ഇമ്രാന്‍ ഖാന്‍ മരിച്ചെന്ന് വ്യാജ വാര്‍ത്ത
മുംബൈ: സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ നിമിഷങ്ങള്‍ മാത്രം മതി. അത് വാര്‍ത്തയാകട്ടെ, വ്യാജ വാര്‍ത്തയാകട്ടെ. കഴിഞ്ഞ ദിവസം ഇത്തരം ഒരു വ്യാജവാര്‍ത്തയുടെ തിക്ത ഫലംഅനുഭവിച്ചത് ഇമ്രാന്‍ ഖാന്‍ ആണ്. അദ്ദേഹം മരിച്ചുപോയെന്നായിരുന്നു വാര്‍ത്ത.
പഴയ പാക് ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍ അല്ല കക്ഷി. ബോളിവുഡ് നടന്‍ ഇമ്രാന്‍ ഖാന്‍ ആണ്. നമ്മുടെ സാക്ഷാല്‍ ആമിര്‍ ഖാന്റെ അനന്തരവന്‍.

കഴിഞ്ഞ തിങ്കളാഴ്ചയോടെയാണ് ഇമ്രാന്‍ മരിച്ചെന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. കേട്ടപാതി കേള്‍ക്കാത്ത പാതി ഫേസ്ബുക്കില്‍ ആരാധകര്‍ വ്യസന സമേതം രംഗത്തെത്തി. ആര്‍ഐപി ഇമ്രാന്‍ ഖാന്‍ എന്ന പേരില്‍ ഒരു പേജും തുടങ്ങി.
ബോളിവുഡിലെ സൂപ്പര്‍ താരമൊന്നും അല്ല ഇമ്രാന്‍ ഖാന്‍. എന്നിട്ടും ആര്‍ഐപി ഇമ്രാന്‍ ഖാന്‍ പേജിന് ലഭിച്ചത് പത്ത് ലക്ഷത്തോളം ലൈക്കുകളാണ്. അതും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ.
കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കുമ്പോള്‍ ചിലര്‍ക്ക് സംശയം ജനിച്ചു. പത്രത്തിലോ ടിവി ചാനലുകളിലോ ഒന്നും ഇങ്ങനെ ഒരു വാര്‍ത്ത കാണുന്നില്ലല്ലോ എന്ന്. ഒടുവില്‍ ഇമ്രാന്‍ ഖാന്റെ മാനേജര്‍ തന്നെ പത്രക്കുറിപ്പ് പുറത്തിറക്കിയാണ് സത്യം വെളിപ്പെടുത്തിയത്.












Click it and Unblock the Notifications