Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താനിലെ തേയിലപ്പൊടിയുടെ പരസ്യത്തിൽ അഭിനന്ദൻ വർധമാനും, വീഡിയോ വൈറൽ, സത്യം ഇതാണ്

ദില്ലി: പാകിസ്താന്റെ പിടിയിലായ ഇന്ത്യയുടെ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാൻ മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ മണ്ണിലേക്ക് മടങ്ങിയെത്തുന്നത്. വാഗാ അതിർത്തിയിൽ അഭിനന്ദനെ കൈമാറുന്ന ചടങ്ങിന് സാക്ഷിയാകാൻ പതിനായിരങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നും എത്തിയത്. പാക് സേനയുടെ ചോദ്യങ്ങളെ തലയുയർത്തി നേരിട്ട അഭിനന്ദനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലേയും താരം.

പാക് പിടിയിലായതു മുതൽ അഭിനന്ദന്റെ നിരവധി വീഡിയോകൾ പാകിസ്താൻ പുറത്ത് വിട്ടിരുന്നു. പാക് സൈന്യത്തിന്റെ നിർണായക ചോദ്യങ്ങളോട് മറുപടി പറയാൻ തയാറാകാത്ത അഭിനന്ദന്റെ വീഡിയോ നിമിഷങ്ങൾക്കകമാണ് വൈറലായത്. അഭിനന്ദന്റെ മറ്റൊരു വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പാകിസ്താനിലെ ഒരു തേയിലപ്പൊടിയുടെ പരസ്യമാണ് അത്. ഈ വീഡിയോയുടെ വാസ്തവം ഇതാണ്.

പാക് പിടിയിൽ അഭിനന്ദൻ

പാക് പിടിയിൽ അഭിനന്ദൻ

ബാലാക്കോട്ട് തീവ്രവാദി ക്യാംപുകൾക്ക് നേരെ ഇന്ത്യ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് അതിർത്തിയിൽ നിയന്ത്രണ രേഖ ലംഘിച്ച് പാക് യുദ്ധ വിമാനങ്ങൾ പറന്നത്. പാക് വിമാനങ്ങളെ ഇന്ത്യയുടെ മിഗ് 21 വിമാനത്തിൽ തുരത്തുന്നതിനിടെയാണ് വിമാനം തകർന്ന് വീഴുന്നത്. വിമാനത്തിൽ നിന്നും സ്വയം ഇജക്ചട് ചെയ്ത് രക്ഷപെട്ട അഭിനന്ദൻ നിയന്ത്രണ രേഖയിൽ നിന്നും 7 കിലോമീറ്ററോളം അകലെയാണ് ഇറങ്ങിയത്.

പാക് പിടിയിൽ

പാക് പിടിയിൽ

പ്രദേശവാസികളായ പാകിസ്താനികളുടെ കൈയ്യിലാണ് ആദ്യം അഭിനന്ദൻ അകപ്പെട്ടത്. ഇവർ അഭിനന്ദനെ മർദ്ദിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പാക് സൈന്യം അഭിനന്ദനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പാക് പൗരന്മാരുടെ മർദ്ദനമേറ്റ് മുഖം നിറയെ ചോര പുരണ്ട്, കൈകൾ പുറകിൽ കെട്ടിയ നിലയിലുള്ള അഭിനന്ദന്റെ ഒരു വീഡിയോയും പുറത്ത് വിട്ടിരുന്നു.

 തലയുയർത്തി അഭിനന്ദൻ

തലയുയർത്തി അഭിനന്ദൻ

പാക് സൈന്യത്തിന്റെ ചോദ്യങ്ങളെ ധാരമായാണ് അഭിനന്ദൻ നേരിട്ടത്. പേരെന്താണെന്ന ചോദ്യത്തിനും വിവാഹിതനാണോ എന്ന ചോദ്യത്തിനും മാത്രമാണ് അഭിനന്ദൻ കൃത്യമായ ഉത്തരം നൽകിയത്. നിങ്ങളുടെ ലക്ഷ്യമെന്തായിരുന്നു എന്നതടക്കമുള്ള നിർണായക ചോദ്യങ്ങളോട് മറുപടി നൽകാനാവില്ലെന്ന് അഭിനന്ദൻ വ്യക്തമാക്കുകയും ചെയ്തു. ഈ വീഡിയോയും പാകിസ്താൻ പുറത്ത് വിട്ടിരുന്നു.

വീഡിയോ വൈറൽ

നിമിഷങ്ങൾക്കകം ഈ വീഡിയോ വൈറലാവുകയും ചെയ്തിരുന്നു. പാക് സൈന്യം നൽകിയ ചായ അഭിനന്ദൻ കുടിക്കുകയും '' ദി ടീ ഇസ് ഫന്റാസ്റ്റിക്'' എന്ന് പറയുകയും ചെയ്യുന്ന ദൃശൃങ്ങളും ഈ വീഡിയോയിൽ ഉണ്ടായിരുന്നു. ഈ ദൃശ്യം പാകിസ്താനിലെ ഒരു തേയിലയുടെ പരസ്യത്തിൽ ഉൾപ്പെടുത്തിയെന്ന രീതിയിലുള്ള വീഡിയോ ആണ് വൈറലായത്.

തേയിലപ്പൊടി പരസ്യം

തേയിലപ്പൊടി പരസ്യം

വാട്സാപ്പ് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഈ തേയിലപ്പൊടി പരസ്യവും ഇപ്പോൾ വൈറലാണ്. പാകിസ്താനിലെ പ്രശസ്മായ ഒരു തേയിലപ്പൊടി ബ്രാൻഡായ താപാലിന്റെ പരസ്യത്തിലാണ് അഭിനന്ദന്റെ ദൃശ്യങ്ങളും ചേർത്ത് പ്രചരിക്കുന്നത്. പരസ്യത്തിന്റെ അവസാനം '' ദി ടീ ഈസ് ഫന്റാസ്റ്റിക്, താങ്ക്സ്ട എന്ന് അഭിനന്ദൻ പറയുന്ന ദൃശ്യങ്ങളും ചേർത്തിട്ടുണ്ട്.

പ്രമുഖരടക്കം പങ്കുവെച്ചു

പ്രമുഖരടക്കം പങ്കുവെച്ചു

അഭിനന്ദന്റെ ദൃശ്യങ്ങളോടുകൂടിയുള്ള തേയിലപ്പൊടിയുടെ പരസ്യം യഥാർത്ഥ്യത്തിൽ കമ്പനി പുറത്തിറക്കിയാതാണെന്ന് വിശ്വസിച്ച് മാധ്യമപ്രവർത്തകർ അടക്കം നിരവധി പേർ ഇത് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അഭിനന്ദൻ പാകിസ്താനിലും താരമായി, പാകിസ്താനിലെ പരസ്യത്തിൽ അഭിനന്ദൻ, പാകിസ്താന്റെ ഭാവന തുടങ്ങിയ അടിക്കുറുപ്പുകളോടെയായിരുന്നു ഈ ദൃശ്യങ്ങൾ ഷെയർ ചെയ്യപ്പെട്ടത്.

വാസ്തവം ഇതാണ്

വാസ്തവം ഇതാണ്

എന്നാൽ താപാൽ തേയിലയുടെ യഥാർത്ഥ പരസ്യത്തിൽ അഭിനന്ദന്റെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് ചേർത്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പാകിസ്താൻ പുറത്ത് വിട്ട വീഡിയോയിൽനിന്നുള്ള ഭാഗങ്ങൾ തേയിലപ്പൊടിയുടെ പരസ്യത്തിൽ എഡിറ്റ് ചെയ്ത് ചേർത്ത് പ്രചരിപ്പിക്കുകയായിരുന്നു.

വീഡിയോ

അഭിനന്ദന്റേതെന്ന രീതിയിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്ന വീഡിയോ

യഥാർത്ഥ പരസ്യം

തപാൽ തേയിലപ്പൊടിയുടെ യഥാർത്ഥ പരസ്യം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+