കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ഫട്‌നാവിസിന്റെ അധികാര മോഹം ബിജെപിയെ തകര്‍ത്തു.... തുറന്നടിച്ച് സഞ്ജയ് റാവത്ത്!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ട് വിജയിച്ചതിന് പിന്നാലെ ദേവേന്ദ്ര ഫട്‌നാവിസിനെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ദേവേന്ദ്ര ഫട്‌നാവിസ് തിടുക്കത്തില്‍ അധികാരത്തിലെത്താന്‍ ശ്രമിച്ചതാണ് ബിജെപിയുടെ തകര്‍ച്ചയ്ക്ക് കാരണമെന്ന് റാവത്ത് പറഞ്ഞു. ഇപ്പോള്‍ അദ്ദേഹം ബാലിശമായ കാര്യങ്ങള്‍ ഉന്നയിക്കുകയാണെന്നും റാവത്ത് കുറ്റപ്പെടുത്തി. അതേസമയം മഹാരാഷ്ട്രയില്‍ ഇപ്പോള്‍ സംഭവിച്ചതെല്ലാം നല്ലതിനാണെന്നും റാവത്ത് സാമ്‌നയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

1

ഉദ്ധവ് താക്കറെ, ശരത് പവാര്‍, സോണിയാ ഗാന്ധി എന്നിവരുമായി ചേരാന്‍ തീരുമാനിച്ചത് വളരെ നല്ല കാര്യമാണ്. ഇത് രാജ്യത്ത് മുഴുവന്‍ നടപ്പാക്കാവുന്ന കാര്യമാണെന്നും റാവത്ത് പറയുന്നു. അതേസമയം ദേശീയ തലത്തില്‍ ബിജെപി വിരുദ്ധ സഖ്യമുണ്ടാക്കുമെന്ന സൂചനയാണ് റാവത്ത് നല്‍കുന്നത്. ദില്ലിയിലെ പോലുള്ള മാഫിയ ഭരണങ്ങള്‍ക്ക് മുമ്പില്‍ മഹാരാഷ്ട്ര ഒരിക്കലും മുട്ടുമടിക്കില്ലെന്നും റാവത്ത് പറഞ്ഞു.

പ്രസ്‌ക്തമായ കാര്യമെന്തെന്നാല്‍ ദില്ലിയിലെ മോദി-ഷാ സഖ്യത്തെ തൂക്കിയെറിഞ്ഞാണ് മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ അധികാരത്തിലെത്തുന്നത്. അഞ്ച് വര്‍ഷം ഈ സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കും. അജിത് പവാര്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയത് ശരത് പവാറിന്റെ തന്ത്രമാണെന്ന് പറയുന്നവരെ കുറിച്ചോര്‍ത്ത് സഹതാപം മാത്രമാണ് ഉള്ളത്. ഇപ്പോള്‍ സര്‍ക്കാര്‍ ഉണ്ടാക്കിയപ്പോല്‍ അവര്‍ എന്‍സിപി അധ്യക്ഷനെ വാനോളം പുകഴ്ത്തുകയാണെന്നും റാവത്ത് പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇവിടെ പ്രതിപക്ഷമേ കാണില്ലെന്നായിരുന്നു ഫട്‌നാവിസിന്റെ വീരവാദം. ഇത് കുട്ടിക്കളിയാണെന്ന് അദ്ദേഹം കരുതി. ശരത് പവാറിന്റെ കാലം കഴിഞ്ഞെന്നും, പ്രകാശ് അംബേദ്ക്കറുടെ പാര്‍ട്ടിയായിരിക്കും പ്രധാന പ്രതിപക്ഷി പാര്‍ട്ടിയായിരിക്കുമെന്നും ഫട്‌നാവിസ് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരാണ് പ്രതിപക്ഷ നേതാവ്. അദ്ദേഹം തിരിച്ചുവരുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അധികാരത്തിനോടുള്ള ആര്‍ത്തി അദ്ദേഹത്തെ അധികാരത്തില്‍ നിന്ന് തന്നെ താഴെയിറക്കിയിരിക്കുകയാണ്. ആത്മവിശ്വാസവും ദില്ലിയിലെ നേതാക്കളുടെ മുന്നില്‍ പത്തി മടങ്ങിയതുമാണ് അദ്ദേഹത്തിന്റെ കരിയര്‍ തകര്‍ത്തതെന്നും റാവത്ത് പറഞ്ഞു.

 പൊട്ടിത്തെറിച്ച് പിസി ചാക്കോ! രാഹുലിന്റെ തീരുമാനം തെറ്റ്,ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കും വിമർശനം പൊട്ടിത്തെറിച്ച് പിസി ചാക്കോ! രാഹുലിന്റെ തീരുമാനം തെറ്റ്,ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കും വിമർശനം

English summary
fadnavis himself destroys his career says sanjay raut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X