Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീഹാറില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണം;കോളേജ് പ്രിന്‍സിപ്പലിനെ തിരയുന്നു

പറ്റ്‌ന:ബീഹാറിലെ ഗംഗാദേവി മഹിളാ കോളേജുമായി ബന്ധപ്പെട്ട് വ്യാജ പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു വില്‍പ്പന നടത്തിയ കേസില്‍ കോളേജ് പ്രിന്‍സിപ്പലിനെയും ബീഹാര്‍ സ്‌കൂള്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് ചെയര്‍മാനെയും പോലീസ് തിരയുന്നു. പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ലല്‍കേഷ്വര്‍ പ്രസാദ്, ഭാര്യയും ഗംഗാദേവി മഹിളാ കോളേജ് പ്രിന്‍സിപ്പലുമായ ഉഷ സിന്‍ഹയെയുമാണ് പോലീസ് തിരയുന്നത്. മുന്‍ ജെഡിഎസ് എം എല്‍ എ കൂടിയാണ് ഉഷ സിന്‍ഹ.

വ്യാജ സരട്ടിഫിക്കറ്റ് വില്‍പ്പനയ്ക്കായി ഇവര്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചുവെന്നാണ് കേസ് .മുഖ്യപത്രിയായ ബീഹാറിലെ വിഷുന്‍ റോയ് കോളേജ് ഡയറക്ടര്‍ ബച്ചാറോയിയെ ശനിയാഴ്ച്ച പോലീസ് അറസ്റ്റു ചെയ്തിരുന്നു. അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയെന്ന പരാതിയും ഇയാള്‍ക്കെതിരായി നിലവിലുണ്ട്. അഞ്ചു ലക്ഷം രൂപ തോതിലാണ് ഇവര്‍ സര്‍ട്ടിഫിക്കറ്റ് വില്‍പ്പന നടത്തിയതെന്ന് കണ്ടെത്തിയിരുന്നു.

cirtificate-15

ഗംഗാദേവി കോളേജില്‍ നിന്ന് നടന്ന റെയ്ഡിലാണ് സര്‍ട്ടിഫിക്കറ്റുകള്‍പിടിച്ചെടുത്തത്. കോളേജുകളില്‍ പ്രവേശനം നേടാത്തവര്‍ക്കും പരീക്ഷ എഴുതാത്തവര്‍ക്കുമാണ് സര്‍ട്ടിഫിക്കറ്റ് വ്യാപകമായ തോതില്‍ വില്‍പ്പന ചെയ്തിരുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണത്തെ തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഉഷ സിന്‍ഹയെ കഴിഞ്ഞ ദിവസം പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നു നീക്കം ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+