അമ്മൂമ്മ, അമ്മ, 16കാരിയേയും സിദ്ധന് പീഡിപ്പിച്ചു! അമ്മയുടെ സമ്മതത്തോടെ, അനുഗ്രഹം നൽകുന്നതെന്ന്
16 വയസ്സുകാരിയെ സിദ്ധൻ ലൈംഗികമായി പീഡിപ്പിയ്ക്കുകയാണെന്ന് അച്ഛനാണ് പോലീസില്‍ പരാതി നല്‍കിയത്.
സെക്കന്തരാബാദ്: വ്യാജ സിദ്ധന് മകളെ കാഴ്ച വെച്ച അമ്മയും അമ്മൂമ്മയും അറസ്റ്റില്‍. മാസങ്ങളായി ഇയാള്‍ 16 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിയ്ക്കുകയാണെന്ന് അച്ഛനാണ് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ മകള്‍ക്ക് അനുഗ്രഹം നല്‍കാനാണ് സിദ്ധന് ശ്രമിച്ചത് എന്നാണ് അമ്മയും അമ്മൂമ്മയും പറഞ്ഞത്.

പെണ്‍കുട്ടിയുടെ അമ്മയ്ക്കും അമ്മൂമ്മയ്ക്കും സിദ്ധനുമായി വഴി വിട്ട ബന്ധം ഉണ്ടായിരുന്നു. ഇരുവരേയും ഇയാള്‍ ലൈംഗികമായി ഉപയോഗിച്ചു.

ശ്രീശൈലം ക്ഷേത്രത്തില്‍ ഒരു വര്‍ഷം മുമ്പ് നടന്ന പൂജയിലാണ് സിദ്ധന് പെണ്‍കുട്ടിയെ തന്റെ ശിക്ഷ്യ ആക്കിയത്. പെണ്‍കുട്ടിയുടെ ദേഹത്ത് ദുഷ്ട ശക്തികള്‍ കയറിയിട്ടുണ്ടെന്നും ഇതിനെ എല്ലാം ഒഴിപ്പിയ്ക്കാം എന്നുമാണ് ഇവര്‍ വിശ്വസിച്ചിരുന്നത്.

അമ്മയുടേയും അമ്മൂമ്മയുടേയും സമ്മതത്തോടെ ഹൈദരാബാദിലെ വീട്ടില്‍ വെച്ചും സിദ്ധന് പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ഇന്‍സ്പെക്ടര്‍ ഡി വി രംഗ റെഡ്ഡി ഡെക്കാന്‍ ക്രോണിക്കിളിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.

പെണ്‍കുട്ടി പീഡനത്തിന് ഇരയാവുന്ന വിവരം അറിഞ്ഞ് പിരിഞ്ഞ് താമസിയ്ക്കുകയായിരുന്ന അച്ഛനാണ് പോലീസില്‍ പരാതി നല്‍കിയത്. ചൈല്‍ഡ് സൈക്കോളജിസ്റ്റുകളുടെ സാന്നിധ്യത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി തനിക്ക് അനുഭവിയ്ക്കേണ്ടി വന്ന ക്രൂരതകളെ കുറിച്ച് പറഞ്ഞു.

അമ്മയേയും അമ്മൂമ്മയേയും പോസ്കോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. സിദ്ധന് ഇപ്പോഴും ഒളിവിലാണ്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications