തോക്കിന്റെ ആകൃതിയിലുള്ള ലൈറ്റര്‍ ചൂണ്ടി പോലീസെന്ന് തെറ്റിധരിപ്പിച്ച് 17 കാരിയെ പീഡിപ്പിച്ചു
ബെംഗളൂരു: പോലീസ് ആണെന്ന് തെറ്റിധരിപ്പിച്ച് തോക്കിന് സമാനമായ ലൈറ്റര്‍ ചൂണ്ടി ഭീഷണിപ്പെടുത്തി 17കാരിയെ പീഡിപ്പിച്ചു. മൊബൈല്‍ കട ഉടമയായ ശ്രീനാഥ് (32) ആണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ ശ്രീനാഥിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം ഇങ്ങനെ

ജുലൈ രണ്ടാം വാരം പാര്‍ക്കില്‍ ആണ്‍സുഹൃത്തിനൊപ്പം പെണ്‍കുട്ടി സംസാരിക്കുമ്പോള്‍ പോലീസ് ആണെന്ന് തെറ്റിധരിപ്പിച്ച് ശ്രീനാഥ് ഇരുവരേയും പാര്‍ക്കില്‍ വെച്ച് ചോദ്യം ചെയ്തു. ഇരുവരേയും കുറിച്ച് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നതെന്ന് ശ്രീനാഥ് കുട്ടികളെ ധരിപ്പിച്ചു. ഇത്തരത്തില്‍ ഇനി ആണ്‍സുഹൃത്തിനൊപ്പം ഇരിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പെണ്‍കുട്ടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് ജുലൈ 23 ന് വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെ കാറിലെത്തിയ ശ്രീനാഥ് വഴിയില്‍ തടഞ്ഞു നിര്‍ത്തി. കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു. ഭയന്ന കുട്ടി കാറില്‍ കയറി. എന്നാല്‍ എന്തോ പന്തികേട് തോന്നിയതോടെ കുട്ടി കരഞ്ഞു വിളിച്ചു. അതോടെ തോക്കിന്റെ രൂപത്തിലുള്ള സിഗരറ്റ് ലൈറ്റര്‍ കാണിച്ച് ഇയാള്‍ പെണ്‍കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് തന്റെ മുറിയില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടി കാര്യം തുറന്ന് പറഞ്ഞുപ്പോഴാണ് വീട്ടുകാര്‍ സംഭവം അറിഞ്ഞത്. ഉടന്‍ തന്നെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി. പരാതിയില്‍ പോസ്കോ നിയമപ്രകാരം ശ്രീനാഥിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications