കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവേന്ദ്ര ഫഡ്നാവിസിന്റെ സത്യപ്രതിജ്ഞ വേഗത്തില്‍? ശിവസേനയെ മെരുക്കുമെന്ന് സൂചന...

Google Oneindia Malayalam News

മുംബൈ: അധികാരത്തര്‍ക്കങ്ങള്‍ക്കിടെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തേക്കും. ഫഡ്നാവിസ് വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. മുഖ്യമന്ത്രി പദം പങ്കുവെക്കുന്നത് സംബന്ധിച്ച് ശിവസേനയുമായുള്ള വാക്പോരുകള്‍ക്കിടെയാണ് സത്യപ്രതിജ്ഞക്കൊരുങ്ങുന്നത്. ശിവസേന ബിജെപിക്കൊപ്പം സര്‍ക്കാര്‍ രൂപീകരണത്തില്‍ പങ്കാളിയാവുമെന്ന പ്രതീക്ഷയാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്നത്. അതേ സമയം ശിവസേനയുടെ പ്രശ്നങ്ങള്‍ ശമിക്കുന്നത് വരെ കാത്തിരിക്കാന്‍ തയ്യാറാണെന്നും ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. അതേ സമയം അധികാരം പങ്കുവെക്കുന്നത് സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയും ബിജെപി വൃത്തങ്ങള്‍ പങ്കുവെക്കുന്നു.

കാശ്മീരിലെ നിയന്ത്രണങ്ങള്‍ നീക്കണം; ഇന്ത്യയ്ക്ക് നിര്‍ദ്ദേശവുമായി യുഎന്‍കാശ്മീരിലെ നിയന്ത്രണങ്ങള്‍ നീക്കണം; ഇന്ത്യയ്ക്ക് നിര്‍ദ്ദേശവുമായി യുഎന്‍

 സത്യപ്രതിജ്ഞ ഉടന്‍.. പ്രശ്നങ്ങളോ?

സത്യപ്രതിജ്ഞ ഉടന്‍.. പ്രശ്നങ്ങളോ?

ഒക്ടോബര്‍ 31നോ നവംബര്‍ ഒന്നിനോ ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന ബിജെപിക്കൊപ്പം ചേരുമെന്ന് പ്രതീക്ഷയുണ്ടെന്നും ബിജെപി വൃത്തങ്ങള്‍ പറയുന്നു. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പദവി പങ്കുവെക്കില്ലെന്നും അടുത്ത അഞ്ച് വര്‍ഷവും താന്‍ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്നും ദേവേന്ദ്ര ഫഡ്നാവിസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ബിജെപിയുമായി നടത്താനിരുന്ന ചര്‍ച്ചയും ശിവസേന തലവന്‍ ഉദ്ധവ് താക്കറെ റദ്ദാക്കിയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്കായിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്.

സര്‍ക്കാര്‍ രൂപീകരിക്കും

സര്‍ക്കാര്‍ രൂപീകരിക്കും

മഹാരാഷ്ട്രയില്‍ ബിജെപി- ശിവസേന സര്‍ക്കാര്‍ തന്നെയാണ് അധികാരത്തിലേറുക. ഇക്കാര്യത്തില്‍ ആരുടെ മനസ്സിലും സംശയത്തിന്റെ ആവശ്യമില്ല. അടുത്ത അഞ്ച് വര്‍ഷം സംസ്ഥാനം ഭരിക്കുന്നത് ബിജെപി- ശിവസേന സഖ്യമായിരിക്കുമെന്നും ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കിയിരുന്നു. മുംബൈ വര്‍ഷയിലെ വസതിയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോടാണ് ഫഡ്നാവിസിന്റെ പ്രതികരണം. അതേ സമയം ശിവസേന മുഖപത്രമായ സാമ്ന ബിജെപിയെ ലക്ഷ്യവെക്കുന്നുവെന്നും ഇതിലുള്ള അതൃപ്തിയും ഫഡ്നാവിസ് ചൂണ്ടിക്കാണിച്ചു. ശിവസേനയില്‍ ഒരു ദുഷ്യന്ത് ചൗട്ടാല ഇല്ലെന്നും, അദ്ദേഹത്തിന്റെ പിതാവ് ജയിലില്ലെന്നുമുള്ള ശിവസേന നേതാവ് സഞ്ജയ് റൗട്ടിന്റെ പ്രസ്താവന ചൂണ്ടിക്കാണിച്ചാണ് ഫഡ്നാവിസിന്റെ പ്രതികരണം.

ബിജെപി നിയമസഭാ കക്ഷിയോഗം

ബിജെപി നിയമസഭാ കക്ഷിയോഗം


ബുധനാഴ്ച നടക്കുന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിന്റെ മേല്‍നോട്ടത്തിനായി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ കാര്‍ഷിക വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് ടോമറിനെയും ദേശീയ വൈസ് പ്രസി‍ഡന്റ് അവിനാശ് റായിയെയും നിയോഗിച്ചിരുന്നു. യോഗത്തിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് ഫഡ്നാവിസ് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ കാണും.

50:50 ഫോര്‍മുലയില്‍ ധാരണയില്ല

50:50 ഫോര്‍മുലയില്‍ ധാരണയില്ല

അധികാരത്തിലെത്തി രണ്ടര വര്‍ഷത്തിന് ശേഷം മുഖ്യമന്ത്രി പദം കൈമാറണമെന്ന ആവശ്യമാണ് ശിവസേന ഉയര്‍ത്തുന്നത്. ഇതോടെ ബിജെപിക്കും ശിവസേനയ്ക്കും മുഖ്യമന്ത്രി പദം തുല്യമായി ലഭിക്കുകയും ചെയ്യും. 50:50 ഫോര്‍മുല സംബന്ധിച്ച് തിരഞ്ഞെടുപ്പിന് മുമ്പുതന്നെ ഇരു പാര്‍ട്ടികളും തമ്മില്‍ ധാരണയിലെത്തിയിരുന്നുവെന്നാണ് ശിവസേന വ്യക്തമാക്കുന്നത്. താക്കറെ കുടുംബത്തില്‍ നിന്ന് കന്നിയങ്കത്തിനിറങ്ങി വിജയിച്ച ആദിത്യ താക്കറെയെ മുഖ്യമന്ത്രിയായി അവരോധിക്കാനാണ് ശിവസേനയുടെ കരുനീക്കങ്ങള്‍. എന്നാല്‍ മുഖ്യമന്ത്രി പദം പങ്കുവെക്കുക എന്ന ആവശ്യം അംഗീകരിക്കാന്‍ ബിജെപി തയ്യാറായിട്ടില്ല. അതേസമയം ഉപമുഖ്യമന്ത്രി പദം നല്‍കി ശിവസേനയെ ഒപ്പം നിര്‍ത്താനുള്ള നീക്കമാണ് ബിജെപിയുടേതെന്നാണ് സൂചന.

English summary
Fadnavis may take oath by Friday despite Shiv Sena spat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X