ആറാം ക്ലാസില്‍ തോല്‍വി; രുക്മിണിയുടെ കഠിന പ്രയത്നം ഫലം കണ്ടു, സിവില്‍ സര്‍വീസില്‍ രണ്ടാം റാങ്ക്
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ സിവില്‍ സര്‍വീസസ് പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ വര്‍ഷങ്ങളോളമാണ് തയ്യാറെടുക്കാറുള്ളത്. പല ഉദ്യോഗാര്‍ത്ഥികളും പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ കോച്ചിംഗ് തിരഞ്ഞെടുക്കുമ്പോള്‍, മറ്റുള്ളവര്‍ സ്വയം പഠനത്തെ ആശ്രയിക്കുന്നു.
എന്നാല്‍ ഒരു കോച്ചിംഗിന് പോലും പോകാതെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയ പഞ്ചാബ്് സ്വദേശിയെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. പഞ്ചാബിലെ ഗുരുദാസ്പൂര്‍ നിവാസിയായ രുക്മണി റിയാര്‍ കോച്ചിംഗ് കൂടാതെ യു പി എസ് സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ആദ്യ ശ്രമത്തില്‍ തന്നെ അഖിലേന്ത്യാതലത്തില്‍ രണ്ടാം സ്ഥാനം നേടി ഐ എ എസ് ഓഫീസറാകാനുള്ള ആഗ്രഹം നിറവേറ്റുകയും ചെയ്തു.

രുക്മണി റിയാര്‍ തുടക്കത്തില്‍ അത്ര മികച്ച വിദ്യാര്‍ത്ഥിയായിരുന്നില്ല, ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു തവണ തോറ്റിരുന്നു. തോറ്റതിന് ശേഷം വീട്ടുകാരുടെയും അധ്യാപകരുടെയും മുന്നിലേക്ക് പോകാന്‍ ധൈര്യപ്പെട്ടില്ല, ബാക്കിയുള്ളവര്‍ ഇതിനെക്കുറിച്ച് എന്ത് വിചാരിക്കും എന്ന ചിന്ത രുക്മിണിയെ അലട്ടിയിരുന്നു. കുറേ മാസങ്ങള്‍ക്ക് ശേഷം അവള്‍ അതില്‍ നിന്ന് സ്വയം പുറത്തേക്കെത്തുകയും അവിടെ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് രുക്മിണി പിന്നീട് അങ്ങോട്ട് പഠനത്തിന് തയ്യാറെടുത്തത്.

ഗുരുദാസ്പൂരില്‍ നിന്നായിരുന്നു രുക്മണി റിയാറിന്റെ പ്രാഥമിക വിദ്യാഭ്യാസം. ഇതിനുശേഷം നാലാം ക്ലാസില്‍ ഡല്‍ഹൗസിയിലെ സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ പോയി. പന്ത്രണ്ടാം ക്ലാസിന് ശേഷം രുക്മണി അമൃത്സറിലെ ഗുരു നാനാക് ദേവ് സര്‍വകലാശാലയില്‍ നിന്ന് സോഷ്യല്‍ സയന്‍സില്‍ ബിരുദം നേടി. ഇതിനുശേഷം, മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സോഷ്യല്‍ സയന്‍സസില്‍ ബിരുദാനന്തര ബിരുദം നേടി സ്വര്‍ണമെഡല്‍ ജേതാവായി.

ബിരുദാനന്തര ബിരുദത്തിന് ശേഷം, ആസൂത്രണ കമ്മീഷനെ കൂടാതെ മൈസൂരിലെ അശോദയ, മുംബൈയിലെ അന്നപൂര്‍ണ മഹിളാ മണ്ഡലം തുടങ്ങിയ എന്‍ജിഒകളില്‍ രുക്മണി റിയാര്‍ ഇന്റേണ്‍ഷിപ്പ് ചെയ്തു. ഈ സമയത്ത്, രുക്മണി സിവില്‍ സര്‍വീസിലേക്ക് ആകൃഷ്ടയായി, യുപിഎസ്സി പരീക്ഷ എഴുതാന്‍ ആഗ്രഹിച്ചു. ഇന്റേണ്‍ഷിപ്പിന് ശേഷം സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ തുടങ്ങിയ രുക്മണി റിയാര്‍ കഠിനാധ്വാനത്തിന്റെ ആദ്യ ശ്രമത്തില്‍ തന്നെ വിജയം കൈവരിച്ചു.

യു പി എസ് സി പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ഒരു കോച്ചിംഗിനും ചേരാതെ രുക്മിണി സ്വയം പഠനത്തെ ആശ്രയിച്ചു. 2011ല്‍ യു പി എസ് സിയില്‍ ഓള്‍ ഇന്ത്യ റാങ്കില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി, ഐ എ എസ് ഓഫീസറാകാനുള്ള തന്റെ സ്വപ്നം പൂര്‍ത്തീകരിച്ചു. യു പി എസ ്സി പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍, 6 മുതല്‍ 12 ക്ലാസ് വരെയുള്ള എന്‍ സി ഇ ആര്‍ ടി പുസ്തകങ്ങളില്‍ നിന്ന് രുക്മണി റിയാര്‍ തയ്യാറെടുത്തു, അഭിമുഖത്തിന് തയ്യാറെടുക്കാന്‍ അവള്‍ ദിവസവും പത്രങ്ങളും മാസികകളും വായിക്കുമായിരുന്നു. പരീക്ഷാ സമയത്തെ പിഴവുകള്‍ കുറയ്ക്കാന്‍ നിരവധി മോക്ക് ടെസ്റ്റുകളില്‍ രുക്മിണി പങ്കെടുത്തു. കഴിഞ്ഞ കുറേ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും രുക്മണി സോള്‍വ് ചെയ്തും പഠിച്ചിരുന്നു.












Click it and Unblock the Notifications