കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ഞളും ചെറുനാരങ്ങയും കൊറോണയെ പ്രതിരോധിക്കുമോ? ഇന്റർനെറ്റിൽ കറങ്ങുന്ന വ്യാജ വാർത്തയ്ക്ക് പിന്നിൽ

Google Oneindia Malayalam News

ദില്ലി: മഞ്ഞളും ചെറുനാരങ്ങയും കൊറോണയെ പ്രതിരോധിക്കുമോ? ഇതാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകളിലൊന്ന്. മഞ്ഞളിനും നാരങ്ങയ്ക്കും ആരോഗ്യപരമായ ഗുണങ്ങളുണ്ടെന്ന വാദം തെറ്റാണ്. ഇവ രണ്ടും ഉപയോഗിച്ചാൽ കൊറോണ ഭേദമാവുമെന്നുള്ളതും തെറ്റായ അവകാശവാദമാണെന്നും പ്രചരിക്കുന്നത് വ്യാജ വാർത്തയാണ് എന്നതുമാണ് വാസ്തവം. നാരങ്ങയും മഞ്ഞളും ഉപയോഗിക്കുന്നതോടെ കൊറോണ വൈറസ് ഭേദമാകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് ഇന്റർനെറ്റിൽ ഇപ്പോൾ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

 കാസർഗോഡ് 10-ാം ക്ലാസ് വിദ്യാർത്ഥിനിക്കും കൊറോണ!! സഹപാഠികൾ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശം കാസർഗോഡ് 10-ാം ക്ലാസ് വിദ്യാർത്ഥിനിക്കും കൊറോണ!! സഹപാഠികൾ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശം

മഞ്ഞളും നാരങ്ങയും കൊറോണയെ പ്രതിരോധിക്കുന്നു എന്നതിന് ഇതുവരെ തെളിവുകളില്ല. എന്നാൽ ആരോഗ്യകരമായ ഡയറ്റിനൊപ്പം ആവശ്യമായ അളവിൽ ഇവ രണ്ടും ഉപയോഗിക്കണമെന്ന് മാത്രമാണ നിർദേശിക്കപ്പെടുന്നതെന്നാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ നൽകുന്ന അറിയിപ്പ്. രാജ്യത്ത് കൊറോണ ഭീതിയ്ക്കിടെ വ്യാജ വാർത്തകൾ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെയാണ് സർക്കാർ വിശദീകരണവുമായി രംഗത്തെത്തിയിട്ടുള്ളത്.

internet-1585299664-j

Recommended Video

cmsvideo
മാലാഖയെന്ന് വിളിക്കണ്ട, മനുഷ്യത്വം കാണിച്ചാല്‍ മതി | Oneindia Malayalam

കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ മരുന്ന് പോലും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. സോഷ്യൽ ഡിസ്റ്റൻസിംഗും കൈകൾ കൃത്യമായി സോപ്പുപയോഗിച്ച് കഴിയുന്നതുമാണ് കൊറോണയെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങളായി നിർദേശിക്കപ്പെടുന്നത്. ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടുകയാണ് വേണ്ടത്. ഇന്ററർനെറ്റിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ വിശ്വസിച്ച് പരീക്ഷണങ്ങൾക്ക് മുതിരുന്നത് ആളുകളുടെ ആരോഗ്യനില മോശമാക്കുന്നതിലേക്ക് മാത്രമേ നയിക്കുകയുള്ളൂ.

English summary
Fake: Lemon and turmeric do not prevent coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X