കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആള്‍ക്കൂട്ട കൊലപാതകം ക്രൂരം, ശിക്ഷിപ്പെടണമെന്ന് ഫട്‌നാവിസ്, മണിക്കൂറുകള്‍ക്കുള്ളില്‍ അത് സംഭവിച്ചു

Google Oneindia Malayalam News

മുംബൈ: ആള്‍ക്കൂട്ട കൊലപാതകങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും കൊലപാതകം നടന്നിരിക്കുകയാണ്. ഇത്തവണ അസമില്‍ ഡോക്ടറെ ചായത്തോട്ടത്തിലെ തൊഴിലാളികളാണ് തല്ലിക്കൊന്നത്. ആള്‍ക്കൂട്ട കൊല മനുഷ്യത്വരഹിതമായ കാര്യമാണെന്നായിരുന്നു ഫട്‌നാവിസ് പറഞ്ഞത്.

1

അതേസമയം ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ നിരവധി ആള്‍ക്കൂട്ട കൊലപാതകങ്ങളെ കുറിച്ചാണ് കേള്‍ക്കുന്നതെന്ന് ഫട്‌നാവിസ് പറഞ്ഞു. അത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറായിരിക്കണം. അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ നിര്‍ദേശം നല്‍കുമെന്നും ഫട്‌നാവിസ് വ്യക്തമാക്കി.

ഫട്‌നാവിസ് പറഞ്ഞതിന് പിന്നാലെ അസമില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം നടന്നിരിക്കുകയാണ്. ജോര്‍ഹട്ട് ജില്ലയിലാണ് സംഭവം. 73കാരനായ ഡോക്ടറെ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു. തോട്ടം തൊഴിലാളി മേഖലയിലെ ഡോക്ടറാണ് ഇയാള്‍. ഇവിടത്തെ തൊഴിലാളി സോമ്ര മാജി എസ്‌റ്റേറ്റ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ഡോക്ടറെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്.

ഡോ ദേവന്‍ ദത്തയെ തൊഴിലാളികള്‍ ക്രൂരമായി മര്‍ദിച്ചതായി ഡെപ്യൂട്ടി കമ്മീഷണര്‍ റോഷ്ണി അപരാഞ്ജി കോരട്ടി പഞ്ഞു. അതേസമയം സീനിയര്‍ ഡോക്ടറായ ദത്ത തൊഴിലാളി ചികിത്സ നേടിയ അന്ന് അവധിയിലായിരുന്നു. ഇയാള്‍ ഉത്തരവാദിത്തമില്ലായ്മ കാണിച്ചത് കൊണ്ടാണ് മാജി മരിച്ചതെന്ന് തൊഴിലാളികള്‍ പറയുന്നു. ഫാര്‍മസിസറ്റും മാജിയെ അഡ്മിറ്റ് ചെയ്യുമ്പോള്‍ ആശുപത്രിയില്‍ ഇല്ലായിരുന്നു. ഉച്ചയ്ക്ക് മൂന്നരയോടെ ദത്ത എത്തിയപ്പോള്‍ തന്നെ തൊഴിലാളികള്‍ ഇയാളെ മര്‍ദിച്ച് ആശുപത്രി മുറിയില്‍ പൂട്ടിയിടുകയായിരുന്നു.

 രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ പ്രിയങ്കയുടെ രഹസ്യ യോഗം... യുപിയില്‍ സ്ട്രാറ്റജി റെഡി!! രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ പ്രിയങ്കയുടെ രഹസ്യ യോഗം... യുപിയില്‍ സ്ട്രാറ്റജി റെഡി!!

English summary
fadnavis against mob lynching but it happens in asam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X