• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തായ്‌ലാന്‍ഡിലെ വ്യാജ ജോലി ഓഫറുകള്‍: ലക്ഷ്യം ഐടി പ്രൊഫഷണലുകള്‍; മുന്നറിയിപ്പുമായി കേന്ദ്രം

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഇന്ത്യൻ ഐടി പ്രൊഫഷണലുകളെ തായ്ലൻഡിലേക്കും മ്യാൻമറിലേക്കും ആകർഷിക്കുന്ന വ്യാജ ജോബ് റാക്കറ്റുകളെക്കുറിച്ച് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ.കോൾ സെന്റർ അഴിമതിയിലും ക്രിപ്‌റ്റോകറൻസി തട്ടിപ്പിലും ഏർപ്പെട്ടിരിക്കുന്ന സംശയാസ്പദമായ ഐടി സ്ഥാപനങ്ങൾ തായ്‌ലൻഡിലെ 'ഡിജിറ്റൽ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്' തസ്തികകളിലേക്ക് ഇന്ത്യൻ യുവാക്കളെ എത്തിക്കാനുള്ള ശ്രമം നടത്തുന്നതായി കേന്ദ്രം മുന്നറിയിപ്പ് നൽകി.

ഇത്തരം തൊഴിൽ വാ​ഗ്ദാനം തട്ടിപ്പാണെന്നും ഇതിൽ വീഴരുതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തായ്‌ലൻഡിൽ ജോലി ഏറ്റെടുക്കുന്നതിന് മുമ്പ് അതീവ ജാഗ്രത പാലിക്കാൻ രണ്ട് ദിവസം മുമ്പ് വിദേശകാര്യ മന്ത്രാലയം (എംഇഎ) വക്താവ് അരിന്ദം ബാഗ്ചിയും ഇന്ത്യൻ പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. തൊഴിൽ റാക്കറ്റിന്റെ ഭാഗമായി ഡസൻ കണക്കിന് ഇന്ത്യക്കാരെ നിയമവിരുദ്ധമായി മ്യാൻമറിലേക്ക് കൊണ്ടുവന്ന സംഭവത്തിന് പിന്നാലെയായിരുന്ന മുന്നറിയിപ്പ്.

 'എന്റെ മരണസര്‍ട്ടിഫിക്കറ്റ് കാണാനില്ല...'; പരസ്യം നല്‍കി 'പരേതന്‍'; ഇതെന്ത് കഥയെന്ന് കേട്ടവര്‍ 'എന്റെ മരണസര്‍ട്ടിഫിക്കറ്റ് കാണാനില്ല...'; പരസ്യം നല്‍കി 'പരേതന്‍'; ഇതെന്ത് കഥയെന്ന് കേട്ടവര്‍

തട്ടിപ്പിന് ഇരയായ ചിലരെ നിർബന്ധിത ജോലിയിൽ നിന്ന് രക്ഷിക്കാൻ തങ്ങൾക്ക് കഴിഞ്ഞെന്നും, മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി

സോഷ്യൽ മീഡിയ പരസ്യങ്ങളിലൂടെയും ദുബായ്, ഇന്ത്യ ആസ്ഥാനമായുള്ള ഏജന്റുമാർ വഴിയും തായ്‌ലൻഡിൽ ലാഭകരമായ ഡാറ്റാ എൻട്രി ജോലിയുടെ പേരിൽ ആണ് ഐടി വിദഗ്ധരായ യുവാക്കളെ ലക്ഷ്യമിടുന്നതെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

വീണ്ടും സ്റ്റാറായി കൃഷ്ണ തേജ; ആലപ്പുഴ കളക്ടറായ ശേഷം ലഭിച്ച ആദ്യ ശമ്പളം കൊണ്ട് ചെയ്തത് കണ്ടോവീണ്ടും സ്റ്റാറായി കൃഷ്ണ തേജ; ആലപ്പുഴ കളക്ടറായ ശേഷം ലഭിച്ച ആദ്യ ശമ്പളം കൊണ്ട് ചെയ്തത് കണ്ടോ

സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകിയാണ് തട്ടിപ്പ് നടക്കുന്നത് എന്ന് മന്ത്രാലയം പറയുന്നു. മ്യാന്മറിലൂടെ നിയമവിരുദ്ധമായി ആളുകളെ എത്തിക്കുന്ന തട്ടിപ്പ് സംഘം... ഇവരെ എത്തിച്ച ശേഷം ഇവരെ മോശം സാഹചര്യങ്ങളിൽ നിർബന്ധിച്ച് ജോലിയെടുപ്പിക്കുകയാണ്.

സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന ഇത്തരം വ്യാജ ജോലി വാഗ്ധാനങ്ങളിൽ പെടരുതെന്ന് മന്ത്രാലയം അറിയിച്ചു. ജോലി ആവശ്യങ്ങൾക്കായി പോകുന്നതിനു മുൻപ് വിദേശ ജോലിദാതാക്കളുടെ ആധികാരികത ഔദ്യോഗിക മാർഗങ്ങളിലൂടെ മനസ്സിലാക്കണം എന്നും മന്ത്രാലയം പറയുന്നു.

ഭര്‍ത്താവ് മരിച്ചത് അറിഞ്ഞേയില്ല, ഭാര്യ ഒപ്പംകഴിഞ്ഞത് ഒന്നര വര്‍ഷം;ഓക്‌സിജനും ഗംഗാജലവും നല്‍കി!!ഭര്‍ത്താവ് മരിച്ചത് അറിഞ്ഞേയില്ല, ഭാര്യ ഒപ്പംകഴിഞ്ഞത് ഒന്നര വര്‍ഷം;ഓക്‌സിജനും ഗംഗാജലവും നല്‍കി!!

"തൊഴിൽ ആവശ്യങ്ങൾക്കായി ടൂറിസ്റ്റ്/വിസിറ്റ് വിസയിൽ യാത്ര ചെയ്യുന്നതിനുമുമ്പ്, ഏതെങ്കിലും തൊഴിൽ ഓഫർ സ്വീകരിക്കുന്നതിന് മുമ്പ്, വിദേശത്തുള്ള ബന്ധപ്പെട്ട മിഷനുകൾ വഴിയും റിക്രൂട്ടിംഗ് ഏജന്റുമാരുടെയും ഏതെങ്കിലും കമ്പനിയുടെയും മുൻഗാമികൾ മുഖേന വിദേശ തൊഴിലുടമകളുടെ ക്രെഡൻഷ്യലുകൾ പരിശോധിക്കുക/പരിശോധിക്കാൻ ഇന്ത്യൻ പൗരന്മാരോട് നിർദ്ദേശിക്കുന്നു," എന്നും മുന്നറിയിൽ വ്യക്തമാക്കി.

നേരത്തെ, മ്യാൻമറിലെ യാങ്കൂണിലെ ഇന്ത്യൻ എംബസി ഒരു മുന്നറിയിപ്പ് പുറത്തിറക്കിയിരുന്നു. മ്യാൻമറിന്റെ വിദൂര കിഴക്കൻ അതിർത്തി പ്രദേശങ്ങളിൽ ഡിജിറ്റൽ തട്ടിപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

English summary
Fake job offers from Thailand targeting IT professionals; The Center has issued an advisory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X