കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ ഡിഗ്രി ആരോപണത്തില്‍ ആശ്വാസം; സ്മൃതി ഇറാനിക്കെതിരായ ഹര്‍ജി കോടതി തള്ളി

2004ലെ പൊതുതിരഞ്ഞെടുപ്പു സമയം വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനു തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന പരാതിയാണ് കോടതി തള്ളിയത്.

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: വ്യാജ ഡിഗ്രി നേടിയെന്ന പരാതിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരായ ഹര്‍ജി ദില്ലി കോടതി തള്ളി. 2004ലെ പൊതുതിരഞ്ഞെടുപ്പു സമയം വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനു തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന പരാതിയാണ് കോടതി തള്ളിയത്. ഹര്‍ജി നല്‍കാന്‍ 11 വര്‍ഷത്തെ കാലതാമസമെടുത്തെന്ന് മെട്രോപൊളിറ്റന്‍ മജിസിട്രേറ്റ് ഹര്‍വിന്ദര്‍ സിങ് പറഞ്ഞു.

മൂന്നു തിരഞ്ഞെടുപ്പുകളില്‍ വിദ്യാഭ്യാസ യോഗ്യതകള്‍ സംബന്ധിച്ചു കേന്ദ്രമന്ത്രി തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നുകാട്ടി ഫ്രീലാന്‍സ് എഴുത്തുകാരന്‍ അഹമ്മദ് ഖാന്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 20 നാണ് സ്മൃതി ഇറാനിക്കെതിരെ കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യത്യസ്ത വിദ്യാഭ്യാസ യോഗ്യതയാണ് സ്മൃതി നല്‍കിയിരുന്നത്.

smriti-irani

വിദ്യാഭ്യാസ യോഗ്യത ബിഎ എന്നാണ് 2004ല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. ദില്ലി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് കറസ്‌പോണ്ടന്‍സ് വഴി 1996ലാണ് ബിരുദം നേടിയതെന്നും കാട്ടിയിരുന്നു. എന്നാല്‍, 2011ല്‍ രാജ്യസഭയിലേക്കും പിന്നീട് ലോക്‌സഭയിലേക്കുമുള്ള തിരഞ്ഞെടുപ്പിനുള്ള സത്യവാങ്മൂലത്തിലും ബികോം പാര്‍ട്ട് ഒന്ന് എന്നാണ് കാട്ടിയിരുന്നത്.

ഈ പൊരുത്തക്കേടാണു പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍, ദില്ലി സര്‍വകലാശാല ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലെന്നയിരുന്നു കോടതിയെ അറിയിച്ചിരുന്നത്. ഇക്കാര്യം കോടതി വിധിയില്‍ വ്യക്തമാക്കുന്നുമുണ്ട്.

English summary
Fake degree case filed to ‘needlessely harass’ Smriti Irani, says Delhi court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X