കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഴാംക്ലാസ് വിദ്യാഭ്യാസം, ഇംഗ്ലീഷ് എഴുതാൻ അറിയില്ല !!! വ്യാജ ഗൈനക്കോളജിസ്റ്റ് പിടിയിൽ

ഒരു വര്‍ഷമായി നഴ്‌സിംഗ് ഹോം നടത്തി വന്നിരുന്ന അനിത സാവന്ത്, ഭര്‍ത്താവ് മുഹമ്മദ് ശഹീദ് എന്നിവരാണ് അറസ്റ്റിലായത്.

  • By മരിയ
Google Oneindia Malayalam News

ഡോംബിവിലി: ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള വ്യാജ ഡോക്ടറും ഭര്‍ത്താവും അറസ്റ്റില്‍. മാന്‍പാഡയില്‍ ഒരു വര്‍ഷമായി നഴ്‌സിംഗ് ഹോം നടത്തി വന്നിരുന്ന അനിത സാവന്ത്, ഭര്‍ത്താവ് മുഹമ്മദ് ശഹീദ് എന്നിവരാണ് അറസ്റ്റിലായത്. ഏഴാം ക്ലാസ് വരെ മാത്രമാണ് അനിത പഠിച്ചിട്ടുള്ളത്, ഭര്‍ത്താവാകട്ടെ പത്താം ക്ലാസ് തോറ്റ ആളും.

Doctor

ഒരു വര്‍ഷത്തിന് ഉള്ളില്‍ മുപ്പതില്‍ അധികം പ്രസവങ്ങള്‍ ഇവരുടെ ക്ലിനിക്കില്‍ നടന്നിട്ടുണ്ടെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായി. നേരത്തെ ഒരു ആശുപത്രിയില്‍ നേഴ്‌സിംഗ് അസിസ്റ്റന്റായി ജോലി ചെയ്ത പരിചയം വെച്ചാണ് അനിതയും ഭര്‍ത്താവും ചേര്‍ന്ന് ക്ലിനിക്ക് തുടങ്ങിയത്. 2014ല്‍ ഇവിടെ വെച്ച് പ്രസവത്തിന് ഇടേ ഒരു യുവതി മരിച്ചിരുന്നു.

Pregnant

രോഗികളെ പരിശോധിച്ചിരുന്നത് അനിത ആയിരുന്നെങ്കിലും ഇംഗ്ലീഷില്‍ മരുന്ന് കുറിച്ച് നല്‍കാന്‍ ഇവര്‍ക്ക് അറിയില്ലായിരുന്നു. ഇത് ചെയ്തിരുന്നത് ഭര്‍ത്താവാണ്. ഗുരുതരാവസ്ഥയിലുള്‌ള രോഗികള്‍ എത്തുകയാണെങ്കില്‍ മറ്റ് ആശുപത്രിയിലെ ഡോക്ടര്‍മാരെ സഹായത്തിന് വിളിയ്ക്കും. 100ഓളെ രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഇവിടെ ഉണ്ട്. ഓപ്പറേഷന്‍ തിയേറ്റര്‍, ലേബര്‍ റൂ തുടങ്ങിയ സൗകര്യങ്ങളും.

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ അനിത സംഘടിപ്പിച്ചിരിയ്ക്കുന്നത് ഡല്‍ഹിയില്‍ നിന്നാണ്. കോളേജ് വിദ്യാഭ്യാസത്തിന്റേത് മുംബൈയില്‍ നിന്നും. സര്‍ട്ടിഫിക്കറ്റുകള്‍ ഇവര്‍ക്ക് എത്തിച്ച് നല്‍കിയവരെ കുറിച്ചും പോലീസ് അന്വേഷിയ്ക്കുന്നുണ്ട്.

English summary
Fake doctor and Husband held in Maharashtra. She Just have 7th standers Education.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X