കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ അവസാന ലോക്‌സഭാ പ്രസംഗത്തില്‍ 7 പിഴവുകള്‍... പ്രസംഗത്തിന്റെ സത്യാവസ്ഥ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭയിലെ അവസാന പ്രസംഗം വലിയ രീതിയില്‍ അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിച്ചതിനൊപ്പം കോണ്‍ഗ്രസിനെയും പ്രതിപക്ഷ ഐക്യത്തെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു മോദി. ഇതും വലിയ കൈയ്യടി നേടിയിരുന്നു. പക്ഷേ മോദി ഉന്നയിച്ച കാര്യങ്ങളുടെ സത്യാവസ്ഥ ആദ്യമായി ചര്‍ച്ചയായിരിക്കുകയാണ്. മോദിയുടെ പല ആരോപണങ്ങളിലും അവകാശവാദത്തിലും പിശകുകളുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

പക്ഷേ ഇതൊന്നുമല്ല പ്രധാന വിഷയം, സത്യാവസ്ഥ പരിശോധിക്കാതെ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍, ലോക്‌സഭയില്‍ നുണ പറഞ്ഞെന്ന ചീത്തപ്പേര് അദ്ദേഹത്തിന് സമ്മാനിക്കുന്നതാണ്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ സംസാരിക്കുന്നത് പോലെയായിരുന്നു മോദിയുടെ പ്രസംഗമെന്ന് പ്രതിപക്ഷം നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു. അദ്ദേഹം സഭയില്‍ മനപ്പൂര്‍വം കള്ളംപ്പറഞ്ഞെന്നാണ് ആരോപണം. മോദിയുടെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന പിഴവുകളാണ് പ്രസംഗത്തില്‍ സംഭിച്ചിരിക്കുന്നത്.

ശുചീകരണത്തില്‍ പറഞ്ഞത്

ശുചീകരണത്തില്‍ പറഞ്ഞത്

കഴിഞ്ഞ 55 വര്‍ഷത്തിനിടയില്‍ ഇന്ത്യയിലെ ശുചീകരണ പ്രക്രിയ വെറും 40 ശതമാനം മാത്രമാണെന്നും, എന്നാല്‍ 55 മാസം കൊണ്ട് ഇത് 98 ശതമാനമായി താന്‍ മാറ്റിയെന്നായിരുന്നു മോദി പറഞ്ഞത്. എന്നാല്‍ ഗ്രാമീണ മേഖലയിലെ ശുചീകരണം മോദി വന്നതിന് ശേഷം 39 ശതമാനം മാത്രമാണ് എത്തിയതെന്നാണ് ഔദ്യോഗിക കണക്ക്. ശൗചാലയങ്ങളും മറ്റ് ശുചീകരണം പ്രവര്‍ത്തനങ്ങളും വര്‍ധിച്ചെന്ന് മന്ത്രാലയം പറയുമ്പോഴും പലതും പരിശോധിക്കാതെയാണ് കണക്കുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിലാണ് മോദിക്ക് ആദ്യം പിഴച്ചത്. നാല് ലക്ഷത്തില്‍ ഗ്രാമങ്ങള്‍ ഉണ്ടെന്ന് പറയുമ്പോള്‍ വെറും 79000 ഗ്രാമങ്ങളില്‍ മാത്രമാണ് മതിയായ സൗകര്യം ഉണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തിയത്.

ഗ്യാസ് കണക്ഷന്‍

ഗ്യാസ് കണക്ഷന്‍

55 വര്‍ഷത്തിനിടയില്‍ വെറും 12 കോടി എല്‍പിജി കണക്ഷനാണ് നല്‍കിയതെന്ന് മോദി ആരോപിച്ചിരുന്നു. എന്നാല്‍ തന്റെ ഭരണത്തില്‍ ഇതുവരെ 13 കോടി കണക്ഷനുകള്‍ നല്‍കിയെന്നും, ഇതില്‍ ആറ് കോടി ഉജ്ജ്വല്‍ യോജനപ്രകാരമാണെന്നും മോദി അവകാശപ്പെട്ടിരുന്നു. 16.63 കോടി പേര്‍ രജിസ്റ്റര്‍ ചെയ്ത എല്‍പിജി ഉപയോക്താക്കള്‍ രാജ്യത്തുണ്ട്. പക്ഷേ മോദിയുടെ പദ്ധതിയില്‍ കണക്ഷന്‍ മാത്രമേ നല്‍കുന്നുള്ളൂ. ഗ്യാസ് തീര്‍ന്നാല്‍ അതിനുള്ള ചെലവുകള്‍ കുടുംബങ്ങള്‍ തന്നെ വഹിക്കണം. രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങളില്‍ 90 ശതമാനവും ഗ്യാസ് കണക്ഷന്‍ ഉപേക്ഷിച്ച നിലയിലാണ്. ഗ്യാസ് സിലിണ്ടറില്‍ ധനസഹായം സര്‍ക്കാര്‍ നല്‍കുന്നില്ല. ഇവിടെയും മോദിക്ക് പിഴച്ചിരിക്കുകയാണ്.

വൈദ്യുതി കണക്ക്

വൈദ്യുതി കണക്ക്

കോണ്‍ഗ്രസ് മൂന്ന് വര്‍ഷം കൊണ്ട് എല്ലാവര്‍ക്കും വൈദ്യുതി വാഗ്ദാനം ചെയ്‌തെങ്കിലും അത് നടപ്പാക്കിയില്ലെന്ന് മോദി ആരോപിച്ചിരുന്നു. 2.5 കോടി വീടുകളില്‍ മോദി സര്‍ക്കാര്‍ വൈദ്യുതി നല്‍കിയെന്നും. ദിവസങ്ങള്‍ക്കുള്ളില്‍ 100 ശതമാനം വൈദ്യുതീകരണം പൂര്‍ത്തിയാവുമെന്നും മോദി പറഞ്ഞിരുന്നു. എന്നാല്‍ സൗഭാഗ്യയുടെ കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും വൈദ്യുതി കണക്ഷനുകള്‍ നല്‍കുന്നവരുടെ എണ്ണത്തില്‍ കുറവ് വരുത്തുന്നുവെന്നാണ് രേഖകള്‍ കാണിക്കുന്നത്. 3.7 കോടിയായിരുന്നു ഒക്ടോബറില്‍, പിന്നീട് ഇത് 2.48 കോടിയായി, ഇപ്പോഴത് 1.2 കോടിയാണ്. കൃത്യമായി വൈദ്യുതീകരണം നടക്കുന്നില്ലെന്ന് ഇതിലൂടെ മന്ത്രാലയത്തിന് തന്നെ വ്യക്തമാണ്.

ഫിഷറീസ് മന്ത്രാലയം

ഫിഷറീസ് മന്ത്രാലയം

മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക മന്ത്രാലയം തന്നെ രൂപീകരിച്ചെന്നായിരുന്നു മോദിയുടെ വമ്പന്‍ പിഴവ്. സത്യത്തില്‍ ഫിഷറീസിന് പ്രത്യേക വിഭാഗമാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. അത് മന്ത്രാലയമല്ല, മറിച്ച് ഒരു മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന ഒരു വിഭാഗം മാത്രമാണ്. നിരവധി വിഭാഗങ്ങള്‍ ഇതിന് കീഴിലുണ്ടാവും. പ്രധാനമന്ത്രിയായിട്ടും ഇത്തരം കാര്യങ്ങള്‍ മോദി ശ്രദ്ധിച്ചില്ലെന്നത് ഗുരുതര പിഴവാണ്.

ബ്രോഡ്ബാന്‍ഡ് കണക്ഷന്‍

ബ്രോഡ്ബാന്‍ഡ് കണക്ഷന്‍

കോണ്‍ഗ്രസ് രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ഇന്റര്‍നെറ്റ് കൊണ്ടുവരുമെന്ന് പറഞ്ഞെങ്കിലും സാധിച്ചില്ലെന്നും, വെറും 59 ഗ്രാമങ്ങളിലാണ് ഒപ്ടിക്കല്‍ ഫൈബര്‍ കണക്ടിവിറ്റി ഉള്ളതെന്നും മോദി പറഞ്ഞിരുന്നു. തന്റെ സര്‍ക്കാര്‍ 1,16000 ഗ്രാമങ്ങളില്‍ ബ്രോഡ്ബാന്‍ഡ് കൊണ്ടുവന്നെന്നായിരുന്നു മോദി അവകാശപ്പെട്ടത്. എന്നാല്‍ 2,50000 ഗ്രാമങ്ങളില്‍ കണക്ടിവിറ്റി വേണമെന്ന് ഭാരത് ബ്രോഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്ക് ലിമിറ്റഡ് ആവശ്യപ്പെട്ടിട്ടും ഇത്രമാത്രമാണ് ഇതുവരെ മോദി ലഭ്യമാക്കിയത്. യുപിഎ സര്‍ക്കാരിന്റെ കാലത്തുണ്ടായ ഗ്രൗണ്ട് വര്‍ക്കും മോദി സര്‍ക്കാര്‍ തള്ളിയത് ഇന്ത്യയിലെ ഇന്റര്‍നെറ്റ് കുതിപ്പിന് തടസ്സമായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ബാങ്ക് അക്കൗണ്ടുകള്‍

ബാങ്ക് അക്കൗണ്ടുകള്‍

2014ല്‍ വെറും 50 ശതമാനം ബാങ്ക് അക്കൗണ്ടുകള്‍, തന്റെ കാലത്ത് എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ടുകളുണ്ടെന്നായിരുന്നു മോദിയുടെ കണക്ക്. എന്നാല്‍ 2011ന് ശേഷം ഇന്ത്യയില്‍ ബാങ്ക് അക്കൗണ്ടുകളുടെ കാര്യത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ഗ്ലോബല്‍ ഇന്‍ഡെക്‌സ് പട്ടിക ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഇതില്‍ 48 ശതമാനവും നിര്‍ജീവമായ അക്കൗണ്ടുകളാണ്. ഇത് സാമ്പത്തിക മേഖലയെ പിന്നോട്ട് വലിക്കുന്നതാണ്. മോദി സര്‍ക്കാരിന്റെ കാലത്ത് ഇത്തരം അക്കൗണ്ടുകള്‍ വര്‍ധിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസ് മുക്ത ഭാരതം

കോണ്‍ഗ്രസ് മുക്ത ഭാരതം

കോണ്‍ഗ്രസ്മുക്ത ഭാരതം എന്ന് മഹാത്മാ ഗാന്ധി പറഞ്ഞിരുന്നുവെന്നാണ് മോദി പറഞ്ഞ മറ്റൊരു പിശക്. എന്നാല്‍ കോണ്‍ഗ്രസ് പിരിച്ചുവിട്ട് പുതിയൊരു രാഷ്ട്രീയ പാര്‍ട്ടിയോ അതല്ലെങ്കില്‍ ജനസേവന മാര്‍ഗമോ സ്വീകരിക്കണം എന്ന് മാത്രമാണ് ഗാന്ധി പറഞ്ഞത്. പുതിയൊരു ഇന്ത്യയ്ക്കായി ഗാന്ധി പറഞ്ഞ കാര്യങ്ങള്‍ മോദി വളച്ചൊടിക്കുകയായിരുന്നു. സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്താണ് മോദി ഇക്കാര്യം പറഞ്ഞത്.

പ്രിയങ്ക 2 മാസം കൊണ്ട് അദ്ഭുതം കാണിക്കില്ലെന്ന് അറിയാം... രാഹുലിന്റെ ലക്ഷ്യം 2022!!പ്രിയങ്ക 2 മാസം കൊണ്ട് അദ്ഭുതം കാണിക്കില്ലെന്ന് അറിയാം... രാഹുലിന്റെ ലക്ഷ്യം 2022!!

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥികളാവാന്‍ രണ്ട് നിര്‍ദേശം.... ബിജെപിയില്‍ നിന്ന് വന്ന നേതാവാകരുത്!!കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥികളാവാന്‍ രണ്ട് നിര്‍ദേശം.... ബിജെപിയില്‍ നിന്ന് വന്ന നേതാവാകരുത്!!

English summary
fact checking pm modis lok sabha speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X