കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ സന്ദേശങ്ങൾ സർക്കാർ നിരോധിച്ചോ? സത്യാവസ്ഥ ഇതാണ്... അവബോധം അനിവാര്യമെന്ന് മന്ത്രാലയം!!

Google Oneindia Malayalam News

ദില്ലി: കൊറോണക്കാലത്ത് വ്യാജ വാർത്തകൾക്ക് ക്ഷാമമില്ലെന്നാണ് അടുത്ത കുറച്ച് ദിവസങ്ങൾക്കിടെ വ്യക്തമായിട്ടുള്ളത്. കൊറോണമായി ബന്ധപ്പെട്ട മെസേജുകൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തിയെന്ന വാർത്തയാണ് വ്യാജന്മാരുടെ പുതിയ ആയുധം. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളിലൊന്ന്. തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ ഐടി ആക്ട് പ്രകാരം ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കും അഡ്മിനും എതിരെയും നടപടി സ്വീകരിക്കും. ഇക്കാര്യം മനസ്സിലാക്കി സുരക്ഷിതമായിരിക്കാനാണ് പ്രചരിക്കുന്ന മെസേജിലെ നിർദേശം.

തബ്ലീഗ് സമ്മേളനത്തില്‍ പോയവരില്‍ കേരളത്തിലെ ഡോക്ടര്‍മാരും; ആലപ്പുഴയില്‍ തിരച്ചില്‍ ശക്തമാക്കിതബ്ലീഗ് സമ്മേളനത്തില്‍ പോയവരില്‍ കേരളത്തിലെ ഡോക്ടര്‍മാരും; ആലപ്പുഴയില്‍ തിരച്ചില്‍ ശക്തമാക്കി

ഒരു സർക്കാർ ഏജൻസിക്ക് മാത്രമാണ് കൊറോണ വൈറസുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ പങ്കുവെക്കാൻ കഴിയുള്ളൂവെന്നുമാണ് പ്രിൻസിപ്പൽ സെക്രട്ടറി രവി നായിക് ഒപ്പുവെച്ചതെന്ന് അവകാശപ്പെടുന്ന ഉത്തരവിൽ പരാമർശിക്കുന്നതെന്നും വ്യാജ സന്ദേശത്തിൽ പറയുന്നു.

social-media-1

എന്നാൽ ഇത്തരത്തിലുള്ള ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. കൊറോണ വൈറസിനെക്കുറിച്ച് അവബോധമുണ്ടാക്കുന്ന സന്ദേശങ്ങൾ ജനങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയാണ് സർക്കാരിന് വേണ്ടത്. തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന നിർദേശം മാത്രമാണ് ആഭ്യന്തര മന്ത്രാലയം നൽകിയിട്ടുള്ളത്.

Recommended Video

cmsvideo
കൊറോണയ്ക്കെതിരെ ഒരുമിച്ച് കേരളം | Oneindia Malayalam

കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിക്കുകയോ സന്ദേശത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഉദ്യോഗസ്ഥവും മന്ത്രാലയത്തിൽ ഇല്ലെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വൺഇന്ത്യയോട് പറഞ്ഞു.

English summary
Fake: Govt has not banned messages on COVID-19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X