യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... ആളെക്കൊല്ലി ഇന്ത്യൻ റെയിൽവേ...!!! അപകടങ്ങൾക്ക് കാരണം ഉദ്യോഗസ്ഥർ ?!!!
പാളങ്ങളിലെ വിള്ളലും, പഴക്കം ചെന്ന ബോഗികളുമാണ് ഇന്ത്യയിൽ ട്രെയിൻ അപകടങ്ങൾ കൂടാൻ പ്രധാന കാരണം
ദില്ലി: ലോകത്തെ തന്നെ ഏറ്റവും വലിയ റെയില്‍വേ ശൃഖലയുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമാണ് ഇന്ത്യന്‍ റെയില്‍വേ. യാത്രയ്ക്കും ചരക്ക് ഗതാഗതത്തിനുമായി നിരവധിപ്പേരാണ് റെയില്‍വേയെ ആശ്രയിക്കുന്നത്. എന്നാല്‍ ട്രെയിന്‍ അപകടങ്ങളുടെ എണ്ണത്തിലും ഇന്ത്യന്‍ റെയില്‍വേ പിന്നിലല്ല. രാജ്യത്ത് നടക്കുന്ന ട്രെയിന്‍ അപകടങ്ങള്‍ക്ക് പ്രധാന കാരണം റെയില്‍വേ ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും കെടുകാര്യസ്ഥതയാണെന്ന് റിപ്പോര്‍ട്ട്.

പാളങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നതിലും സിഗ്നല്‍ സംവിധാനത്തിലെ പിഴവും ആണ് ട്രെയിന്‍ അപകടങ്ങള്‍ക്ക് വഴി വയ്ക്കുന്നത് എന്നാണ് സുരക്ഷാസമിതി റെയില്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

അപകടം നടന്നാല്‍ പെട്ടന്നുള്ള രക്ഷാപ്രവര്‍ത്തനത്തിന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന് കഴിയുന്നില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. അടിയന്തര ചികിത്സ ലഭ്യമാക്കേണ്ട സന്ദര്‍ഭങ്ങളില്‍ പോലും ആംബുലന്‍സോ, ഡോക്ടര്‍മാരുടെ സേവനമോ അപകട സ്ഥലത്ത് എത്തിക്കാന്‍ റെയില്‍വേയ്ക്ക് ആകുന്നില്ലെന്നതും ആശങ്ക ഉണ്ടാക്കുന്ന സാഹചര്യമാണ്.

151 പേര് മരിച്ച കാണ്‍പൂര്‍ തീവണ്ടി അപകടത്തിന് കാരണമായത് പാളത്തിലെ വിള്ളലാണെന്നും അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ പറയുന്നു. റെയില്‍വേയുടെ എഞ്ചിനീയറിംഗ് മെക്കാനിക്ക് വിഭാഗങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്.

രാജ്യത്ത് നടക്കുന്ന ട്രെയിന്‍ അപകടങ്ങള്‍ക്ക് മറ്റൊരു കാരണമാണ് പഴക്കം ചെന്ന ബോഗികള്‍. പുതിയ ട്രെയിനുകള്‍ പ്രഖ്യാപിക്കുമ്പോള്‍ പലപ്പോഴും പഴകിയ ബോഗികളാണ് ഇവയ്ക്ക് ഘടിപ്പിക്കാറുള്ളതെന്ന് റിപ്പോട്ടില്‍ പറയുന്നു. കാറ്റിനെയോ, മഴയെയോ പ്രതിരോധിക്കാനുള്ള ശക്തി ഇല്ലാത്ത ബോഗികള്‍ക്ക് ചെറിയ ഒരു തട്ടല്‍ പറ്റുമ്പോള്‍ തന്നെ അപകടം സംഭവിക്കുന്നു.

ഇന്ത്യയില്‍ നടന്ന ട്രെയിന്‍ അപകടങ്ങളില്‍ മരണസംഖ്യ കൂടാനുള്ള കാരണം ഉദ്യോഗസ്ഥരുടെ നിസ്സഹകരണം ആണ്. പാളത്തില്‍ വിള്ളലുണ്ടെന്ന് നാട്ടുകാര്‍ വിവരം നല്കിയാലും. ചില്ലറ അറ്റകുറ്റ പണികള്‍ നടത്തി താല്‍ക്കാലിക പ്രശ്ന പരിഹാരത്തിന് മാത്രമാണ് ഉദ്യോഗസ്ഥര്‍ മിക്കപ്പോഴും ശ്രമിക്കാറുള്ളതത്രേ.

പാളങ്ങളിലെ വിള്ളലുകള്‍ കണ്ടെത്തുന്നതിനും ആളില്ലാ ലെവല്കോസ്രുകളില് ഗതാഗതം നിയന്ത്രിക്കുന്നതിനും സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications