വ്യാജനെപ്പേടിച്ച് ഇറക്കിയ 2000 രൂപയ്ക്കും വ്യാജന്, മോദി ഇഫക്ട് പാഴായോ?
എപിഎംസി മാര്‍ക്കറ്റിലാണ് 2000ന്റെ വ്യാജന് കണ്ടെത്തിയത്. രണ്ടായിരം രൂപയുടെ അതേ നിറത്തിലും വലിപ്പത്തിലുമുള്ള കളര്‍ ഫോട്ടോസ്റ്റാറ്റുകളാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്.
ബെംഗലൂരു : രാജ്യത്ത് 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ പുറത്തിറക്കിയ 2000 രൂപ നോട്ട് സ്വന്തമാക്കുന്നതിന്റെ തിരക്കിലാണ് പലരും. 2000 രൂപ സ്വന്തമാക്കുന്നതിന് ചെറുതൊന്നുമല്ല പാട്. എന്നാല്‍ ഇപ്പോഴിതാ കൊട്ടിഘോഷിച്ച് പുറത്തിറക്കിയ 2000ത്തിന്റെ വ്യാജന് പുറത്തിറങ്ങിയിരിക്കുന്നു.
കര്‍ണാടകയിലെ ചിക്ക്മഗലൂരുവിലാണ് 2000 രൂപയുടെ വ്യാജന് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പുതിയ നോട്ടുകളുടെ വ്യാജന് ഇറക്കാന്‍ കഴിയില്ലെന്നും അത്രകണ്ട് കരുതലോടെയാണ് നോട്ടുകള്‍ പുറത്തിക്കിയിരിക്കുന്നതെന്നുമുള്ള വാദമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്.

പഴയ നോട്ടിലെ സുരക്ഷാ ക്രമീകരണങ്ങള്‍ തന്നെയാണ് പുതിയതിലുള്ളതെന്നും കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് സമയം ലഭിച്ചിരുന്നില്ലെന്നുമുള്ള മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് ഈ വാര്‍ത്തയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എപിഎംസി മാര്‍ക്കറ്റിലാണ് 2000ന്റെ വ്യാജന് കണ്ടെത്തിയത്. രണ്ടായിരം രൂപയുടെ അതേ നിറത്തിലും വലിപ്പത്തിലുമുള്ള കളര്‍ ഫോട്ടോസ്റ്റാറ്റുകളാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിലെ വ്യാജ നോട്ടുകള്‍ ഇവിടെ പ്രചരിക്കുന്നതായും വിവരങ്ങളുണ്ട്.നോട്ടിന്റെ രണ്ട് വശത്തിന്റെയും കളര്‍പ്രിന്റ് ഒട്ടിച്ചാണ് വ്യാജന് ഇറക്കിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
പുതിയ നോട്ടിറക്കി രണ്ട് ദിവസത്തിനുള്ളിലാണ് വ്യാജന് ഇറങ്ങിയത്. രാജ്യത്ത് പാക് നിര്‍മിത വ്യാജ നോട്ടുകള്‍ പ്രചരിക്കുന്നതിനെ തുടര്‍ന്നാണ് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയിരുന്നത്.
-
ഉയർന്ന രക്തസമ്മർദ്ദം നിസാരക്കാരനല്ല; ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും, ഈ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കൂ..! -
പാലക്കാട് ഐഐടിയില്‍ ഒഴിവുകള്‍; ശമ്പളം 1.12 ലക്ഷം വരെ, നിങ്ങള്‍ യോഗ്യരാണോ? -
റെയിൽടെൽ കോർപ്പറേഷനിൽ ഒഴിവുകൾ: ആർക്കൊക്കെ അപേക്ഷിക്കാം..അറിയാം -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും'












Click it and Unblock the Notifications