കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ കടുത്ത പ്രതിസന്ധി.... മെഹബൂബ ദില്ലിയിലേക്ക് പോകാനിരിക്കെ ബിജെപി കാലുവാരി, രാഷ്ട്രീയ നാടകം

കശ്മീരില്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധി

Google Oneindia Malayalam News

ദില്ലി: കശ്മീരില്‍ ബിജെപി-പിഡിപി സഖ്യം പൊളിഞ്ഞതോടെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. മെഹ്ബൂബ മുഫ്തിയുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസങ്ങളാണ് പിന്തുണ പിന്‍വലിക്കുന്നതിലേക്ക് എത്തിയിരിക്കുന്നതെന്നാണ് സൂചന. അതേസമയം നിരവധി അഭിപ്രായ വ്യത്യാസങ്ങള്‍ ഇവര്‍ക്കിടയിലുണ്ടായിരുന്നെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത് തിരഞ്ഞെടുപ്പ് തന്ത്രമായിട്ട് വരെ കണക്കാക്കുന്നുണ്ട്.

ഹിന്ദുക്കളുടെ വോട്ടുകള്‍ മുഴുവനായിട്ട് ലഭിക്കാനും മുസ്ലീം വോട്ടുകള്‍ ചോര്‍ന്ന് പോവാതിരിക്കാന്‍ ഈ നീക്കം സഹായിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ബിജെപിക്കെതിരെ കശ്മീര്‍ മുസ്ലീം വിഭാഗങ്ങള്‍ കടുത്ത ദേഷ്യത്തിലാണ്. ഇത് തിരിച്ചടിയാവുമോ എന്ന് പിഡിപി ഭയന്നിരുന്നു. അതേസമയം വെടിനിര്‍ത്തല്‍ അടക്കമുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ നയങ്ങളോടുള്ള എതിര്‍പ്പും മെഹബൂബയ്ക്കുണ്ടായിരുന്നു.

റംസാന്‍ മാസത്തെ വെടിനിര്‍ത്തല്‍

റംസാന്‍ മാസത്തെ വെടിനിര്‍ത്തല്‍

നോമ്പുകാലത്ത് വെടിനിര്‍ത്തലിന് പ്രക്ഷോഭകരുമായി കരാറിലെത്തിയിരുന്നു കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ തുടര്‍ച്ചയായ ആക്രമണങ്ങളുടെ പശ്ചാലത്തലത്തില്‍ വെടിനിര്‍ത്തല്‍ ഇനി തുടരില്ലെന്ന് രാജ്‌നാഥിന് സിങിന് പ്രഖ്യാപിക്കേണ്ടി വന്നു. സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ കടുത്ത എതിര്‍പ്പുയര്‍ത്തിയിരുന്നു പിഡിപി. റംസാന്‍ കാലത്ത് സമാധാനമാണ് ഉയര്‍ത്തിപ്പിടിക്കേണ്ടത് എന്ന ആവശ്യമായിരുന്നു പിഡിപിക്കുണ്ടായിരുന്നത്. ഇതോടൊപ്പം സര്‍ക്കാരിന്റെ കശ്മീര്‍ നയത്തിലും മെഹബൂബയ്ക്ക് കടുത്ത എതിര്‍പ്പുണ്ടായിരുന്നു.

Recommended Video

cmsvideo
ഇന്ത്യൻ ജനതയെ ഞെട്ടിച്ച് കാശ്മീരിൽ ബിജെപി പിഡിപി പിളർപ്പ് | News Of The Day | Oneindia Malayalam
മെഹബൂബയുടെ രാജി

മെഹബൂബയുടെ രാജി

പിന്തുണ പിന്‍വലിച്ചതോടെ മെഹബൂബയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മൂക്കും കുത്തി താഴെ വീണിരിക്കുകയാണ്. മെഹബൂബ മോദി സര്‍ക്കാരിന്റെയും ബിജെപിയുടെയും കടുത്ത ശത്രുവായിരിക്കുകയാണ് ഇതോടെ. അമിത് ഷാ ദില്ലിയിലിരുന്നാണ് ഈ നീക്കങ്ങളെല്ലാം നടത്തിയത്. രാം മാധവിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയതും അദ്ദേഹമാണ്. ഗവര്‍ണറുടെ ഭരണം സംസ്ഥാനത്ത് വേണമെന്നാണ് ബിജെപി പറഞ്ഞിരിക്കുന്നത്. പിഡിപി സഖ്യം വിടാനിരിക്കെയാണ് ബിജെപി ഈ നീക്കം അപ്രതീക്ഷിതമായി നടത്തിയത്.

ദില്ലിയിലേക്ക് പോകാനിരിക്കെ...

ദില്ലിയിലേക്ക് പോകാനിരിക്കെ...

വെടിനിര്‍ത്തല്‍ തുടരണമെന്ന് ആവശ്യപ്പെടാന്‍ മെഹബൂബ ദില്ലിയിലേക്ക് പോകാനിരിക്കെയാണ് സര്‍ക്കാര്‍ താഴെവീണത്. അടുത്ത ദിവസം തന്നെ പിഡിപിയുടെ വര്‍ക്കിങ് കമ്മിറ്റിയും ചേരുന്നുണ്ട്. ഇതില്‍ ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന ആവശ്യമുയരാനും സാധ്യതയുണ്ടായിരുന്നു. കേന്ദ്രത്തിലുള്ള ബിജെപിയുടെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ അനുകൂല നടപടി ഉണ്ടാക്കാനായിരുന്നു മെഹബൂബയുടെ തീരുമാനം. ഈ നീക്കങ്ങള്‍ വിജയകരമായിട്ടില്ലെങ്കില്‍ അപ്പോള്‍ തന്നെ എന്‍ഡിഎയില്‍ നിന്ന് രാജി വെക്കാനായിരുന്നു പിഡിപിയുടെ തീരുമാനം.

വാജ്‌പേയ് മാതൃക

വാജ്‌പേയ് മാതൃക

മോദി സര്‍ക്കാരിന് ഏകാധിപത്യ സ്വഭാവമാണെന്ന് മെഹബൂബയ്ക്ക് അഭിപ്രായമുണ്ട്. നേരത്തെ വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹം കശ്മീരില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. അതും റംസാന്‍ മാസത്തിലായിരുന്നു. അഞ്ച് മാസം ഇത് നീട്ടുകയും ചെയ്തിരുന്നു. വാജ്‌പേയിക്ക് ആവാമെങ്കില്‍ എന്ത് കൊണ്ട് മോദിക്ക് ആയിക്കൂടാ എന്നാണ് പിഡിപിയുടെ ചോദ്യം. മുമ്പ് പരാജയമായതിനാല്‍ ഇപ്പോല്‍ വെടിനിര്‍ത്തല്‍ തുടരുന്നതിന് ഒരു ന്യായീകരണവുമില്ലെന്ന് പ്രതിരോധ മന്ത്രാലയം പറയുന്നു. ഇത് പിഡിപിയെ വലിയ രീതിയില്‍ ചൊടിപ്പിച്ചിരുന്നു

കത്വയിലെ ക്രൂര പീഡനം

കത്വയിലെ ക്രൂര പീഡനം

കത്വയില്‍ എട്ടുവയസ്സുകാരി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊലപ്പെട്ട സംഭവം ബിജെപിയുടെ പേരില്‍ ആരോപിക്കപ്പെട്ടിരുന്നു. ഹിന്ദുത്വ സംഘടനകള്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. സര്‍ക്കാരിന്റെ പ്രതിച്ഛായ ഇക്കാരണത്താല്‍ നശിച്ചെന്നും അതിന് കാരണം ബിജെപിയാണെന്നുമായിരുന്നു പിഡിപിയുടെ ആരോപണം. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗമായതിനാല്‍ ഇത് പരസ്യമായി പറയാനാവാത്ത അവസ്ഥയിലായിരുന്നു പിഡിപി. ബിജെപി മന്ത്രിമാര്‍ പ്രതികളെ ന്യായീകരിച്ച സംഭവം ഇരു കക്ഷികളും തമ്മിലുള്ള ബന്ധം വഷളാക്കുകയും ചെയ്തിരുന്നു.

ഷുജാത് ബുഖാരിയുടെ കൊല

ഷുജാത് ബുഖാരിയുടെ കൊല

അടുത്തിടെ മാധ്യമപ്രവര്‍ത്തകന്‍ ഷുജാത് ബുഖാരി കൊലപ്പെട്ടതാണ് കശ്മീരിനെ ഒന്നടങ്കം ഞെട്ടിച്ചത്. ഇന്ത്യ-പാകിസ്താന്‍ സമാധാനത്തിനായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കൊലപാതകത്തോടെ കശ്മീരില്‍ പിഡിപി-ബിജെപി സര്‍ക്കാര്‍ എന്തായാലും തോല്‍ക്കുമെന്ന അവസ്ഥയാണുള്ളത്. നാഷണല്‍ കോണ്‍ഫറന്‍സ് ശക്തമായ പ്രചാരണവും പിഡിപിക്കെതിരെ നടത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊലപാതകത്തില്‍ പ്രതിഷേധിക്കാതിരുന്നതും വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. ഇതോടെ ബിജെപിയെ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്ന ചിന്തയിലായിരുന്നു പിഡിപി.

ബിജെപിയുടെ തന്ത്രം....

ബിജെപിയുടെ തന്ത്രം....

പിഡിപിയുമായി മത്സരിച്ചാല്‍ ജമ്മുവിലെ ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാനാവില്ലെന്ന് ബിജെപിക്ക് നന്നായിട്ടറിയാം. കത്വ സംഭവത്തോടെ വലിയ രീതിയിലുള്ള ധ്രുവീകരണം ബിജെപി ഇവിടെ ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് ഇവര്‍ക്ക് കടുത്ത വിദ്വേഷം പിഡിപിയോടുണ്ട്. ഒരുമിച്ച് മത്സരിക്കുന്നതിന് പകരം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഫലം വന്നശേഷം ഒന്നാവാനാണ് ബിജെപി ഇനി ശ്രമിക്കുന്നത്. അതേസമയം മുസ്ലീം മേഖലയില്‍ ഇത് ഗുണം ചെയ്യുമെന്നാണ് പിഡിപി കരുതുന്നത്. ബിജെപി ഇല്ലാത്തതിനാല്‍ മുസ്ലീങ്ങള്‍ക്ക് തങ്ങളോടുള്ള വിരോധം കുറയുമെന്നാണ് പിഡിപിയുടെ പ്രതീക്ഷ.

മുസ്ലീങ്ങൾ വൈദ്യുതി മോഷ്ടിക്കുകയാണെന്ന് ബിജെപി എംഎൽഎ; നടപടിയെടുക്കാൻ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിമുസ്ലീങ്ങൾ വൈദ്യുതി മോഷ്ടിക്കുകയാണെന്ന് ബിജെപി എംഎൽഎ; നടപടിയെടുക്കാൻ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി

അറ്റ്‌ലസ് രാമചന്ദ്രന് വീണ്ടും കുരുക്ക്....1000 കോടി പെട്ടെന്ന് അടയ്ക്കണം.... ഇല്ലെങ്കില്‍ ജയിലിലാവുംഅറ്റ്‌ലസ് രാമചന്ദ്രന് വീണ്ടും കുരുക്ക്....1000 കോടി പെട്ടെന്ന് അടയ്ക്കണം.... ഇല്ലെങ്കില്‍ ജയിലിലാവും

English summary
Failed Ramzan Ceasefire, Killing Of Shujaat Bukhari: What Made BJP End Alliance With PDP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X