India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫഡ്‌നാവിസിന് മുന്നില്‍ അടുത്ത വെല്ലുവിളി; മറികടന്നാല്‍ താക്കറെ കുടുംബം അപ്രത്യക്ഷമാകും!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ രാജിവച്ചതോടെ സര്‍ക്കാര്‍ രൂപീകരണ ശ്രമം ബിജെപി ഊര്‍ജിതമാക്കി. നാളെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. ശിവസേനയുടെ വിമത നേതാവ് ഏകനാഥ് ഷിന്‍ഡെ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീടായിരിക്കും. ഇതിന് മുമ്പ് സര്‍ക്കാര്‍ രൂപീകരണ നടപടികള്‍ ഏറെയാണ്.

ശിവസേന വിമതര്‍ക്കൊപ്പം സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുന്നത്. ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുക എന്നതാണ് ആദ്യ നടപടി. ഫഡ്‌നാവിസ് ഇപ്പോള്‍ തിളങ്ങുകയാണെങ്കിലും സെപ്തംബറില്‍ ഉദ്ധവ് താക്കറെ വീണ്ടും ചിരിക്കുമോ എന്നാണ് മുംബൈയിലെ ചോദ്യം. വിശദാംശങ്ങള്‍ ഇങ്ങനെ...

അന്ന് എങ്ങനെയോ മുഖ്യമന്ത്രിയായി; ഒറ്റയ്ക്ക് ഒന്നിനും പറ്റില്ല...' അഖിലേഷ് യാദവ് എയറില്‍അന്ന് എങ്ങനെയോ മുഖ്യമന്ത്രിയായി; ഒറ്റയ്ക്ക് ഒന്നിനും പറ്റില്ല...' അഖിലേഷ് യാദവ് എയറില്‍

1

ഇന്ന് വൈകീട്ട് ഫഡ്‌നാവിസ് ബിജെപി നേതാക്കള്‍ക്കൊപ്പം ഗവര്‍ണറെ കണ്ടേക്കും. ഗവര്‍ണര്‍ അനുമതി നല്‍കിയാല്‍ വെള്ളിയാഴ്ച മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സത്യപ്രതിജ്ഞ ചെയ്യും. ശേഷം സ്പീക്കര്‍ തിരഞ്ഞെടുപ്പായിരിക്കും. ഇതിന് വേണ്ടി നിയമസഭാ സമ്മേളനം ചേരും. ശിവസേനയുടെ ഔദ്യോഗിക വിഭാഗമായി വിമതര്‍ മാറുമെന്നാണ് പുതിയ വിവരം.

2

മൂന്നില്‍ രണ്ട് ശിവസേന അംഗങ്ങള്‍ വിമത പക്ഷത്തേക്ക് മാറിയതിനാല്‍ വിമതരെ ഔദ്യോഗിക വിഭാഗമായി അംഗീകരിക്കുന്നതിന് തടസമുണ്ടാകില്ല. ഇവര്‍ക്ക് അംഗീകാരം ലഭിച്ചാല്‍ ഉദ്ധവ് താക്കറെ വിഭാഗം കോടതിയില്‍ ചോദ്യം ചെയ്യാന്‍ സാധ്യതയേറെയാണ്. അത് വലിയ നിയമ യുദ്ധത്തിലേക്ക് നയിക്കും. ചിഹ്നം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും തര്‍ക്കം വീണ്ടും ഉടലെടുക്കും.

3

ഭരണകക്ഷി വിപ്പിനെ തിരഞ്ഞെടുക്കുകയാണ് ശേഷമുള്ള നടപടി. സഭയില്‍ ഭൂരിപക്ഷം തെളിയിച്ച ശേഷം മന്ത്രിസഭ വികസിപ്പിക്കും. ഇത്രയും നടപടികള്‍ പൂര്‍ത്തിയാകുമ്പോഴേക്കും ജുലൈ 11 ആകും. ബിജെപിയില്‍ നിന്ന് 21 ക്യാബിനറ്റ് മന്ത്രിമാരും എട്ട് സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യാനാണ് സാധ്യത. ഷിന്‍ഡെ പക്ഷത്ത് നിന്ന് 12 പേരാകും മന്ത്രിമാരാകുക. ഇതില്‍ നാല് പേര്‍ സഹമന്ത്രിമാരാകും.

4

ഉദ്ധവ് വീണതോടെ ഷിന്‍ഡെയും ഫഡ്‌നാവിസും ചിരിച്ച് ലഡു വിതരണം ചെയ്‌തെങ്കിലും ഫഡ്‌നാവിസിന് മുമ്പില്‍ വലിയ പ്രതിസന്ധിയാണുള്ളതെന്ന് നിരീക്ഷകര്‍ പറയുന്നു. സെപ്തംബറില്‍ നടക്കാന്‍ പോകുന്ന മുംബൈ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പാണ് വെല്ലുവിളി. മഹാരാഷ്ട്രയില്‍ മൊത്തം പരിശോധിച്ചാല്‍ ബിജെപിക്കാണ് മേല്‍കൈ എങ്കിലും മുംബൈ എന്നും ശിവസേനയുടെ തട്ടകമാണ്. ഇവിടെ ആര് ജയിക്കുമെന്നാണ് അറിയേണ്ടത്.

ചേച്ചി ഇപ്പോഴും പൊളിയാണ്; കൈയ്യടിച്ച് ആരാധകര്‍, 'ഉച്ചപ്രാന്ത്' ചിത്രങ്ങളുമായി സുചിത്ര

5

ഇന്ത്യയിലെ ഏറ്റവും വലിയ മുന്‍സിപ്പല്‍ കോര്‍പറേഷനാണ് മുംബൈ. ചില സംസ്ഥാനങ്ങളുടെ അത്രതന്നെ ബജറ്റ് അവതരിപ്പിക്കുന്ന കോര്‍പറേഷനാണിത്. ഇവിടെ ശിവസേനക്കാണ് മേല്‍ക്കൈ. ശിവസേനയുടെ പാരമ്പര്യം ആര്‍ക്ക് എന്ന ചോദ്യമാണ് മുംബൈയില്‍ ഇപ്പോള്‍ ഉയരുന്നത്. ഉദ്ധവോ ഷിന്‍ഡേയോ? ഇതിനുള്ള ഉത്തരമാകും സെപ്തംബറിലെ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് ഫലം.

6

മഹാരാഷ്ട്രയുടെ രാഷ്ട്രീയമല്ല മുംബൈയിലെ രാഷ്ട്രീയം തീരുമാനിക്കുന്നത് എന്നാണ് ഉദ്ധവ് പക്ഷം പറയുന്നത്. ഇവിടെ ശിവസേനയിലെ ഏത് പക്ഷത്തിനാണ് മേല്‍ക്കൈ കിട്ടുക എന്നതിന് അനുസരിച്ചാകും ഉദ്ധവിന്റെയും ഷിന്‍ഡെയുടെയും ഭാവി നിര്‍ണയിക്കുക. അതുകൊണ്ടുതന്നെ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് ശിവസേനക്ക് നിര്‍ണായകമാണ്. ഉദ്ധവ് ശക്തനായാല്‍ ഷിന്‍ഡെക്ക് മാത്രമല്ല, ഫഡ്‌നാവിസിനും തിരിച്ചടിയാണ്.

7

കോര്‍പറേഷന്‍ എന്തുവില കൊടുത്തും നിലനിര്‍ത്തുമെന്നാണ് ഉദ്ധവ് താക്കറെ അദ്ദേഹത്തിന്റെ അനുയായികളോട് പറഞ്ഞിട്ടുള്ളതത്രെ. താക്കറെയുടെ പാരമ്പര്യം നശിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്ന് ഉദ്ധവ് കരുതുന്നു. അതുകൊണ്ടുതന്നെ മുംബൈ കോര്‍പറേഷന്‍ ഭരണം പിടിക്കല്‍ അഭിമാന പോരാട്ടമായി ഉദ്ധവ് കാണുന്നു. എന്‍സിപിക്കും കോണ്‍ഗ്രസിനുമൊപ്പമുണ്ടാകുമെന്ന സൂചനയും ഉദ്ധവ് നല്‍കിക്കഴിഞ്ഞു. അതേസമയം, ഉദ്ധവ് പക്ഷത്തെ പരാജയപ്പെടുത്തി രാഷ്ട്രീയ കളത്തില്‍ നിന്ന് അകറ്റാനാകും ഫഡ്‌നാവിസിന്റെയും ബിജെപിയുടെയും ലക്ഷ്യം. അങ്ങനെ സംഭവിച്ചാല്‍ താക്കറെ കുടുംബം മുംബൈ രാഷ്ട്രീയത്തില്‍ അപ്രസക്തമാകും.

cmsvideo
  ഇനി ഒരു വരവ് ഉണ്ടാകുമോ ? ആശങ്കയിൽ ആരാധകർ | *Cricket
  English summary
  Fadnavis Face Next Challenge is BMC Election in September; Can Uddhav Thackeray Laugh?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X