കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്‍ പ്രഭാസുമായി ചേര്‍ത്ത് ദുഷ്പ്രചരണം, നിയമനടപടിക്കൊരുങ്ങി വൈഎസ് ശര്‍മ്മിള, പിന്നില്‍ ടിഡിപിയെന്ന്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
നിയമനടപടിക്കൊരുങ്ങി YS ശര്‍മ്മിള | Oneindia Malayalam

ഹൈദരാബാദ്: ലോകസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ വിവാദങ്ങളും വാദപ്രതിവാദങ്ങളും രാഷ്ട്രീയകോണില്‍ നിന്നും ഉയരാന്‍ തുടങ്ങി. ഇതില്‍ ഏറ്റവും ഒടുവിലായി ഉയരുന്നത് ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഢിയുടെ സഹോദരി വൈഎസ് ശര്‍മ്മിളയ്‌ക്കെതിരെയാണ്. തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തിനെതിരെ പരാതിയുമായി മുന്നോട്ട് പോയിരിക്കയാണ് ശര്‍മ്മിള.

 നിയമനടപടിക്കൊരുങ്ങി ശര്‍മ്മിള

നിയമനടപടിക്കൊരുങ്ങി ശര്‍മ്മിള

തന്നെയും സിനിമാതാരം പ്രഭാസിനെയും ചേര്‍ത്ത് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ദുഷ്പ്രചരണത്തിനെതിരെ വൈഎസ് ശര്‍മ്മിള ഭര്‍ത്താവായ അനില്‍ കുമാറിനോപ്പം ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി. തനിക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസ് എടുക്കാന്‍ പോലീസ് കമ്മീഷണര്‍ അഞ്ജാനി കുമാറിനോട് ആവശ്യപ്പെടുകയും ചെയ്തു. തെലുങ്ക് സൂപ്പര്‍ താരവുമായി ചേര്‍ത്തുണ്ടാക്കുന്ന വ്യാജവാര്‍ത്തയ്‌ക്കെതിരെ നിയമപോരാട്ടത്തിനിറങ്ങിയിരിക്കയാണ് വൈഎസ്ആര്‍ നേതീവു കൂടിയായ ശര്‍മ്മിള.

 പിന്നില്‍ തെലുങ്ക് ദേശം പാര്‍ട്ടിയോ

പിന്നില്‍ തെലുങ്ക് ദേശം പാര്‍ട്ടിയോ

വൈഎസ് ശര്‍മ്മിളയ്‌ക്കെതിരെ നടക്കുന്ന കുപ്രചരണത്തിന് പിന്നില്‍ തെലുങ്ക് ദേശം പാര്‍ട്ടിയാണെന്ന് ഇവര്‍ ആരോപിക്കുന്നു. ഇത്തരത്തില്‍ സമാനമായ രീതിയില്‍ കുപ്രചരണം 2014 തിരഞ്ഞെടുപ്പു കാലത്തും നടന്നിരുന്നെന്നും അതേ മാര്‍ഗമാണ് ടിഡിപി വരുന്ന ലോകസഭതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്തും ചെയ്യുന്നതെന്ന് പറയുന്നു. വ്യക്തിഹത്യ ചെയ്ത് വിജയിക്കാമെന്നാണ് ടിഡിപി ധരിച്ച് വച്ചിരിക്കുന്നത്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്കു പിന്നില്‍ ടിഡിപിയാണെന്ന് ഉറച്ചു വിശ്വസിക്കുന്നതായി ശര്‍മ്മിള പറയുന്നു.

 താന്‍ ഭാര്യയും അമ്മയുമാണ്

താന്‍ ഭാര്യയും അമ്മയുമാണ്

താന്‍ ഒരു നല്ല ഭാര്യയും അമ്മയുമാണെന്നും നല്ല കുടുംബിനിയായതിനാലാണ് തനിക്ക് നല്ല രാഷ്ട്രീയപ്രവര്‍ത്തനം കാഴ്ച്ചവയ്ക്കാന്‍ സാധിക്കുന്നതെന്നും ശര്‍മ്മിള പറയുന്നു. ഇത് വരെ കാണുകയോ സംസാരിക്കുകയോ ചെയ്യാത്ത പ്രഭാസുമായി ചേര്‍ത്ത് ദുഷ്പ്രചരണം നടത്തുന്നത് തികച്ചും വേദനാജനകാണെന്നും ശര്‍മ്മിള പറയുന്നു. താന്‍ ഇതിനെതിരെ പ്രതികരിച്ചില്ലെങ്കില്‍ തന്റെ മൗനം മുതലെടുക്കപ്പെടുമെന്നും അതിനാലാണ് പരാതി നല്കിയതെന്നും ശര്‍മ്മിള പറയുന്നു. രാ്ഷ്ട്രീയത്തിലുള്ള സ്ത്രീകളെ ഇത്തരത്തില്‍ നേരിടാനെ ഇവര്‍ക്ക്് അറിയൂ എന്നും വൈഎസ് ശര്‍മ്മിള പറയുന്നു.

English summary
Fake allegation against YSR congress leader YS Sharmila, Police lodge complaint against social media campaign, Sharmila argues TDP behind it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X