കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിൽ ഇന്റർനെറ്റ് വിച്ഛേദിക്കും? ലോക്ക് ഡൌണിൽ സോഷ്യൽമീഡിയയിൽ കറങ്ങുന്ന വ്യാജ വാർത്ത ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കോറോണ വൈറസ് വ്യാപനത്തിനെതിരായി നിയന്ത്രണം നിലനിൽക്കെ ഇന്റർനെറ്റ് അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടുവെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പുതിയ വാർത്ത. എന്നാൽ ഇത്തരത്തിൽ ഒരു ഉത്തരവ് പുറത്തിറക്കിയിട്ടില്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ഇപ്പോൾ പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്നും സർക്കാർ അറയിച്ചിട്ടുണ്ട്.

 വിദേശത്തുനിന്നെത്തിയവരുടെയും നിരീക്ഷണത്തിലുള്ളവരുടെയും എണ്ണത്തിൽ പൊരുത്തക്കേട് വിദേശത്തുനിന്നെത്തിയവരുടെയും നിരീക്ഷണത്തിലുള്ളവരുടെയും എണ്ണത്തിൽ പൊരുത്തക്കേട്

ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളോട് സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഇന്റർനെറ്റ് ബാൻഡ് വിഡ്ത്ത് കുറയ്ക്കാൻ ആവശ്യപ്പെട്ടുവെന്ന തരത്തിലുള്ള വാർത്തകളാണ് മാർച്ച് ആദ്യം പ്രചരിച്ചിരുന്നത്. അമിത ട്രാഫിക് മൂലം ടെലികോം നെറ്റ് വർക്കുകളിലുള്ള സമ്മർദ്ദം കുറയ്ക്കുന്നതിനായിട്ടാണ് ഇത്തരമൊരു അപേക്ഷ മുന്നോട്ടുവെച്ചത്. രാജ്യത്ത് ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നിരവധി പേർ വർക്ക് ഫ്രം ഹോം സംവിധാനത്തിൽ ജോലി ചെയ്യുന്നത് കൂടി പരിഗണിച്ചാണ് ഈ നിർദേശം.

xinternet-1585299664-

എന്നാൽ ടെലികോം നെറ്റ് വർക്കുകളിൽ സമ്മർദ്ദമില്ലെന്ന് ചൂണ്ടിക്കാണിച്ച വിവിധ ഒടിടികൾ ബാൻഡ് വിഡ്ത്ത് കുറക്കേണ്ടതില്ലെന്നും അറിയിച്ചിരുന്നു. ഉയർന്ന ബാൻഡ് വിഡ്ത്ത് ആവശ്യപ്പെടുന്ന പരസ്യങ്ങൾ, പോപ്പ് അപ്പുകൾ എന്നിവ നീക്കം ചെയ്യാനും എച്ച്ഡി സ്ട്രീമിംഗിൽ നിന്ന് സ്റ്റാൻഡേർഡ് സ്ട്രീമിംഗിലേക്ക് മാറ്റാനും ഒടിടികൾക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു.

English summary
Fake: Government has not order shut down of internet in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X