പാക് ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാർക്കൊപ്പം ശശി തരൂർ എംപി, പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ സത്യം
ദില്ലി: കോണ്‍ഗ്രസിന്റെ തിരുവനന്തപുരം എംപിയായ ശശി തരൂര്‍ എന്നും വിവാദങ്ങളുടെ തോഴനാണ്. തിരുവനന്തപുരത്ത് നിന്നും രണ്ടാമതും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശശി തരൂര്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരു ദിവസം വൈകിയത് വിവാദമായിരുന്നു. ഇന്ത്യ-പാകിസ്താന് ലോകകപ്പ് മത്സരം കാണാന്‍ തരൂര്‍ ഇംഗ്ലണ്ടിലേക്ക് പോയിരുന്നു. ഇത് കാരണം മറ്റ് കോണ്‍ഗ്രസ്സ് എംപിമാര്‍ക്കൊപ്പം തരൂരിന് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചില്ല.
ഇംഗ്ലണ്ടില്‍ നിന്ന് മടങ്ങി വന്ന ശേഷം ഒരു ദിവസം വൈകിയായിരുന്നു ശശി തരൂരിന്റെ സത്യപ്രതിജ്ഞ. അതിന് സോഷ്യല്‍ മീഡിയയില്‍ പഴി കേട്ട് കൊണ്ടിരിക്കെയാണ് മറ്റൊരു വിവാദം തരൂരിനെ തേടി എത്തിയിരിക്കുന്നത്. ഒരു കൂട്ടം സ്ത്രീകള്‍ക്കൊപ്പം തരൂര്‍ നില്ക്കുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

പാകിസ്താന് ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാര്‍ക്കൊപ്പം ശശി തരൂര്‍ എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം പ്രചരിക്കുന്നത്. ഫേസ്ബുക്കില്‍ ആദ്യം പ്രത്യക്ഷപ്പെട്ട ഈ ചിത്രം പിന്നീട് വിവിധ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. എന്ന് മാത്രമല്ല ചിത്രത്തിന് ദ്വയാര്‍ത്ഥ സൂചകവും അശ്ലീലവും നിറഞ്ഞ കമന്റുകളാണ് ആളുകള്‍ ചെയ്ത് കൊണ്ടിരിക്കുന്നത്.
ശശി തരൂരിനേയും ഒപ്പമുളള സ്ത്രീകളേയും അധിക്ഷേപിക്കുന്ന തരത്തിലുളള പ്രതികരണങ്ങളോടെയാണ് വാട്സ്ആപ്പിലും ട്വിറ്ററിലും അടക്കം ചിത്രം പ്രചരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ തരൂരിനൊപ്പം ചിത്രത്തിലുളളത് പാക് ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാര്‍ ആണോ. അല്ല എന്ന് തന്നെയാണ് ഉത്തരം. ഒരു വര്‍ഷം മുന്‍പ് അതായത് 2018ല്‍ ശശി തരൂര്‍ തന്നെ ട്വീറ്റ് ചെയ്തതാണ് ഈ ചിത്രം. ഇന്‍ഡോര്‍ എന്റര്‍പ്രണേഴ്സ് ഓര്ഗനൈസൈഷനിലെ വനിതകള്‍ക്കൊപ്പം എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രമാണ് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നത്.
With the women of Indore's Entrepreneurs' Organisation after a three-hour interaction tonight. (But the men asked most of the questions.) pic.twitter.com/4cJB5QoOtl
— Shashi Tharoor (@ShashiTharoor) February 18, 2018
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications