കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഫിയ തലവനായ വികാസ് ദുബെക്കൊപ്പമുള്ള യോഗിയുടെ ചിത്രം വൈറല്‍; യാഥാര്‍ത്ഥ്യം

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ റെയ്ഡിനിടെ അക്രമികള്‍ പൊലീസിന് നേരെ വെടിവെക്കുകയും ഡിവൈഎസ്പി അടക്കം എട്ട് പൊലീസുകാര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവം വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ പൊലീസ് വികാസ് ദുബെയെ തേടിയെത്തിയ പൊലീസ് സംഘത്തിന് നേരെയായിരുന്നു വെടിവെപ്പുണ്ടായത്. പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വികാസ് ദുബെക്ക് ഒപ്പം നില്‍ക്കുന്ന ചിത്രമെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി പേര്‍ ഇതിനകം തന്നെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പിന്നാലെ വാസ്തവം ഇത് തന്നെയാണോ?

വികാസ് ദുബെ

വികാസ് ദുബെ

വികാസ് ദുബെയുമായി അടുത്തബന്ധം പുലര്‍ത്തുന്ന ബിജെപി നേതാവാണ് യോഗി ആദിത്യനാഥ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഒപ്പം യോഗി വികാസ് ദുബെക്ക് ഒപ്പം നില്‍ക്കുന്ന ചിത്രമാണെന്ന പേരില്‍ ഒരു ചിത്രവും വ്യാപകമായി പ്രചരിക്കുന്നു.

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ

2001 ല്‍ ശിവ്‌ലി പൊലീസ് സ്റ്റേഷനില്‍ വെച്ച് മുന്‍ മന്ത്രി സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് ദുബേ.രാജ്‌നാഥ് സിംഗ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു സന്തോഷ് ശുക്ല. നിലവില്‍ 57 ലധികം കേസുകളാണ് വികാസം ശു്ക്ലക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത്തരമൊരു ക്രിമിനലിന്റെ കൂടെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബന്ധം പുലര്‍ത്തുന്നതെന്നും സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ വിമര്‍ശിക്കുന്നു.

 ഭാരതീയ ജനതാ യുവ മോര്‍ച്ച നേതാവ്

ഭാരതീയ ജനതാ യുവ മോര്‍ച്ച നേതാവ്

എന്നാല്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണ്. യോഗിക്കൊപ്പം ചിത്രത്തിലുള്ളത് ഭാരതീയ ജനതാ യുവ മോര്‍ച്ച നേതാവ് വികാസ് ദുബെയുടെ ചിത്രമാണ്. ഇവരുടെ പേരിലും രൂപത്തിലുമുള്ള യാദൃശ്ചികമായ സാമ്യമാണ് ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്ക് പിന്നില്‍. ട്വിറ്ററില്‍ ശിവം പ്രതാപ് സിംഗ് എന്നയാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത് യോഗിയൊടൊപ്പമുള്ളത് ബിജെവൈഎമ്മിന്റെ കാണ്‍പൂരില്‍ നിന്നുള്ള യുവ നേതാവ് വികാസ് ദുബെയാണെന്നാണ്.

വ്യാജ വാര്‍ത്തകള്‍

വ്യാജ വാര്‍ത്തകള്‍

ഇത് കൂടാതെ വികാസ് ദുബെയും ചിത്രം സംബന്ധിച്ച് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. തന്നെ സംബന്ധിച്ച് വ്യാപകമായി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നെന്ന് വികാസ് ദുബെ വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.

പിടികൂടാന്‍ സാധിച്ചിട്ടില്ല

പിടികൂടാന്‍ സാധിച്ചിട്ടില്ല

പൊലീസുകാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ മാഫിയ തലവനായ വികാസ് ദുബെയുടെ വീട് ജില്ലാ ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു. എന്നാല്‍ ഇതുവരേയും വികാസ് ദുബെയെ പൊലീസിന് പിടികൂടാന്‍ സാധിച്ചിട്ടില്ല. വികാസ് ദുബെയുടെ ഗ്രാമം ഉള്‍പ്പെടുന്ന ചോബെപൂര്‍ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ സസ്പെന്റ് ചെയ്തു.

 എസ്എച്ച്ഒ

എസ്എച്ച്ഒ

ഏറ്റുമുട്ടല്‍ നടക്കുന്ന വേളയില്‍ എസ്എച്ച്ഒ പ്രദേശം വിട്ടുപോയതിനാണ് സസ്‌പെന്‍ഷന്‍ നടപടി. ക്രിമിനലുകളെ നേരിടാന്‍ ഇദ്ദേഹം തയ്യാറായിരുന്നെങ്കില്‍ ചിത്രം മറ്റൊന്നാകുമായിരുന്നുവെന്ന് ഐജി മൊഹിത് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

നല്‍കുന്നവര്‍ക്ക് 50000 രൂപ

നല്‍കുന്നവര്‍ക്ക് 50000 രൂപ

വികാസ് ദുബെയെ പിടികൂടാന്‍ പോലീസ് 25 ടീമുകളെ തയ്യാറാക്കിയിട്ടുണ്ട്. 500 മൊബൈല്‍ ഫോണുകള്‍ പോലീസ് നിരീക്ഷിച്ചുവരികയാണ്. വികാസ് ദുബെ എവിടെയാണുള്ളത് എന്നറിയാനുള്ള നീക്കങ്ങളാണ് പോലീസ് നടത്തുന്നത്. വിവരം നല്‍കുന്നവര്‍ക്ക് 50000 രൂപ നല്‍കുമെന്ന് പോലീസ് അറിയിച്ചു.

English summary
Fake Image of CM Yogi adityanath with Vikas Dubey Is Viral on Social Media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X