കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

FAKE ALERT: ട്വീറ്റില്‍ പണികിട്ടി പ്രിയങ്ക ഗാന്ധി; പങ്കുവെച്ചത് വ്യാജ വീഡിയോയും സന്ദേശവും

  • By Desk
Google Oneindia Malayalam News

സാമൂഹ്യ മാധ്യമങ്ങളിലൂടെയോ അതുമല്ലെങ്കില്‍ വാര്‍ത്താ മാധ്യമങ്ങളിലൂടേയോ വരുന്ന സന്ദേശങ്ങളും വീഡിയോകളും അതിന്‍റെ സത്യാവസ്ഥ മനസ്സിലാക്കാതെ പ്രചരിപ്പിച്ചതിലൂടെ പലര്‍ക്കും അമളി പറ്റിയിട്ടുണ്ട്. അത്തരത്തിലൊരു അമളി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കിക്കും പറ്റിയിരിക്കുന്നുവെന്നാണ് യുപി പോലസിന്‍റെ വാക്കുകളില്‍ നിന്ന് വ്യക്തമാക്കാന്‍ കഴിയുന്നത്.

ഉത്തര്‍പ്രദേശിലെ മെയിന്‍പൂരില്‍ നടന്ന ഒരു ആക്രമവും അതേതുടര്‍ന്ന് കോണ്‍ഗ്രസും പ്രിയങ്ക ഗാന്ധിയും നടത്തിയ പ്രതികരണമാണ് സംഭവത്തിന് ആധാരം വിശദാശംങ്ങള്‍ ഇങ്ങനെ..

പ്രിയങ്കയുടെ ആരോപണം

പ്രിയങ്കയുടെ ആരോപണം

മെയിന്‍പൂരില്‍ നടന്നത് ദളിതര്‍ക്കെതിരേയുള്ള ആക്രമണമാണെന്നായിരുന്നു പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ ആരോപിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഓദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ വന്ന കുറിപ്പ് പങ്കുവെച്ചുകൊണ്ടായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ആരോപണം.

ദളിതര്‍ ആക്രമിക്കപ്പെടുന്നു?

ട്വീറ്റ്

സര്‍ക്കാര്‍ മിണ്ടുന്നില്ല

സര്‍ക്കാര്‍ മിണ്ടുന്നില്ല

ഉത്തര്‍പ്രദേശില്‍ ഗുണ്ടകള്‍ ദളിത് സഹോദരന്‍മാര്‍ക്കെതിരെ ക്രൂമരമായ ആക്രമണം അഴിച്ചു വിട്ടിരിക്കുന്നു. ദളിതരേയും ആദിവാസികളേയും ഗുണ്ടകള്‍ ആക്രമിക്കുന്നത് സംസ്ഥാനത്ത് ദിനംപ്രതി വര്‍ധിച്ച് വരുമ്പോള്‍ ബിജെപി സര്‍ക്കാര്‍ നിശബ്ദരായി നോക്കി നില്‍ക്കുകയാണെന്നും ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസ് ഹാന്‍ഡിലില്‍

കോണ്‍ഗ്രസ് ഹാന്‍ഡിലില്‍

ഒുരു ടിവി ചാനല്‍ പുറത്തുവിട്ട 2 മിനുട്ട് 4 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടുള്ളതായിരുന്നു കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുള്ള ട്വീറ്റ്. ഒരു വ്യക്തിയെ കുറച്ച് ആളുകള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. തങ്ങള്‍ക്കെതിരെ സാക്ഷി പറഞ്ഞ ഒരാളെ ഗുണ്ടകള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണെന്നാണ് റിപ്പോര്‍ട്ടര്‍ പറയുന്നത്. ദളിതര്‍ക്കെതിരേയുള്ള ആക്രമണമാണ് നടന്നതെന്ന് ആവര്‍ത്തിച്ച് മാധ്യമപ്രവര്‍ത്തകനായ അനില്‍ കട്ടാരിയയും ട്വീറ്റ് ചെയ്തിരുന്നു.

അടിസ്ഥാനരഹിതം

അടിസ്ഥാനരഹിതം

എന്നാല്‍ പ്രിയങ്ക ഗാന്ധി അടക്കമുള്ളവര്‍ നടത്തിയ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. നെല്‍കൃഷി സംബന്ധിച്ച് മെയിന്‍പൂരിലെ രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങളായിരുന്നു പ്രചരിച്ച വീഡിയോയിയില്‍ ഉണ്ടായിരുന്നത്.

അന്വേഷണം ആരംഭിച്ചു

അന്വേഷണം ആരംഭിച്ചു

രണ്ട് കുടുംബങ്ങളും രജപുത്ര (താക്കൂര്‍) സമുദായത്തില്‍പ്പെട്ടവരുമാണ്. പ്രിയങ്ക ഗാന്ധിയുടെ ആരോപണം തെറ്റാണെന്നും മെയിന്‍പൂരി പോലിസും വ്യക്തമാക്കി. രജപുത്ര സമുദായത്തിൽപ്പെട്ട രണ്ട് കുടുംബങ്ങൾ തമ്മിലാണ് വാക്കേറ്റമുണ്ടായതെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മെയിന്‍പുരി പോലീസ് ട്വീറ്റ് ചെയ്തു.

7 അറസ്റ്റ്

7 അറസ്റ്റ്

ദലിതരെ ക്രൂരമായി മർദ്ദിച്ചതായി തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ ന്യൂസ് ചാനലുകൾ പ്രചരിപ്പിക്കുക്കയാണ്. അക്രമത്തിലേര്‍പ്പെട്ട രണ്ട് കക്ഷികളുടേയും മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കുകയും അവരുടെ രേഖാമൂലമുള്ള പരാതി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ 7 അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിട്ടുണ്ടെന്ന് മെയിന്‍പൂരി പോലീസ് ട്വീറ്റില്‍ വ്യക്തമാക്കി.

മെയിന്‍പുരി പോലീസ്

ട്വീറ്റ്

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കമെന്നും പോലീസ് അറിയിച്ചു. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് മെയിന്‍പൂരി പോലീസ് സൂപ്രണ്ടന്‍റ് വ്യക്തമാക്കുന്നു ഒരു വീഡിയോ യുപി പോലീസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയും പങ്കുവെച്ചിട്ടുണ്ട്.

യുപി പോലീസ്

വീഡിയോ

ജെഡിഎസും ബിജെപിയും തമ്മില്‍ ധാരണയെന്ന് സിദ്ധരാമയ്യ; വെറുതെ വിടില്ല, മറുപണിയുമായി കോണ്‍ഗ്രസ്ജെഡിഎസും ബിജെപിയും തമ്മില്‍ ധാരണയെന്ന് സിദ്ധരാമയ്യ; വെറുതെ വിടില്ല, മറുപണിയുമായി കോണ്‍ഗ്രസ്

 ഈ കളി ജോളി ഇന്നും ഇന്നലേയും തുടങ്ങിയതല്ല; വ്യാജ ഒസ്യത്തിന് മുമ്പേ.. വ്യാജ എംകോം സര്‍ട്ടിഫിക്കറ്റ് ഈ കളി ജോളി ഇന്നും ഇന്നലേയും തുടങ്ങിയതല്ല; വ്യാജ ഒസ്യത്തിന് മുമ്പേ.. വ്യാജ എംകോം സര്‍ട്ടിഫിക്കറ്റ്

English summary
FAKE ALERT: Priyanka gandhi shared fake video and message
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X