ശുചിമുറികൾ ഉപയോഗിക്കാനും ഓരോ തവണയും വാതിലുകൾ അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കി ഈച്ചകൾ പ്രവേശിക്കുന്നത് തടയാനുമാണ് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടത്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോയ്ക്കൊപ്പം ഇക്കാര്യങ്ങൾ ഷെയർ ചെയ്ത അമിതാഭ് ബച്ചൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ടാഗ് ചെയ്തിരുന്നു. രോഗം ബാധിച്ചവരുടെ മലവുമായി സമ്പർക്കത്തിലാവുന്ന ഈച്ചകൾ ഭക്ഷണ പദാർത്ഥങ്ങൾക്ക് മുകളിൽ വന്നിരുന്നാൽ പെട്ടെന്ന് കൊറോണ വൈറസ് വ്യാപിക്കുമെന്നും അദ്ദേഹം ട്വിറ്റിൽ കുറിച്ചു.

മുന്നിൽ പെരുവഴി മാത്രം... അവർ നടന്നുനീങ്ങിക്കൊണ്ടേയിരുന്നു; ലോക്ക് ഡൗണിൽ ജേർണലിസ്റ്റുകൾ കണ്ട കാഴ്ചകൾമുന്നിൽ പെരുവഴി മാത്രം... അവർ നടന്നുനീങ്ങിക്കൊണ്ടേയിരുന്നു; ലോക്ക് ഡൗണിൽ ജേർണലിസ്റ്റുകൾ കണ്ട കാഴ്ചകൾ

തൊണ്ടയിലെ സ്രവങ്ങളേക്കാൾ അധികമായി മനുഷ്യന്റെ മലമൂത്ര വിസർജ്ജനങ്ങളിൽ കൊറോണ വൈറസുകൾ ഏറെക്കാലം നിലനിൽക്കുമെന്നാണ് ദി ലാൻസറ്റ് ജേണലിന്റെ ഗവേഷണത്തെ ഉദ്ധരിച്ച് അമിതാഭ് ബച്ചൻ ട്വിറ്ററിൽ കുറിച്ചത്. ഇന്ത്യക്കാരെ കൊറോണ വൈറസിനെതിരെ പോരാടാൻ പ്രേരിപ്പിച്ചുകൊണ്ടുള്ളതാണ് ബച്ചന്റെ ട്വീറ്റ്.

bachan-1585

രോഗം ബാധിക്കുന്നവരുടെ തൊണ്ടയിലെ സ്രവങ്ങളേക്കാൾ കൂടുതൽ സമയം കൊറോണ വൈറസ് മനുഷ്യരുടെ മലത്തിൽ നിലനിൽക്കുമെന്നാണ് ജേണൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. മറ്റൊരു പഠനം സൂചിപ്പിക്കുന്നത് കൊറോണ രോഗബാധിതനായ വ്യക്തിയുടെ രോഗം ഭേദമായ ശേഷവും ഇയാളുടെ മലത്തി വൈറസിന്റെ സാന്നിധ്യമുണ്ടാകുമെന്നാണ്. ഈ പഠനം ഊന്നൽ നൽകുന്നത് ശൂചീകരണത്തിന്റെയും സാമൂഹിക അകലത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചാണ്.

കേന്ദ്രസർക്കാർ സ്വച്ഛ ഭാരത് മിഷന് കീഴിൽ നിർമിച്ച് നൽകിയ ശുചിമുറികളും ജനങ്ങളിൽ പലരും ഉപയോഗിക്കാത്ത സാഹചര്യത്തിൽ ബച്ചൻ പ്രചരിപ്പിച്ചത് സ്വച്ഛ് ഭാരത് മിഷനെ പിന്തുണയ്ക്കുന്ന ഒരു സന്ദേശം കുടിയാണ്. ഇതുമായി ബന്ധപ്പെട്ട സന്ദേശങ്ങളാണ് ട്വീറ്റിനൊപ്പമുള്ള വീഡിയോയിലുള്ളത്.

Recommended Video

cmsvideo
കൊറോണ കണ്ടുപിടിക്കാന്‍ സ്നിഫര്‍ ഡോഗുകളെ പരിശീലിപ്പിക്കുന്നു | Oneindia Malayalam

ഈ വീഡിയോ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട് മിനിറ്റുകൾക്കുള്ളിൽ തന്നെ ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും ചെയ്തുു. ഈച്ചകൾ കൊറോണ വൈറസ് പരത്തുമെന്ന് ചൈനയിലെ ഒരു പഠനം തെളിയിച്ചു എന്ന തരത്തിലുള്ള മെസേജാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. ഇതോടെ കൊറോണ പകർച്ചാവ്യാധിയാണെന്നും ഈച്ചകളിലൂടെ പടരുകയില്ലെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ വ്യക്തമാക്കിയിരുന്നു. കൊറോണ വൈറസ് കൊതുകുകളിലൂടെ പടരില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

English summary
Fact check: Is Big B’s claim that coronavirus spreads through flies correct?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X