കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫൈസാദ് റെയില്‍വേ സ്റ്റേഷന്‍ ഇനി അയോധ്യ കന്റോണ്‍മെന്റ് സ്‌റ്റേഷന്‍; പേര് മാറ്റി യോഗി സര്‍ക്കാര്‍

Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഫൈസാബാദ് റെയില്‍വെ സ്റ്റേഷന്റെ പേര് മാറ്റാനൊരുങ്ങി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. അയോധ്യ കന്റോണ്‍മെന്റ് റെയില്‍വെ സ്‌റ്റേഷന്‍ എന്ന പേരിലാണ് ഇനി ഫൈസാബാദ് റെയില്‍വെ സ്റ്റേഷന്‍ അറിയപ്പെടുക.

yo

മധ്യ കേരളത്തില്‍ കനത്ത മഴ: തേക്കിന്‍കൂപ്പില്‍ ഉരുള്‍പ്പൊട്ടി, ആളപായമില്ലെന്ന് സൂചനമധ്യ കേരളത്തില്‍ കനത്ത മഴ: തേക്കിന്‍കൂപ്പില്‍ ഉരുള്‍പ്പൊട്ടി, ആളപായമില്ലെന്ന് സൂചന

മുഖ്യമന്ത്രി യോഗീ ആദിത്യ നാഥിന്റെ ഓഫീസില്‍ നിന്നുമാണ് ഫൈസാബാദ് റെയില്‍വെ സ്റ്റേഷന്‍ ഇനി അയോധ്യ കന്റോണ്‍മെന്റ് റെയില്‍വെ സ്‌റ്റേഷന്‍ എന്നറിയപ്പെടും എന്ന രീതിയില്‍ ട്വീറ്റ് ചെയ്തത്. 2018ല്‍ ഫൈസാബാദിന്റെ പേര് അയോധ്യ എന്നാക്കി മാറ്റുകയും, അലഹബാദിനെ പ്രയാഗ്രാജ് എന്നാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റെയില്‍വെ സ്റ്റേഷന്റെ പേരും മാറ്റാന്‍ യൂപി സര്‍ക്കാര്‍ തയ്യാറായത്.

മരയ്ക്കാര്‍ റിലീസില്‍ വീണ്ടും ട്വിസ്റ്റ്; ഒടിടിയിലേക്ക് ഇല്ല, ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് തീയേറ്റര്‍ ഉടമകള്‍മരയ്ക്കാര്‍ റിലീസില്‍ വീണ്ടും ട്വിസ്റ്റ്; ഒടിടിയിലേക്ക് ഇല്ല, ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് തീയേറ്റര്‍ ഉടമകള്‍

അന്ന് ഫൈസാബാദിന്റെ പേര് മാറ്റിയപ്പോള്‍ രൂക്ഷമായ വിമര്‍ശനമായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഏല്‍ക്കേണ്ടി വന്നത്. ഞങ്ങള്‍ക്ക് നല്ലതെന്ന് തോന്നിയത് ഞങ്ങള്‍ ചെയ്തുവെന്നും ആവശ്യമുള്ളിടത്ത് വേണ്ടത് ചെയ്യുമെന്നുമായിരുന്നു അന്ന് വിമര്‍ശകര്‍ക്ക് അദ്ദേഹം നല്‍കിയ മറുപടി. 2019ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് പേരുകള്‍ മാറ്റാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഫൈസാബാദിന്റെയും അലഹബാദിന്റയും പേരുകള്‍ മാറ്റുകയും മുഗള്‍സരായ് പട്ടണത്തെ ദീന്‍ ദയാല്‍ ഉപാദ്യയ നഗര്‍ എന്ന് പുനര്‍ നാമകരണം ചെയ്തതും ഈ ഘട്ടത്തിലായിരുന്നു. അലഹാബാദിനെ പ്രയാഗ്രാജ് എന്ന് വിളിക്കാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. അലഹബാദിനെ പ്രയാഗ്രാജ് എന്ന് പുനര്‍ നാമകരണം ചെയ്തപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇന്ത്യയിലെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവുമായി അടുത്ത ബന്ധമാണ് ആ പേരിനുള്ളത് എന്നാ പറഞഅഞായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമര്‍ശിച്ചത്.

ഗായത്രി സുരേഷ് ലഹരി ഉപയോഗിച്ചെന്ന് സംശയമുണ്ട്, കാറോടിച്ചവന്‍ കാമുകനാണോ എന്ന് ശാന്തിവിള ദിനേശ്ഗായത്രി സുരേഷ് ലഹരി ഉപയോഗിച്ചെന്ന് സംശയമുണ്ട്, കാറോടിച്ചവന്‍ കാമുകനാണോ എന്ന് ശാന്തിവിള ദിനേശ്

സാരിയില്‍ അതീവ സുന്ദരിയായി റിമി ടോമി; ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

പേരിമാറ്റാനുള്ള തീരുമാനം ബിജെപിയുടെ സഖ്യകക്ഷികള്‍ക്കുംഇഷ്ടപ്പെട്ടിരുന്നില്ല. സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളിലെ ആവശ്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടപകയാണ് പേര് മാറ്റുന്നതിലൂടെ നടക്കുന്നതെന്നാണ് എസ്ബിഎസ്പി നേതാവ് ഓംപ്രകാശ് രാജ്ഭര്‍ അന്ന് പറഞ്ഞത്. സ്വാതന്ത്ര സമര ചരിത്രത്തിലെ പ്രധാന നഗരമാണ് അലഹബാദ് എന്ന പ്രയാഗ്രാജ്. ഗംഗയും, യുമനയുടെയും സംഗമ ഭൂമികൂടിയായതിനാല്‍ പുണ്യ സ്ഥലം കൂടിയാണിത്. അലഹബാദിന്റെ യഥാര്‍ത്ഥ പേര് പ്രയാഗ് എന്നായിരുന്നു. 1575ല്‍ അക്ബര്‍ ചക്രവര്‍ത്തി ഇലഹബാദ് എന്ന് പുനര്‍ നാമകരണം ചെയ്യുകയായിരുന്നു. അലഹബാദ് ഹൈക്കോടതിയെ ഉത്തര്‍ പ്രദേശ് ഹൈക്കോടതിയെന്നോ, പ്രയാഗ്രാജ് ഹൈക്കോടതിയെന്നോ പുനര്‍ നാമകരണം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു.

'ഇതൊന്നും ഒരു വട്ടി പലിശക്കാരന് മനസ്സിലാവണമെന്നില്ല', എംഎൽഎയ്ക്ക് മറുപടി നൽകി പിസി ജോർജ്'ഇതൊന്നും ഒരു വട്ടി പലിശക്കാരന് മനസ്സിലാവണമെന്നില്ല', എംഎൽഎയ്ക്ക് മറുപടി നൽകി പിസി ജോർജ്

Recommended Video

cmsvideo
UAE princess slams UP CM Yogi Adityanath

English summary
faizabad railway station name changed to ayodhya cantonment station; name changed yogi government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X