കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടത്തില്‍ മുങ്ങി അനില്‍ അംബാനി; ആസ്ഥാനം നഷ്ടമാകുന്നു, യെസ് ബാങ്ക് പിടിച്ചെടുക്കും; ബാധ്യത 2892 കോടി

Google Oneindia Malayalam News

മുംബൈ: ബാങ്കില്‍ നിന്നും നല്‍കിയ വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് അനില്‍ അംബാനിയുടെ മുംബൈയിലെ ആസ്ഥാനം യെസ് ബാങ്ക് പിടിച്ചെടുക്കുന്നു. സാന്താക്രൂസില്‍ സ്ഥിതി ചെയ്യുന്ന അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ആസ്ഥാനം പിടിച്ചെടുക്കുന്നതിനാണ് കമ്പനി ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്. കമ്പനിക്ക് നല്‍കിയ വായ്പ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണിതെന്ന് യെസ് ബാങ്ക് അധികൃതര്‍ പറഞ്ഞു. സാന്താക്രൂസിലുള്ള ആസ്ഥാനത്തോടൊപ്പം ദക്ഷിണ മുംബൈയിലുള്ള രണ്ട് ഓഫീസുകളും യെസ് ബാങ്ക് പിടിച്ചെടുക്കും.

anil ambani

21,432 സക്വയര്‍ മെട്രോ പ്ലോട്ടില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടമാണ് അനില്‍ അംബാനിയുടെ കമ്പനി ആസ്ഥാനം. മുംബൈ വിമാനത്താവളത്തിന് സമീപമാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. 2018ലാണ് കമ്പനിയുടെ ആസ്ഥാനം ഇവിടേക്ക് മാറ്റിയത്. റിലയന്‍സിന്റെ ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളായ റിലയന്‍സ് കാപ്പിറ്റല്‍, റിലയന്‍സ് ഹൗസിംഗ് ഫിനാന്‍സ്, റിലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ്, മറ്റ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത് ഈ കെട്ടിടങ്ങളിലാണ്. കൊവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് സ്ഥാപനത്തിലെ മുഴുവന്‍ ജീവനക്കാരും വര്‍ക്ക് ഫ്രൊം സംവിധാനത്തിലാണ് ജോലി ചെയ്യുന്നത്. ഏകദേശം 12000 കോടി രൂപയോളം ബാധ്യത അനില്‍ അംബാനിക്ക് രാജ്യത്തെ ബാങ്കുകളില്‍ മാത്രമായിട്ടുണ്ട്.

Recommended Video

cmsvideo
Mukesh Ambani Now World's 6th-Richest | Oneindia Malayalam

2008ല്‍ ഫോബ്സിന്റെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും ധനികനായ ആറാമത്തെ വ്യക്തിയായിരുന്നു അനില്‍ അംബാനി. 42 ബില്യണ്‍ ഡോളറായിരുന്നു അന്ന് അദ്ദേഹത്തിന്റെ ആസ്തി. എന്നാല്‍ അതിന് ശേഷം പന്ത്രണ്ടു വര്‍ഷം പിന്നിട്ടപ്പോള്‍ ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ സഹോദരന്‍ അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍ തന്റെ ആസ്തി വെറും പൂജ്യമാണെന്ന് വ്യക്തമാക്കിയിരുന്നു. കുടുംബ സ്വത്ത് വിഭജനത്തില്‍ ടെലികോം, വൈദ്യുതി ഉല്‍പാദനം, ധനകാര്യ സേവന ബിസിനസുകള്‍ എന്നിവ ഏറ്റെടുത്ത് അനില്‍ അംബാനി പിരിഞ്ഞെങ്കിലും ഈ ബിസിനസ്സുകളെല്ലാം കടത്തില്‍ മുങ്ങുകയായിരുന്നു.

English summary
Fail To repay Rs 2,892 crore, Yes Bank to seize Anil Ambani's Santa Cruz headquarters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X