• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോദിയുടെ മാലിന്യശേഖരണം നാടകമെന്ന് പ്രചരണം; ഉപയോഗിക്കുന്നത് സ്കോട്ലന്‍ഡിലേയും കോഴിക്കോടേയും ചിത്രം

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങുമായുള്ള അനൗപചാരിക കൂടിക്കാഴ്ച്ചയ്ക്ക് തമിഴ്നാട്ടിലെ മഹാബലിപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഭാത സവാരിക്കിടെ കടല്‍ത്തീരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. താന്‍ കടല്‍ത്തീരം വ്യക്തമാക്കുന്ന വീഡിയോ മോദി തന്‍റെ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്യുകയും ചെയ്തു.

വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ഈ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പ്രധാനമന്ത്രി വലിയ സജ്ജീകരണങ്ങളോട് കൂടിയ ക്യാമാറ സംഘത്തെ അണിനിരത്തിയിരുന്നെന്ന പ്രചാരണവും ശക്തമായി. കടല്‍തീരത്ത് ഷൂട്ട് ചെയ്യുന്ന ഒരു സംഘത്തിന്‍റെ ചിത്രവും വെച്ചായിരുന്നു ഈ പ്രചാരണം. മറ്റ പല ചിത്രങ്ങള്‍ ഉപയോഗിച്ചും ഇത്തരത്തിലുള്ള പ്രചാരണം നടന്നു. എന്നാല്‍ പല സ്ഥലങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള വെറും വ്യാജ പ്രചരണങ്ങളാണ് ഇതെല്ലാം എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. വ്യക്തമായ വിവരങ്ങള്‍ ഇങ്ങനെ..

പ്രചരണം

പ്രചരണം

ബീച്ച് വ്യത്തിയാക്കുന്ന ദൃശ്യങ്ങള്‍ വെറും ഫോട്ടോഷൂട്ടിന് വേണ്ടി പ്രധാനമന്ത്രി നടത്തിയ നാടകം എന്ന രീതിയിലായിരുന്നു സോഷ്യല്‍ മീഡിയിയില്‍ ചിലര്‍ പ്രചാരണം നടത്തിയിരുന്നത്. കാര്‍ത്തി ചിദംബരം ഉള്‍പ്പടേയുള്ള പ്രമുഖരും ഈ പ്രചാരണം ഏറ്റുപിടിച്ചു. കടല്‍ തീരത്തുള്ള ഒരു ക്യാമറാ സംഘത്തിന്‍റെ ചിത്രം ഉപയോഗിച്ചുള്ള ഈ പ്രചാരണത്തില്‍ ചിലരെങ്കിലും വീണു പോവുകയും ചെയ്തു.

സത്യം

സത്യം

യഥാര്‍ത്ഥത്തില്‍ 2017 സെപ്തംബര്‍ 3 ന് tayscreen എന്ന വെബ്സൈറ്റില്‍ വന്ന ഒരു ഫോട്ടോയാണ് മോദി തയ്യാറാക്കി നിര്‍ത്തിയ ക്യാമറാ സംഘം എന്നരീതിയില്‍ പ്രചരിപ്പിച്ചത്. സ്കോട്ട്ലാന്‍റിലെ ഫോര്‍ത്ത് റോഡ് ബ്രിഡ്ജിന് സമീപമുള്ള ക്യൂന്‍സ് ഫെറി പാലത്തിന്‍റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ വാര്‍ത്തയിലായിരുന്നു ഈ ചിത്രം ഉള്‍പ്പെടുത്തിയത്.

സിനിമാ ചിത്രീകരണ കേന്ദ്രമാവുന്നു

സിനിമാ ചിത്രീകരണ കേന്ദ്രമാവുന്നു

ഉദ്ഘാടനം കഴിഞ്ഞ ക്യൂന്‍സ് ഫെറിയും പരിസരവും തിരക്കേറിയ സിനിമാ ചിത്രീകരണ കേന്ദ്രമാവുന്നതായിരുന്നു വാര്‍ത്ത. ഇപ്പോള്‍ മോദിക്കെതിരേയുള്ള പ്രചാരണത്തിന് ഉപയോഗിക്കുന്ന ചിത്രത്തോടൊപ്പം ഷൂട്ടിങ് സംഘത്തിന്‍റെ ഉള്‍പ്പടെ മറ്റ് ചിത്രങ്ങളും വാര്‍ത്തയില്‍ നല്‍കിയിട്ടുണ്ട്.

സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രത്തിന്‍റെ പശ്ചാത്തലത്തില്‍ ചില കെട്ടിടങ്ങള്‍ കാണാമെങ്കിലും അത് വ്യക്തമായിരുന്നില്ല. ചിത്രം സൂക്ഷമായി പരിശോധിച്ചാല്‍ ഇന്ത്യന്‍ രീതിയിലുള്ള കെട്ടിടങ്ങളല്ലെന്നും മനസ്സിലാക്കാന്‍ കഴിയും.

തെറ്റ് പറ്റി

തെറ്റ് പറ്റി

ചിത്രത്തിന്‍റെ ഉറവിടം വ്യക്തമായതോടെ ചിത്രം തിരഞ്ഞെടുത്തതില്‍ തനിക്ക് തെറ്റ് പറ്റിയെന്ന് വ്യക്തമാക്കി കാര്‍ത്തി ചിദംബരം രംഗത്ത് എത്തുകയും ചെയ്തു. ഒരു ചിത്രം തിരഞ്ഞെടുക്കുന്നതില്‍ എനിക്ക് തെറ്റ് പറ്റി. എന്നാല്‍ ചിത്രങ്ങല്‍ തമ്മില്‍ പരസ്പരം ബന്ധിപ്പിക്കുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. എന്നിരുന്നാലും അതിന്‍റെ അനുമാനം അത് തന്നെയാണ്'-കാര്‍ത്തി ചിദംബരം ട്വിറ്ററില്‍ കുറിച്ചു.

കാര്‍ത്തി ചിദംബരം

ട്വീറ്റ്

പരിശോധന

പരിശോധന

നേരത്തെ തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് സെക്യൂരിറ്റി പരിശോധനകള്‍ക്ക് ശേഷം മാലിന്യങ്ങള്‍ കടല്‍ തീരത്ത് വിതറിയതിന് ശേഷമാണ് മോദിയുടെ വീഡിയോ ചിത്രീകരിച്ചതെന്ന പ്രചാരണവും ശക്തമായിരുന്നു. പലസ്ഥലങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഉപോയിഗിച്ച് തന്നെയായിരുന്നു ഈ പ്രചാരണവും.

പ്രചാരണം

ട്വീറ്റ്

കോഴിക്കോട് നടന്നത്

കോഴിക്കോട് നടന്നത്

ഈ വര്‍ഷം ഏപ്രിലില്‍ കോഴിക്കോട് കടപ്പുറത്ത് മോദി നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി തീരത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്ന ചിത്രം ദ ഹിന്ദു പത്രം പ്രസിദ്ധീകരിച്ചിരുന്നു. ഈ ചിത്രം ഉപയോഗിച്ചായിരുന്നു മഹാബലിപുരത്ത് മോദി മാലിന്യങ്ങള്‍ പെറുക്കുന്നത് ചിത്രീകരിക്കുന്നതിന് മുമ്പ് സെക്യുരിറ്റി ഗാര്‍ഡ് സുരക്ഷാ പരിശോധന നടത്തിയിരുന്നു എന്ന പ്രചാരണം.

പ്രശംസ

പ്രശംസ

വ്യാജപ്രചരണങ്ങള്‍ ഒരുവശത്ത് നടക്കുമ്പോഴും മറുവശത്ത് മോദിയുടെ ഇടപെടലിന് വലിയ പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അരമണിക്കൂറോളം കടല്‍ തീരത്ത് ചിലവഴിച്ച പ്രധാനമന്ത്രി സന്ദര്‍ശകര്‍ ബീച്ചില്‍ ഉപേക്ഷിച്ചു പോയ പ്ലാസ്റ്റിക് കുപ്പികളും പ്ലേറ്റുകളും മറ്റും പെറുക്കി മോദി താജ് ഫിഷര്‍മെന്‍സ് കോവ് റിസോര്‍ട്ട് ആന്റ് സ്പായിലെ ജീവനക്കാരനെ ഏല്‍പ്പിക്കുകയായിരുന്നു.

വീഡിയോ

മഹാബലിപുരം കടപ്പുറത്ത് മാലിന്യം പെറുക്കുന്ന മോദി

റോയിയുടെ മരണം ജോളി ആഘോഷിച്ചത് ജോണ്‍സനൊപ്പം; അതും കല്ലറയിലെ മണ്ണ് ഉണങ്ങുതിന് മുമ്പ്

അന്നമ്മയെ കൊന്നത് റോയിക്ക് അറിയാമായിരുന്നു; ജോളിയുടെ മൊഴിയില്‍ ഞെട്ടി ബന്ധുക്കളും നാട്ടുകാരും

English summary
fact check: Modi's beach cleaning; this is not the truth behind spreading photos
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X