Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിവസവും 25 ജിബി ഡാറ്റ സൗജന്യം, ജിയോയുടെ വമ്പൻ ഓഫർ', പ്രചരിക്കുന്ന സന്ദേശത്തിന് പിന്നിൽ!

മുംബൈ: റിലയന്‍സ് ജിയോയും ഫേസ്ബുക്കും തമ്മിലുളള ഇടപാടിന്റെ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ജിയോയില്‍ 43,574 കോടി രൂപയാണ് ഫേസ്ബുക്ക് നിക്ഷേപിക്കുന്നത്. ജിയോയും ഫേസ്ബുക്കും ചേര്‍ന്ന് ഉപഭോക്താക്കള്‍ക്കായി വമ്പന്‍ ഓഫര്‍ നല്‍കുന്നതായി ഒരു സന്ദേശം വ്യാപകമായി ഫേസ്ബുക്കിലും ട്വിറ്ററിലും വാട്‌സ്ആപ്പിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കൊവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ എല്ലാ ജിയോ ഉപഭോക്താക്കള്‍ക്കും ജിയോയും ഫേസ്ബുക്കും ചേര്‍ന്ന് 25 ജിബി ഡാറ്റ ഫ്രീയായി നല്‍കുന്നു എന്നാണ് പ്രചാരണം. 6 മാസത്തേക്കാണ് ദിവസവും 25 ജിബി ഡാറ്റ സൗജന്യമായി നല്‍കുന്നത് എന്നും അതിനായി ഒരു മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം എന്നുമാണ് പ്രചാരണം.

jio

എന്താണ് ഈ സന്ദേശനത്തിന് പിന്നിലുളള സത്യം. യഥാര്‍ത്ഥത്തില്‍ ജിയോ 25 ജിബി ദിവസവും സൗജന്യമായി നല്‍കുന്നുണ്ടോ. ഇല്ല എന്ന് തന്നെയാണ് ഉത്തരം. കാരണം ഈ സന്ദേശത്തില്‍ പറയുന്നത് പോലെയുളള ഒരു ആപ്ലിക്കേഷന്‍ ജിയോയ്ക്കില്ല. വൈറലാകുന്ന മെസ്സേജില്‍ പറയുന്ന വെബ്‌സൈറ്റ് യുആര്‍എല്‍ വ്യാജമാണ് എന്നും കണ്ടെത്തിയിട്ടുണ്ട്.

ജിയോ ഡാറ്റ സൗജന്യമായി നല്‍കുന്നു എന്ന പ്രചാരണം വ്യാജമാണെന്നും അത്തരം വാസ്തവ വിരുദ്ധമായ പ്രചാരണങ്ങളില്‍ വീഴരുത് എന്നും റിലയന്‍സ് പ്രതിനിധി വ്യക്തമാക്കി. നേരത്തെയും ജിയോയുടെ പേരില്‍ ഇത്തരത്തിലുളള വ്യാജ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ നടന്നിട്ടുണ്ട്.

ജിയോയുടെ 9.9ശതമാനം വരുന്ന ഓഹരിയാണ് ഫേസ്ബുക്ക് സ്വന്തമാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ രംഗത്ത വമ്പന്മാരാണ് ഫേസ്ബുക്ക്. ജിയോയുമായി കൈകോര്‍ക്കുന്നത് ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിക്കാന്‍ ഫേസ്ബുക്കിന് സഹായകമാവും. ഇതിലൂടെ ജിയോ ഉപഭോക്താക്കളിലേക്ക് ഫേസ്ബുക്ക് അതിവേഗത്തിലെത്തും. ജിയോയ്ക്ക് രാജ്യത്ത് 388 ദശലക്ഷം ഉപഭോക്താക്കളാണ് ഉളളത്. ഇത് കൂടാതെ ചെറുകിട ബിസ്സിനസ്സുകളേയും ജിയോ-ഫേസ്ബുക്ക് ഇടപാട് സഹായിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+