കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുല്‍വാമ ഇറാഖിലാണോ? പ്രചരിക്കുന്ന വീഡിയോ ഇറാഖിലേത്, സോഷ്യല്‍ മീഡിയയില്‍ പലതും വ്യാജം

Google Oneindia Malayalam News

ദില്ലി: കശ്മീരിലെ പുല്‍വാമയില്‍ കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ ഭീകരാക്രമണത്തിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ എന്ന പേരിലാണ് സോഷ്യല്‍ മീഡിയയില്‍ വ്യാജ വീഡിയോ പ്രചരിക്കുന്നത്.

Iran

പുല്‍വാമ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ല. എന്നാല്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകളോട് സാദൃശ്യമുള്ള സിസിടിവി വീഡിയോ ആണ് പ്രചരിക്കുന്നത്. ഈ വീഡിയോ ഇറാഖിലേതാണെന്ന് ബൂം ലൈവ് വെബ്‌സൈറ്റ് കണ്ടെത്തി.

പുല്‍വാമ ആക്രമണത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നത്. 30 സെക്കന്റുള്ള ഒരു വീഡിയോ ആണ് ഇതില്‍ പ്രധാനം. നിരയായി വാഹനങ്ങള്‍ റോഡിലൂടെ വരുന്നതും വന്‍ ശബ്ദത്തില്‍ സ്‌ഫോടനം ഉണ്ടാകുന്നതുമാണ് വീഡിയോയില്‍.

പാകിസ്താനെ ഇന്ത്യ 'വളയുന്നു'; യാത്രാമധ്യേ സുഷമ ഇറാനില്‍, നയതന്ത്ര നീക്കം!! പാകിസ്താന്‍ കുടുങ്ങുംപാകിസ്താനെ ഇന്ത്യ 'വളയുന്നു'; യാത്രാമധ്യേ സുഷമ ഇറാനില്‍, നയതന്ത്ര നീക്കം!! പാകിസ്താന്‍ കുടുങ്ങും

എന്നാല്‍ ഈ വീഡിയോ 2007ല്‍ ഇറാഖില്‍ നടന്ന ആക്രമണത്തിന്റേതാണെന്ന് ബൂം ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുല്‍വാമ ആക്രമണത്തിന്റേതെന്ന പേരിലാണ് വ്യാജ വീഡിയോ പ്രചരിക്കുന്നത്.

ആകാശമാര്‍ഗം സിആര്‍പിഎഫ് തേടി; കേന്ദ്രം അവഗണിച്ചു, ബുള്ളറ്റ്പ്രൂഫ് ബസും അനുവദിച്ചില്ല- റിപോര്‍ട്ട്ആകാശമാര്‍ഗം സിആര്‍പിഎഫ് തേടി; കേന്ദ്രം അവഗണിച്ചു, ബുള്ളറ്റ്പ്രൂഫ് ബസും അനുവദിച്ചില്ല- റിപോര്‍ട്ട്

വാട്‌സ് ആപ്പ് വഴിയാണ് ഈ വ്യാജ വീഡിയോ പ്രചരിക്കുന്നത്. വിവരം ലഭിച്ചപ്പോള്‍ തന്നെ ഇതുസംബന്ധിച്ച പരിശോധിച്ചു. പുല്‍വാമ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ എന്ന പേരിലാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. എന്നാല്‍ വീഡിയോയില്‍ കാണുന്ന തെരുവ് നോക്കിയാല്‍ വ്യക്തമാകും ഇത് കശ്മീരല്ല എന്ന്. വീഡിയോ സംബന്ധിച്ച ഗൂഗ്‌ളില്‍ തിരഞ്ഞു. 2008ല്‍ ഏപ്രിലില്‍ യുട്യൂബില്‍ അപ്ലോഡ് ചെയ്തതാണ് വീഡിയോ. 2007 സപ്തംബറില്‍ ഇറാഖില്‍ നടന്ന സംഭവത്തിന്റേതാണിത്- ബൂം ലൈവ് മാനേജിങ് എഡിറ്റര്‍ ജെന്‍സി ജേക്കബ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

English summary
Fact Check: Not CCTV clip of Pulwama blast, old footage from Iraq being pushed on social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X