കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയെ ചെറുക്കാൻ ഹൈഡ്രോക്സി ക്ലോറോക്വിൻ 400 ഗ്രാം കഴിക്കണം, കുറിപ്പടി പ്രചരിക്കുന്നു, സത്യമെന്ത്?

Google Oneindia Malayalam News

ദില്ലി: കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ഒട്ടും പഞ്ഞമില്ലാത്തത് വ്യാജ വാര്‍ത്തകള്‍ക്കാണ്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയുളള മാര്‍ഗനിര്‍ദേശങ്ങള്‍ എന്ന പേരില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പേരില്‍ ഒരു കുറിപ്പടി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഡോ. രാജ് കമല്‍ അഗര്‍വാളിന്റെ പേരിലാണ് കൊവിഡ് ചികിത്സാ കുറിപ്പടി പ്രചരിക്കുന്നത്. ഡോക്ടര്‍ രാജ് കമല്‍ അഗര്‍വാള്‍ ദില്ലിയിലെ ഗംഗാ റാം ആശുപത്രിയിലെ അനസ്‌തേഷ്യോളജി വകുപ്പിലെ സീനിയര്‍ കണ്‍സല്‍ട്ടന്റാണ്. പ്രചരിക്കുന്ന കുറിപ്പടിയില്‍ പറയുന്നത് ഇതാണ്. ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം കൊവിഡ് പോസിറ്റീവ് ആയ രോഗിയുമായി ബന്ധപ്പെട്ടവരെല്ലാം തന്നെ ചെറിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ പോലും വീടുകളില്‍ ഐസൊലേഷനില്‍ കഴിയണം.

covid

മാസ്‌ക് ധരിക്കുകയും സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കുകയും കൈകള്‍ വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നതിനൊപ്പം ഈ പ്രതിരോധ മരുന്നുകള്‍ കഴിക്കുകയും ചെയ്യണം എന്നും കുറിപ്പടിയില്‍ പറയുന്നു. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ആഴ്ചയില്‍ ഒരു തവണ മലേറിയക്കുളള മരുന്നായ എച്ച്‌സിക്യു അഥവാ ഹൈഡ്രോക്സി ക്ലോറോക്വിൻ 400 ഗ്രാം വീതം എല്ലാവരും കഴിക്കണമെന്നും കുറിപ്പടിയില്‍ പറയുന്നു. വിറ്റാമിന്‍ സി ഗുളികകള്‍ ആഴ്ചയില്‍ ഒരു തവണ കഴിക്കണം. എന്നാല്‍ ഐസിഎംആര്‍ ഇത്തരത്തിലുളള ഒരു നിര്‍ദേശവും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.

എന്നാല്‍ ഇത്തരത്തിലൊരു കുറിപ്പടി താന്‍ ആര്‍ക്കും എഴുതി കൊടുത്തിട്ടില്ല എന്നാണ് ഡോക്ടര്‍ രാജ് കമല്‍ അഗര്‍വാള്‍ പറയുന്നത്. മാത്രമല്ല ഗംഗാ രാം ആശുപത്രി അദികൃതരും ഈ കുറിപ്പടിയുടെ ഉത്തരവാദിത്തം നിഷേധിച്ചിട്ടുണ്ട്. ഡോക്ടറുടെ വ്യാജ ഒപ്പോട് കൂടിയുളള വ്യാജ കുറിപ്പടി ചിലര്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവും ഇല്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

സച്ചിൻ പൈലറ്റ് ദില്ലിയിൽ ബിജെപി ഉന്നതരെ കണ്ടു? കോൺഗ്രസിന് അപായ മുന്നറിയിപ്പ് നൽകി ശിവസേന!സച്ചിൻ പൈലറ്റ് ദില്ലിയിൽ ബിജെപി ഉന്നതരെ കണ്ടു? കോൺഗ്രസിന് അപായ മുന്നറിയിപ്പ് നൽകി ശിവസേന!

English summary
Fake medical prescription to fight Covid 19 is doing the rounds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X