കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്വേഷ പ്രചാരണം നടത്തിയ ബിജെപി എംപി പെട്ടു!! പുറത്തുവിട്ടത് പഴയ നിസ്‌കാര വീഡിയോ

  • By Desk
Google Oneindia Malayalam News

ദില്ലി: ബിജെപി എംപിയുടെ മുസ്ലിം വിരുദ്ധ പ്രചാരണ നീക്കം പൊളിഞ്ഞു. ദില്ലിയില്‍ മുസ്ലിങ്ങള്‍ കൂട്ടമായി നമസ്‌കരിക്കുന്ന വീഡിയോ പുറത്ത് വിട്ട ബിജെപി എംപി പര്‍വേശ് വര്‍മയുടെ നീക്കമാണ് പൊളിഞ്ഞത്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് മുസ്ലിങ്ങള്‍ പ്രാര്‍ഥിക്കുന്നു എന്നായിരുന്നു എംപിയുടെ ട്വീറ്റ്. എന്നാല്‍ ഇത് പഴയ നമസ്‌കാര വീഡിയോ ആണെന്ന് പരിശോധനയില്‍ തെളിഞ്ഞു.

നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ മുസ്ലിം വിദ്വേഷ പ്രസംഗം നടത്തിയതിലൂടെ വിവാദത്തിലായ ബിജെപി നേതാവാണ് പര്‍വേശ് വര്‍മ. ഇദ്ദേഹത്തിന്റെ പുതിയ വിദ്വേഷ നീക്കം പൊളിഞ്ഞത് എംപിയുടെ വിശ്വാസ്യതക്കേറ്റ കളങ്കമായി. വിശദാംശങ്ങള്‍...

നമസ്‌കരിക്കുന്ന വീഡിയോ

നമസ്‌കരിക്കുന്ന വീഡിയോ

മുസ്ലിങ്ങള്‍ നമസ്‌കരിക്കുന്ന വീഡിയോ പങ്കുവച്ച ബിജെപി എംപി, ഇത്തരത്തില്‍ ഏതെങ്കിലും മതക്കാര്‍ക്ക് ചെയ്യാന്‍ അനുമതിയുണ്ടോ എന്ന ചോദ്യവും ഉന്നയിച്ചിരുന്നു. ഇത്തരം നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇമാമുമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്നും മുഖ്യമന്ത്രി കെജ്രിവാളിനോട് എംപി ആവശ്യപ്പെട്ടു.

ദില്ലി പോലീസ് പ്രതികരണം

ദില്ലി പോലീസ് പ്രതികരണം

പര്‍വേശ് വര്‍മ പരസ്യമാക്കിയ വീഡിയോ ദില്ലി പോലീസ് വിശദമായി പരിശോധിച്ചു. ഇത് രണ്ടു മാസം മുമ്പുള്ള വീഡിയോ ആണെന്ന് തെളിഞ്ഞു. കിംവദന്തികള്‍ പരത്തുക എന്ന ലക്ഷ്യത്തോടെയാണ് വീഡിയോ പങ്കുവച്ചതെന്നും വ്യാജ വിവരമാണിതെന്നും പോലീസ് പ്രതികരിച്ചു.

ട്വീറ്റ് നീക്കം ചെയ്തു

ട്വീറ്റ് നീക്കം ചെയ്തു

വ്യാജമായ വിവരമാണ് ബിജെപി എംപി സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്. തീര്‍ത്തും തെറ്റാണിത്. പഴയ വീഡിയോ ആണിത്. ഇത്തരം വീഡിയോകള്‍ പങ്കുവയ്ക്കുന്നതിന് മുമ്പ് ആധികാരികത ഉറപ്പാക്കണമെന്നും ദില്ലി പോലീസ് അഭ്യര്‍ഥിച്ചു. വിവാദ ട്വീറ്റ് നീക്കം ചെയ്യുകയുമുണ്ടായി. എന്നാല്‍ എംപിക്കെതിരെ കേസെടുത്തതായി വിവരമില്ല.

ബിജെപിക്ക് നാണക്കേട്

ബിജെപിക്ക് നാണക്കേട്

ബിജെപി എംപിയുടെ വിദ്വേഷ നീക്കത്തിനെതിരെ എഎപി രംഗത്തുവന്നു. ബിജെപിക്ക് നാണക്കേടുണ്ടാക്കുന്ന പ്രവര്‍ത്തനമാണ് പര്‍വേശ് വര്‍മ നടത്തിയതെന്ന് എഎപി രാജ്യസഭാ എംപി സഞ്ജയ് സിങ് കുറ്റപ്പെടുത്തി. രാജ്യം പ്രതിസന്ധി നേരിടുമ്പോഴും ബിജെപി വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോയുടെ സത്യം ഇങ്ങനെ

വീഡിയോയുടെ സത്യം ഇങ്ങനെ

പര്‍വേശ് വര്‍മ എംപി പോസ്റ്റ് ചെയ്ത വീഡിയോ മാര്‍ച്ച് 20ന് ട്വിറ്ററില്‍ പ്രചരിച്ചിരുന്നു. ലോക്ക് ഡൗണ്‍ നിലവില്‍ വരുന്നതിന് അഞ്ച് ദിവസം മുമ്പായിരുന്നു ഇത്. ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസ് വീഡിയോ സംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്തി. കിഴക്കന്‍ ദില്ലിയിലെ പട്പര്‍ഗഞ്ചിലെ റോഡിനരികില്‍ മുസ്ലിങ്ങള്‍ നിസ്‌കരിക്കുന്നതാണ് വീഡിയോ.

ആരാണ് പര്‍വേശ് വര്‍മ

ആരാണ് പര്‍വേശ് വര്‍മ

ദില്ലി മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനാണ് പര്‍വേശ് വര്‍മ. ഇദ്ദേഹം ആദ്യമായല്ല വിവാദത്തില്‍പ്പെടുന്നത്. ജനുവരിയില്‍ ഷാഹീന്‍ ബാഗിലെ പ്രക്ഷോഭകരെ കൊലയാളികളും ബലാല്‍സംഗം ചെയ്യുന്നവരും എന്ന് വിശേഷിപ്പിച്ചതിലൂടെ വിവാദത്തില്‍പ്പെട്ടിരുന്നു. അന്ന് വ്യാപകമായ വിമര്‍ശനം നേരിടേണ്ടി വന്നു പര്‍വേശ് വര്‍മ.

 തിരഞ്ഞെടുപ്പ് വേളയില്‍

തിരഞ്ഞെടുപ്പ് വേളയില്‍

ഈ വര്‍ഷം നടന്ന ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലും പര്‍വേശ് വര്‍മ വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. ബിജെപി അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറി നിര്‍മിച്ച പള്ളികള്‍ പൊളിക്കുമെന്ന് ഇയാള്‍ പ്രസംഗിച്ചിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയതിന് ഇയാള്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടുതവണ കേസെടുക്കുകയും പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

തൃശൂരില്‍ ക്വാറന്റൈന്‍ വിവാദം; എംഎല്‍എ ഓഫീസിലും മന്ത്രി വീട്ടിലും ക്വാറന്റൈനില്‍, പ്രതിഷേധംതൃശൂരില്‍ ക്വാറന്റൈന്‍ വിവാദം; എംഎല്‍എ ഓഫീസിലും മന്ത്രി വീട്ടിലും ക്വാറന്റൈനില്‍, പ്രതിഷേധം

ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി കൂട്ടരാജി; നാല് പ്രമുഖ നേതാക്കള്‍ രാജിവച്ചു, ഒട്ടേറെ അണികളുംബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി കൂട്ടരാജി; നാല് പ്രമുഖ നേതാക്കള്‍ രാജിവച്ചു, ഒട്ടേറെ അണികളും

English summary
Muslims offering namaz in Delhi; BJP MP Parvesh Verma shared Old video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X