കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോല്‍ക്കുമ്പോള്‍ ഇവിഎമ്മിനെ കുറ്റപറയേണ്ട, ജനങ്ങള്‍ മോദിക്കൊപ്പമാണ്, പ്രതിപക്ഷത്തെ ട്രോളി ഫട്‌നാവിസ്

Google Oneindia Malayalam News

മുംബൈ: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. തോല്‍ക്കുമ്പോള്‍ ഇവിഎമ്മിനെ കുറ്റംപറയുന്നത് പ്രതിപക്ഷം അവസാനിപ്പിക്കണമെന്ന് ഫട്‌നാവിസ് പറഞ്ഞു. നേരത്തെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ഇവിഎം ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇത് സൂചിപ്പിച്ചായിരുന്നു ഫട്‌നാവിസിന്റെ വിമര്‍ശനം.

1

വോട്ടര്‍മാര്‍ മോദിക്കൊപ്പമാണെന്ന് പ്രതിപക്ഷം തിരിച്ചറിയണം. വോട്ട് ചെയ്യാനെത്തുന്നവര്‍ അദ്ദേഹത്തെ മാത്രമാണ് മുന്നില്‍ കാണുന്നത്. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നത് ബിജെപി കൃത്രിമം കാണിച്ചിട്ടാണെന്ന് പറയുന്നതില്‍ യുക്തിയില്ല. പ്രതിപക്ഷത്തിന്റെ തലയില്‍ മാത്രമാണ് പ്രശ്‌നങ്ങളുള്ളതെന്നും ഫട്‌നാവിസ് പറഞ്ഞു. ഇവിഎം ഒരു സാധാരണ മെഷിന്‍ മാത്രമാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി പറഞ്ഞു.

ഇവിഎമ്മില്‍ വോട്ടുരേഖപ്പെടുത്താന്‍ എത്തുന്നവരുടെ മനസ്സില്‍ മോദി മാത്രമാണ് ഉള്ളത്. അവര്‍ മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന സഖ്യത്തിന് മാത്രം വോട്ട് ചെയ്യും. മെഷീനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, പ്രശ്‌നം നിങ്ങളുടെ തലയ്ക്കാണ്. പ്രതിപക്ഷത്തിരുന്ന് നിങ്ങള്‍ക്ക് ശീലമായെന്നും ഫട്‌നാവിസ് പരിഹസിച്ചു. അടുത്ത 25 വര്‍ഷത്തേക്ക് ജനങ്ങള്‍ നിങ്ങള്‍ വോട്ടു ചെയ്യാന്‍ പോകുന്നില്ല. നിങ്ങള്‍ക്ക് അത്രത്തോളം അഹങ്കാരമുണ്ട്. അതുകൊണ്ടാണ് ജനങ്ങള്‍ നിങ്ങളെ പാഠം പഠിപ്പിച്ചതെന്നും ഫട്‌നാവിസ് പറഞ്ഞു.

മഹാരാഷ്ട്ര അധ്യക്ഷന്‍ ബാലാസാഹേബ് തോററ്റ് എന്തിനാണ് ജനകീയ യാത്ര ആരംഭിച്ചതെന്ന് എനിക്കറിയില്ല. ഈ തിരഞ്ഞെടുപ്പ് ഏത് വഴിക്കാണ് പോകുന്നതെന്ന് നിങ്ങള്‍ക്ക് മനസ്സിലായിട്ടില്ലേ. പ്രതിപക്ഷം ഇല്ലാതായി കഴിഞ്ഞു. ബിജെപി പ്രതിപക്ഷത്തിരിക്കുമ്പോള്‍ സംഘര്‍ഷ് യാത്രയും, അധികാരത്തിലിരിക്കുമ്പോള്‍ സന്‍വാദ് യാത്രയും നടത്തിയിട്ടുണ്ടെന്നും ഫട്‌നാവിസ് വ്യക്തമാക്കി.

ഐഎന്‍എക്‌സ് മീഡിയ കേസ്: ചിദംബരത്തിന്റെ ഹര്‍ജി തള്ളി, കസ്റ്റഡിയില്‍ വേണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ്ഐഎന്‍എക്‌സ് മീഡിയ കേസ്: ചിദംബരത്തിന്റെ ഹര്‍ജി തള്ളി, കസ്റ്റഡിയില്‍ വേണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

English summary
fadnavis against opposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X