കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗണ്‍ കാലയളവ് നീട്ടുന്നു? മെയ് 4 വരെ രാജ്യത്ത് ലോക്ക് ഡൗണ്‍ തുടരുമെന്ന് പ്രചാരണം, സത്യമറിയാം!

Google Oneindia Malayalam News

ദില്ലി: മാര്‍ച്ച് 24ന് അര്‍ധരാത്രി മുതല്‍ കൊറോണ വ്യാപനം തടയാന്‍ ലക്ഷ്യമിടുന്ന ലോക്ക് ഡൗണിലാണ് രാജ്യം. ലോക്ക് ഡൗണ്‍ ഇന്ന് 12ാം ദിവസത്തിലാണുളളത്. ഏപ്രില്‍ 14 വരെ 21 ദിവസത്തേക്കാണ് പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. കൊറോണ വ്യാപനം തടയാന്‍ ലോക്ക് ഡൗണ്‍ കൊണ്ട് സാധിക്കുന്നുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ ഏപ്രില്‍ 14നപ്പുറത്തേക്ക് ലോക്ക് ഡൗണ്‍ കാലയളവ് നീളും എന്നൊരു വാര്‍ത്ത സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്.

Recommended Video

cmsvideo
ലോക്ക് ഡൗണ്‍ കാലയളവ് നീട്ടുന്നു? സത്യം ഇതാണ് | Oneindia Malayalam

വാര്‍ത്താ ചാനലായ ഇന്ത്യ ടുഡെയുടെ പേരിലാണ് പ്രചാരണം നടക്കുന്നത്. മെയ് നാല് വരെ രാജ്യത്ത് ലോക്ക് ഡൗണ്‍ തുടരും എന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു എന്നാണ് അവകാശവാദം. ഇന്ത്യ ടുഡെയുടെ ഒരു സ്‌ക്രീന്‍ ഷോട്ടാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.

മെയ് 4 വരെ നീട്ടിയോ?

മെയ് 4 വരെ നീട്ടിയോ?

നരേന്ദ്ര മോദി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 24ലെ ചാനല്‍ സംപ്രേഷണത്തിന്റെ സ്‌ക്രീന്‍ ഷോട്ടാണ് സോഷ്യൽ മീഡിയയിൽ ഒരു കൂട്ടർ വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇന്ത്യ ടുഡെയുടെ വാര്‍ത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാഴ്ചത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നു എന്നതായിരുന്നു. ഈ സ്ഥാനത്താണ് ലോക്ക് ഡൗണ്‍ മെയ് നാല് വരെ നീട്ടി എന്നുളള വ്യാജ വാര്‍ത്ത ചേര്‍ത്തിരിക്കുന്നത്.

ഇരുട്ട് അകറ്റാൻ വെളിച്ചം

ഇരുട്ട് അകറ്റാൻ വെളിച്ചം

21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നാണ് രാജ്യത്തെ വീണ്ടും അഭിസംബോധന ചെയ്തത്. ഏപ്രില്‍ 5ന് രാജ്യത്തെ ജനങ്ങള്‍ രാത്രി 9 മണിക്ക് വീടിന്റെ വാതില്‍ക്കലോ ബാല്‍ക്കണിയിലോ വിളക്ക് കത്തിക്കുകയോ മൊബൈല്‍ ടോര്‍ച്ച്, ടോര്‍ച്ച് എന്നിവ തെളിയിക്കുകയോ ചെയ്യാനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. കൊറോണ ഭീഷണിയുടെ ഇരുട്ട് അകറ്റാനാണ് വെളിച്ചം തെളിയിക്കാനുളള മോദിയുടെ ആഹ്വാനം.

പ്രഖ്യാപനം നടത്തിയിട്ടില്ല

പ്രഖ്യാപനം നടത്തിയിട്ടില്ല

അതല്ലാതെ ലോക്ക് ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് ഒരു പ്രഖ്യാപനവും നരേന്ദ്ര മോദി നടത്തിയിട്ടില്ല. മറിച്ച് ഇതുവരെ പൊതുജനം ലോക്ക് ഡൗണിനോട് നല്ല രീതിയില്‍ സഹകരിച്ചു എന്നാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരിക്കുന്നത്.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ ഇതുമായി ബന്ധപ്പെട്ട് പല തരത്തിലുളള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ മൂന്ന് മാസത്തേക്ക് വരെ നീട്ടിയേക്കും എന്നതടക്കമാണ് വ്യാജ പ്രചാരണം നടക്കുന്നത്.

നിയന്ത്രണങ്ങൾ തുടരണം

നിയന്ത്രണങ്ങൾ തുടരണം

എന്നാല്‍ ലോക്ക് ഡൗണ്‍ നീട്ടാനുളള ആലോചന ഇല്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ലോക്ക് ഡൗണ്‍ നീട്ടുമെന്നുളള വാര്‍ത്തകള്‍ കാബിനറ്റ് സെക്രട്ടറി തന്നെ നിഷേധിച്ചിട്ടുളളതാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലും ലോക്ക് ഡൗണ്‍ നീട്ടില്ല എന്ന സൂചനയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ചിട്ടുളളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്ക് ഡൗണിന് ശേഷവും നിയന്ത്രണങ്ങൾ തുടരാനും പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Fact Check: Is the government extended Corona lock down to May 4
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X