കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏപ്രില്‍ 20 മുതല്‍ വീണ്ടും ലോക്ക് ഡൗണ്‍; ഡബ്ല്യുഎച്ച്ഒ നിയന്ത്രണം പ്രഖ്യാപിച്ചു, സത്യം ഇതാണ്

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസിനെ നേരിടാന്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയെന്ന് വ്യാജ പ്രചാരണം. ലോകാരോഗ്യ സംഘടന സര്‍ക്കുലര്‍ ഇറക്കിയെന്നാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചാരണം നടക്കുന്നത്. ഇന്ത്യയില്‍ ഏപ്രില്‍ 14 വരെയാണ് ലോക്ക് ഡൗണ്‍.

ഇതിന് ശേഷം 19 വരെ ചില ഇളവുകള്‍ നല്‍കുമെന്നാണ് പ്രചരിപ്പിക്കുന്നത്. ഏപ്രില്‍ 20 മുതല്‍ മെയ് 18 വരെയുള്ള ഒരു മാസം വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമെന്നും പ്രചാരണമുണ്ട്. കൊറോണ രോഗ പ്രതിരോധത്തെ കുറിച്ചും വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇതിന്റെ യാഥാര്‍ഥ്യങ്ങള്‍ മറ്റൊന്നാണ്. വിശദാംശങ്ങള്‍...

വ്യാജ സര്‍ക്കുലറില്‍ പറയുന്നത്

വ്യാജ സര്‍ക്കുലറില്‍ പറയുന്നത്

കൊറോണ വൈറസ് രോഗം പൂര്‍ണമായും ഇല്ലാതായാല്‍ ഈ കാലയളവിന് ശേഷം ലോക്ക് ഡൗണ്‍ പിന്‍വലിക്കും. മെയ് 19 മുതല്‍ 24 വരെ അഞ്ച് ദിവസം വീണ്ടും ലോകാരോഗ്യ സംഘടന ഇളവ് നല്‍കും. വീണ്ടും രണ്ടാഴ്ച ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കും. മെയ് 25 മുതല്‍ ജൂണ്‍ 10 വരെ ലോക്ക് ഡൗണ്‍ തുടരുമെന്നും പ്രചരിക്കുന്ന വ്യാജ സര്‍ക്കുലറില്‍ പറയുന്നു.

ഡബ്ല്യുഎച്ച്ഒ പറയുന്നത്

ഡബ്ല്യുഎച്ച്ഒ പറയുന്നത്

എന്നാല്‍ ഇത്തരം ഒരു സര്‍ക്കുലര്‍ ഇറക്കിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ വിഭാഗം വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജമാണ്. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട ഒരു പ്രോട്ടോകോളും പുറത്തിറക്കിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. പ്രചരിക്കുന്ന സര്‍ക്കുലര്‍ വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാരും അറിയിച്ചു.

തൊണ്ട നനച്ചാല്‍ രോഗം തടയുമോ

തൊണ്ട നനച്ചാല്‍ രോഗം തടയുമോ

ഇതുവരെ ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് തീരുമാനിച്ചിട്ടില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഒട്ടേറെ വ്യാജ വിവരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിരിക്കുന്നത്. തൊണ്ടയില്‍ എപ്പോഴും നനവുണ്ടായാല്‍, വരണ്ട അവസ്ഥ വരാതിരുന്നാല്‍ കൊറോണയെ പ്രതിരോധിക്കാമെന്നാണ് മറ്റൊരു പ്രചാരണം.

സന്ദേശം ഇങ്ങനെ

സന്ദേശം ഇങ്ങനെ

സോഷ്യല്‍ മീഡിയയില്‍ ഇത്തരം പ്രചാരണം നടന്നതോടെ ഇതില്‍ സത്യമുണ്ടോ എന്ന് അന്വേഷിക്കുന്നവരും കുറവല്ല. ഇക്കാര്യത്തില്‍ വിദഗ്ധരുടെ അഭിപ്രായം തേടിയപ്പോഴാണ്് പ്രചാരണത്തില്‍ കഴമ്പില്ലെന്ന് വ്യക്തമായത്. 15 മിനുട്ട് ഇടവേയില്‍ വെള്ളം കുടിക്കണം. തൊണ്ട നനഞ്ഞിരിക്കണമെന്നും അതുവഴി കൊറോണയെ പ്രതിരോധിക്കാമെന്നുമാണ് സന്ദേശം.

വസ്തുത ഇങ്ങനെ

വസ്തുത ഇങ്ങനെ

ഇത് തെറ്റാണ് എന്നതാണ് വസ്തുത. ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍ഡിഎംഎ) യ്ക്കും ഇക്കാര്യത്തില്‍ വിവരം ലഭിച്ചു. അവര്‍ വസ്തുത പരിശോധിച്ച ശേഷമാണ് പ്രചാരണത്തില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കിയത്. തൊണ്ട നനഞ്ഞിരിക്കുന്നത് കൊണ്ട് കൊറോണ നശിക്കുമെന്ന് പറയാന്‍ സാധിക്കില്ലെന്ന് എന്‍ഡിഎംഎ പറയുന്നു. എന്നാല്‍ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നും അവര്‍ പറയുന്നു. ചൂടുള്ളതും അല്ലാത്തുമായ കാലാവസ്ഥയിലും കൊറോണ വൈറസ് വ്യാപിക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

സൗദിയും റഷ്യയും വീണ്ടും ഉടക്കി; ട്രംപ് പറഞ്ഞത് കള്ളം, ചര്‍ച്ചയുമില്ല കരാറുമില്ല,തകര്‍ന്നടിഞ്ഞ് വിപണിസൗദിയും റഷ്യയും വീണ്ടും ഉടക്കി; ട്രംപ് പറഞ്ഞത് കള്ളം, ചര്‍ച്ചയുമില്ല കരാറുമില്ല,തകര്‍ന്നടിഞ്ഞ് വിപണി

അസ്സലാം അലൈക്കും!! ഇത് കറാച്ചി കേന്ദ്രം, വൈരം മറന്ന് ഇന്ത്യയെ പുകഴ്ത്തി പാകിസ്താന്‍, കൂടെ ഇറാനുംഅസ്സലാം അലൈക്കും!! ഇത് കറാച്ചി കേന്ദ്രം, വൈരം മറന്ന് ഇന്ത്യയെ പുകഴ്ത്തി പാകിസ്താന്‍, കൂടെ ഇറാനും

English summary
Fact check: WHO issued protocols and procedures on lockdown in India?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X