കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കയ്യടിച്ചാൽ കൊറോണ വൈറസ് നശിക്കില്ല: പുരകത്തുമ്പോൾ വാഴവെട്ടുന്നവരോട്, നിങ്ങൾ പുലമ്പുന്നത് അസംബന്ധം..

Google Oneindia Malayalam News

രാജ്യത്ത് ഡോക്ടർമാരും നഴ്സുമാരും ആരോഗ്യ പ്രവർത്തകരുമെല്ലാം കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി രാത്രിപകലില്ലാതെ പ്രവർത്തിക്കുകയാണ്. എന്നാൽ ഇവരുടെ പ്രവർത്തനങ്ങളെയെല്ലാം വൃഥാവിലാക്കുന്നതാണ് കൊറോണ വ്യാപനത്തിനിടെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾ. വാട്സ്ആപ്പിലും ഫേസ്ബുക്കിലും കറങ്ങിനടക്കുന്ന വ്യാജ വാർത്തകൾ മുതൽ ഇന്റസ്റ്റഗ്രാമിലെ പോസ്റ്റുകൾ വരെ ഇക്കൂട്ടത്തിൽപ്പെടുന്നവയാണ്.

ഞങ്ങൾ പുറത്തിറങ്ങില്ല,ജോലിക്കാരൻ പുറത്ത് പോകും;ലാലിന്റെ തൊഴിലാളി വിരുദ്ധ പ്രസ്താവനയ്ക്കെതിരെ ഡോ ബിജുഞങ്ങൾ പുറത്തിറങ്ങില്ല,ജോലിക്കാരൻ പുറത്ത് പോകും;ലാലിന്റെ തൊഴിലാളി വിരുദ്ധ പ്രസ്താവനയ്ക്കെതിരെ ഡോ ബിജു

341 പേർക്കാണ് രാജ്യത്ത് ഇതിനകം കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. കേരളത്തിൽ അഞ്ച് പേർക്ക് സ്ഥിരീകരിച്ചതുൾപ്പെടെ 26 കേസുകളാണ് ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏഴ് മരണങ്ങളും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മുംബൈ, ബിഹാർ, ഗുജറാത്ത് എന്നിവിടങ്ങളിലായി മൂന്ന് പേരാണ് ഒറ്റദിവസം കൊണ്ട് മരിച്ചത്. ഖത്തറിൽ നിന്ന് മടങ്ങിയെത്തിയ 38 കാരനാണ് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെ മരിച്ചത്. ബിഹാറിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ കൊറോണ മരണം കൂടിയാണിത്.

 കയ്യടിക്ക് പിന്നിലെന്ത് ശാസ്ത്രം?

കയ്യടിക്ക് പിന്നിലെന്ത് ശാസ്ത്രം?

"കൊറോണ വൈറസിനെ ഇല്ലാതാക്കാൻ മോദിജി എത്ര ബുദ്ധിപരമായാണ് ഏനർജി മെഡിസിൻ ഉപയോഗിച്ചത്. ജനതാ കർഫ്യൂ നടപ്പിലാക്കി ഏത് തരത്തിലാണ് ശ്രദ്ധ ചെലുത്തേണ്ടതെന്ന് എത്ര മനോഹരമായാണ് അദ്ദേഹം പ്രസംഗിച്ചത്. അതിന്റെ ആവേശകരമായ ഭാഗം കൊറോണ വൈറസിനെതിരെയുള്ള പ്രവർത്തനങ്ങൾ നടക്കുന്നവർക്ക് നന്ദി അറിയിച്ചുകൊണ്ട് അഞ്ച് മിനിറ്റ് കയ്യടിക്കുന്നതാണ്. ഈ രണ്ട് പ്രവൃത്തികൾക്കും പിന്നിൽ ഒരു ശാസ്ത്രമുണ്ട്".

 കയ്യടിച്ചാൽ വൈറസ് നശിക്കില്ല...

കയ്യടിച്ചാൽ വൈറസ് നശിക്കില്ല...


ഒന്നാമതായി കയ്യടിക്കുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന ഊർജ്ജം നിങ്ങളുടെ സമീപത്തെ ബാക്ടീരിയകളെ നശിപ്പിക്കുന്നു. ക്ഷേത്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള മണികൾ പ്രാർത്ഥനകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടി മാത്രമുള്ളതല്ല. ആത്മീയതയുടെയും മതത്തിന്റെയും വലിയ നിയമങ്ങളായ പരിസ്ഥിതി ശുചിത്വമാക്കുന്നതിന് കൂടിയുള്ളതാണ്." ഇതാണ് ഇന്റസ്റ്റഗ്രാമിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു പോസ്റ്റ്. ഒരുതരത്തിലുമുള്ള ശാസ്ത്രീയ അടിത്തറയുമില്ലാത്ത വീഡിയോ ഇതിനകം ഒന്നരലക്ഷത്തിനടുത്ത് പേരാണ് ഇതിനകം കണ്ടത്.

 തികഞ്ഞ അസംബന്ധം...

തികഞ്ഞ അസംബന്ധം...


കയ്യടിച്ചാൽ വൈറസ് നശിക്കില്ലെന്നും ഈ തികഞ്ഞ അസംബന്ധം 13000 ലധികം പേർ കണ്ടുവെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഒരു ഇൻസ്റ്റഗ്രാം ഉപയോക്താവ് രംഗത്തെത്തിയിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ സ്വാധീനമുള്ള ഇത്തരക്കാർ കുറച്ച് സംയമനം പാലിക്കേണ്ടതുണ്ട്. നിങ്ങളുടെ പെരുമാറ്റത്തെയും നിയന്ത്രിക്കേണ്ടതുണ്ടെന്നും ഇൻസ്റ്റഗ്രാം ഉപയോക്താവ് കുറിക്കുന്നു.

 12 മണിക്കൂറിൽ വൈറസ് വ്യാപനം തടയുമോ?

12 മണിക്കൂറിൽ വൈറസ് വ്യാപനം തടയുമോ?

മാർച്ച് 22ന് ഇന്ത്യ ആചരിക്കുന്ന ജനതാ കർഫ്യൂവിനെക്കുറിച്ചാണ് ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങളിൽ അധികവും. ജനതാ കർഫ്യൂവിന് 12 മണിക്കൂറിനുള്ളിൽ കൊറോണ വൈറസ് വ്യാപനത്തെ തടയാൻ കഴിയും എന്നതാണ് ഇപ്പോൾ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ ഒന്ന്. ഇത്തരം അവകാശവാദങ്ങളുമായുള്ള സന്ദേശങ്ങളാണ് വാട്സ്ആപ്പ് ഉൾപ്പെടെയുള്ള സോഷ്യൾ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി പ്രചരിക്കുന്നത്. കൊറോണ വൈറസിന്റെ നിലനിൽപ്പ് 12 മണിക്കൂർ മാത്രമാണെന്നും പല സന്ദേശങ്ങളും അവകാശപ്പെടുന്നു. ഇതോടെ ഇന്ത്യ വൈറസിൽ നിന്ന് മോചിപ്പിക്കപ്പെടുമെന്നും അവകാശപ്പെടുന്നു.

 24 മണിക്കൂറിൽ എന്ത് സംഭവിക്കും...

24 മണിക്കൂറിൽ എന്ത് സംഭവിക്കും...

രാജ്യം 24 മണിക്കൂർ ജനതാ കർഫ്യൂ ആചരിക്കുന്നതോടെ രാജ്യത്ത് എല്ലായിടത്തുമുള്ള കൊറോണ വൈറസ് നശിക്കുമെന്നുള്ളതാണ് മറ്റൊരു വ്യാജ സന്ദേശം. ഈ സമയത്തിനുള്ളിൽ വൈറസുകൾക്ക് പ്രവേശിക്കാൻ ഇടം കിട്ടിയില്ലെങ്കിൽ വൈറസുകൾ സ്വയം നശിച്ചുപോകുമെന്നും വ്യാജ സന്ദേശം അവകാശപ്പെടുന്നുണ്ട്.

സാർസ്- കോവ് 2 വൈറസിന്റെ നിലനിൽപ്പ്

സാർസ്- കോവ് 2 വൈറസിന്റെ നിലനിൽപ്പ്

എത്ര കാലത്തേക്ക് കൊറോണക്ക് കാരണമായ സാർസ്-കോവ് 2 വൈറസിന് നിലനിൽക്കാൻ കഴിയുമെന്ന കാര്യത്തിൽ ധാരണയില്ലെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് മണിക്കൂറുകൾ മുതൽ ദിവസങ്ങൾ വരെ ഉപരിതലങ്ങളിൽ കോറോണ വൈറസിന് അതിജീവിക്കാൻ കഴിയുമെന്നാണ്. ഇതിൽ പ്രതലത്തിന്റെ സ്വഭാവത്തിനനുസരിച്ചും, താപനിലയ്ക്ക് അനുസരിച്ചും വ്യത്യാസങ്ങൾ വന്നേക്കാമെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നത്.

English summary
Fake campaign about stability of Coronavirus and claps during Janata Curfew
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X