ദീപാവലി ദിനത്തിലെ വ്യാജമദ്യ ദുരന്തം; മരണം 38; കുറ്റക്കാരെ പിടികൂടുമെന്ന് ബീഹാർ മുഖ്യമന്ത്രി
ദീപാവലി ദിനത്തിലെ വ്യാജമദ്യ ദുരന്തം; മരണം 38; കുറ്റക്കാരെ പിടികൂടുമെന്ന് ബീഹാർ മുഖ്യമന്ത്രി
ബീഹാർ: ദീപാവലി ദിനത്തിലെ വ്യാജ മദ്യം കഴിച്ച് മരണപ്പെട്ടവരുടെ എണ്ണം 38 ആയി. സംഭവത്തിൽ ഉൾപ്പെട്ടിട്ടുളള കുറ്റക്കാരെ പിടികൂടുമെന്ന് ബീഹാർ മുഖ്യമന്ത്രി വ്യക്തമാക്കി. ബീഹാറിലെ ഗോപാൽ ഗഞ്ച് ജില്ലയിലാണ് സംഭവം നടന്നത്. ബേട്ടിയിൽ 15 ഉം ഗോപാൽഗഞ്ചിൽ 11 ഉം മുസാഫർപൂർ ഹാജിപൂർ എന്നിവിടങ്ങളിൽ ആറ് പേരുമാണ് വ്യാജമദ്യം ഉളളിൽ ചെന്ന് മരണപ്പെട്ടത്. ദുരന്തത്തിന്റെ ഞെട്ടൽ നില നിൽക്കെ മദ്യത്തിനെതിരെയുളള ബോധവൽക്കരണം ശക്തമാക്കുമെന്നും ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു.

ദീപാവലി ദിനത്തിന്റെ തലേന്ന് രാത്രിയാണ് ഇവർ വിഷ മദ്യം കഴിച്ചത്. മദ്യം കഴിച്ചതിന് ശേഷം ഇവർ കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ തെട്ട് അടുത്തുളള ആശുപത്രിയിൽ എത്തിച്ചെങ്കിലും 9 പേർ ആ സമയത്ത് മരണമടഞ്ഞു. മരണസംഖ്യ ഉയരുമെന്ന് റിപ്പോട്ടുകൾ ഉണ്ടായിരുന്നു. തെൽഹുവ ഗ്രാമത്തിൽ നിന്നും ചിലർ നവംബർ 3 ന് വൈകുന്നേരം ചമർതോളി പ്രദേശത്ത് എത്തി മദ്യം കഴിച്ചതായി അവിടുത്തെ താമസക്കാർ പറഞ്ഞു.
എന്നാൽ, ആദ്യം മരിച്ച 8 പേരെ തിരിച്ചറിഞ്ഞതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു. ഇത് അസ്വാഭാവിക മരണമാണെന്നും പ്രാഥമിക അന്വേഷണത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നും പോലീസ് സൂപ്രണ്ട് ഉപേന്ദ്ര നാഥ് വർമ മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കി. ഒപ്പം കേസിന്റെ വിശദാംശങ്ങൾ കണ്ടെത്താൻ ജില്ലാ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും പോലീസും ഗ്രാമത്തിൽ ക്യാമ്പ് ചെയ്യുകയാണെന്നും ഉപേന്ദ്ര നാഥ് വർമ കൂട്ടിച്ചേർത്തു.
സംഭവത്തിൽ പരിസരത്തെ ഒരു ഗ്രാമീണൻ പറഞ്ഞത് ഇങ്ങനെ,"കഴിഞ്ഞ ദിവസം മദ്യം കഴിച്ചതിന് ശേഷം ആളുകൾ അസ്വസ്ഥതയെക്കുറിച്ച് പറഞ്ഞ് തുടങ്ങി,ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെയാണ് ഒൻപത് പേരും മരിച്ചത്. മറ്റു ചിലർ നിലവിൽ വിവിധ പ്രാദേശിക ആശുപത്രികളിൽ ചികിത്സയിലാണ്.എന്നാൽ, ചികിത്സയിലുളളവരാണ് ഇപ്പോൾ മരണപ്പെട്ടത്.
ബിഹാറിൽ കഴിഞ്ഞ 11 ദിവത്തിനിടെ ഉണ്ടാവുന്ന മൂന്നാമത്തെ മദ്യദുരന്തമാണിത്. കഴിഞ്ഞ മാസം മുസാഫർപൂരിൽ സമാനമായ സംഭവത്തിൽ എട്ട് പേർ മരിച്ചിരുന്നു. കഴിഞ്ഞ പതിനൊന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് ഇത് മൂന്നാമത്തെ വിഷമദ്യദുരന്തമാണിത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ഇവരിൽ നിന്ന് വ്യാജമദ്യം പിടിച്ചെടുത്തതായും പൊലീസ് വ്യക്തമാക്കി. സമാനമായ സംഭവം ഉത്തര്‍പ്രദേശിലെ അലിഗഡില്‍ കുറച്ച് മാസങ്ങൾക്ക് മുൻപ് ഉണ്ടായി. അന്ന് വ്യാജ മദ്യം കഴിച്ചതിനെത്തുടർന്ന് എട്ടു പേര്‍ മരിച്ചിരുന്നു.












Click it and Unblock the Notifications