കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ കൈവിടുന്നവര്‍ നശിക്കും... അവര്‍ക്ക് മാപ്പുനല്‍കില്ല, മുന്നറിയിപ്പുമായി ഫട്‌നാവിസ്!!

Google Oneindia Malayalam News

നാഗ്പൂര്‍: പ്രധാനമന്ത്രി മികച്ച നേതാവാണെന്നും, അദ്ദേഹത്തെ കൈവിടുന്നവര്‍ തകര്‍പ്പെടുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. അത്തരക്കാര്‍ക്ക് ജനങ്ങള്‍ ഒരിക്കലും മാപ്പുനല്‍കില്ലെന്ന മുന്നറിയിപ്പും ഫട്‌നാവിസ് നല്‍കുന്നു. ഫട്‌നാവിസ് നടത്തുന്ന മഹാ ജനദേശ് യാത്രയ്ക്കിടെയാണ് വിവാദ പ്രസ്താവന പിറന്നത്. അതേസമയം ശിവസേനയ്ക്കുള്ള മുന്നറിയിപ്പായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

1

ആദിത്യ താക്കറെയെ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭാഗമാക്കുന്നതില്‍ സന്തോഷം മാത്രമാണ് ഉള്ളതെന്നും ഫട്‌നാവിസ് പറഞ്ഞു. എന്നാല്‍ ആദിത്യ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശിവസേന നേതാക്കള്‍ അടുത്ത മുഖ്യമന്ത്രിയായി അദ്ദേഹത്തെ കാണണമെന്ന ആഗ്രഹത്തിലാണ്. ഇതിനായി പോസ്റ്റര്‍ പ്രചാരണവും തുടങ്ങിയിട്ടുണ്ട്. അതേസമയം മത്സരിക്കാന്‍ താന്‍ തയ്യാറായതായി ആദിത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഫട്‌നാവിസിനെ പോലെ വലിയൊരു രാഷ്ട്രീയ ആദിത്യ താക്കറെയും നടത്തുന്നുണ്ട്.

അതേസമയം മഹാരാഷ്ട്രയില്‍ പ്രതിപക്ഷം കലിപ്പിലാണെന്ന് ഫട്‌നാവിസ് പറഞ്ഞു. അവര്‍ക്ക് വഴിതെറ്റിയിരിക്കുകയാണ്. എന്താണ് ചെയ്യേണ്ടതെന്നറിയില്ല. അതുകൊണ്ട് തന്നെ മുന്നോട്ട് പോകാനും സാധിക്കുന്നില്ല. ഇവിഎമ്മിനെ കുറ്റം പറയുന്നത് പ്രതിപക്ഷത്തിന് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാനാവാത്തത് കൊണ്ടാണ്. സ്വന്തം നിലയില്‍ വോട്ട് നേടാന്‍ പ്രതിപക്ഷത്തിനാവുന്നില്ല. ഇവിഎം ഒരു മെഷീനാണെന്ന് പോലും അവര്‍ മറന്നെന്ന് ഫട്‌നാവിസ് പരിഹസിച്ചു.

നേരത്തെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിഎം വേണ്ടെന്നും പേപ്പര്‍ ബാലറ്റുകള്‍ ഉപയോഗിക്കണമെന്നും പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഫട്‌നാവിസ് ഇവരെ പരിഹസിച്ചത്. അതേസമയം തന്റെ രാഷ്ട്രീയ യാത്രകള്‍ ഇനി ഭണ്ഡാരയിലേക്കും ഗോണ്ടിയയിലേക്കുമാണ് പോകുകയെന്നും ഫട്‌നാവിസ് വ്യക്തമാക്കി. വോട്ടര്‍മാരെ നേരിട്ട് കാണാനാണ് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നത്. എന്നാല്‍ അതിന് സാധിക്കാതെ പ്രതിപക്ഷം ഓരോ കാരണങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുകയാണെന്നും ഫട്‌നാവിസ് ആരോപിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ത്രില്ലറിലേക്ക്, ഫൈനല്‍ റൗണ്ടില്‍ ഇവര്‍, ദക്ഷിണേന്ത്യയുടെ പിന്തുണ ഇങ്ങനെകോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ത്രില്ലറിലേക്ക്, ഫൈനല്‍ റൗണ്ടില്‍ ഇവര്‍, ദക്ഷിണേന്ത്യയുടെ പിന്തുണ ഇങ്ങനെ

English summary
fadnavis mocks opposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X