കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎൻയുവിലെ ഐഷി ഘോഷിന്റെ പരിക്ക് അഭിനയമാണോ? വൻ പ്രചാരണം, സത്യാവസ്ഥ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ഏറ്റവും മികച്ച സര്‍വ്വകലാശാലയെന്ന് പേര് കേട്ട ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളെ മുഖംമൂടി ധരിച്ച് ആക്രമിച്ച ഗുണ്ടകളെ പിടികൂടാന്‍ ഇതുവരെ ദില്ലി പോലീസിനായിട്ടില്ല. പകരം ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് ഐഷി ഘോഷ് അടക്കമുളളവര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്.

അതിനിടെ ഐഷി ഘോഷിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണമാണ് അഴിച്ച് വിട്ടിരിക്കുന്നത്. ഐഷി ഘോഷ് ആക്രമിക്കിപ്പെട്ടിട്ടില്ലെന്നും കയ്യിലെ കെട്ട് നാടകമാണ് എന്നുമാണ് പ്രചാരണം. ഐഷിയുടെ ഒരു ചിത്രവും ഇതിനൊപ്പം പ്രചരിപ്പിക്കപ്പെടുന്നുണ്ട്. സത്യാവസ്ഥ പരിശോധിക്കാം.

മുഖം മൂടി ആക്രമണം

മുഖം മൂടി ആക്രമണം

ജെഎന്‍യു സര്‍വ്വകലാശാലയിലെ ഫീസ് വര്‍ധനവിന് എതിരെ മാസങ്ങളായി വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ നയിക്കുന്ന വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തിലാണ് സമരം. പ്രതിഷേധ സമരങ്ങളുടെ ഭാഗമായി രജിസ്‌ട്രേഷന്‍ അടക്കമുളളവ തടയപ്പെട്ടിരുന്നു. ജനുവരി 5, 6 തിയ്യതികളിലായാണ് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ടത്.

തലയ്ക്കും കൈക്കും മർദ്ദനം

തലയ്ക്കും കൈക്കും മർദ്ദനം

പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ അടക്കം കയറി അക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നിരവധി പേരാണ് മര്‍ദ്ദനത്തിന് ഇരയായത്. ജെഎന്‍യു യൂണിയന്‍ പ്രസിഡണ്ട് ഐഷി ഘോഷും ക്രൂരമായി ആക്രമിക്കപ്പെട്ടു. തലയിലും കൈയ്യിലും ഐഷിക്ക് മര്‍ദ്ദനമേറ്റു. ആക്രമിക്കപ്പെട്ടതിന് തൊട്ട് പിറകേ ഐഷി ചോരയൊലിപ്പിച്ച് സംസാരിക്കുന്ന വീഡിയോ വൈറലായിരുന്നു.

ഐഷിക്കെതിരെ പ്രചാരണം

ഐഷിക്കെതിരെ പ്രചാരണം

ജെഎന്‍യു ആക്രമണത്തില്‍ ഐഷി ഘോഷ് അടക്കമുളളവര്‍ പങ്കാളികളായിരുന്നു എന്നാണ് ദില്ലി പോലീസ് ആരോപിക്കുന്നത്. ഇവരുടെ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്ത് വിട്ടു. പിന്നാലെയാണ് ഐഷി ഘോഷിനെതിരെ ബിജെപി അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ആരംഭിച്ചത്. ഐഷി ഘോഷ് ആക്രമിക്കപ്പെട്ടിട്ടില്ലെന്നാണ് ഒരു ഫോട്ടോ സഹിതമുളള പ്രചാരണം.

അഭിനയമെന്ന് ആരോപണം

അഭിനയമെന്ന് ആരോപണം

ഐഷി ഘോഷിന് ആക്രമണത്തില്‍ പരിക്കേറ്റിരിക്കുന്നത് ഇടത് കൈക്കാണ്. ഈ കയ്യില്‍ പ്ലാസ്റ്ററും ഇട്ടിട്ടുണ്ട്. എന്നാല്‍ ഐഷിയുടെ കയ്യിലെ പ്ലാസ്റ്റര്‍ ചില നേരങ്ങളില്‍ വലത് കയ്യിലാണ് കാണുന്നത് എന്നും അതിനാല്‍ പരിക്ക് അഭിനയമാണ് എന്നുമാണ് പ്രചാരണം. ഈ പ്രചാരണത്തെ സോഷ്യല്‍ മീഡിയ തന്നെ പൊളിച്ചടുക്കിയിരിക്കുകയാണ്.

ഉപയോഗിച്ചത് മിറർ ഇമേജ്

ഉപയോഗിച്ചത് മിറർ ഇമേജ്

യഥാര്‍ത്ഥത്തില്‍ ഐഷിയുടെ ചിത്രത്തിന്റെ മിറര്‍ ഇമേജ് ഉപയോഗിച്ചാണ് വ്യാജ പ്രചാരണം അഴിച്ച് വിട്ടിരിക്കുന്നത്. യഥാര്‍ത്ഥ ചിത്രത്തിന്റെ കണ്ണാടിയില്‍ കാണുന്ന ഇമേജാണ് മിറര്‍ ഇമേജ്. അതായത് ഇടത് കയ്യിലുളള പ്ലാസ്റ്റര്‍ മിറര്‍ ഇമേജില്‍ കാണുക വലത് കയ്യില്‍ ആയിരിക്കും. വലത് കയ്യാലാണ് പ്ലാസ്റ്റര്‍ എങ്കില്‍ അത് ഇടത് കയ്യിലായും കാണും. ഈ മിറര്‍ ഇമേജും ഐഷിയുടെ യഥാര്‍ത്ഥ ചിത്രവും ചേര്‍ത്ത് വെച്ചാണ് വ്യാജ പ്രചാരണം നടക്കുന്നത്.

English summary
Fact Check: Mirror image of Aishe Ghosh viral claiming that injuries are fake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X