കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇജ്ജാതി മാസ്സ്, അമീർ ഖാൻ കൊടുത്ത ആട്ടപ്പൊടിയിൽ 10000 രൂപയും, പ്രചരിക്കുന്നതിന് പിന്നിൽ!

Google Oneindia Malayalam News

മുംബൈ: അമീർ ഖാൻ ഒരു കിലോ ആട്ടപ്പൊടി കൊടുക്കുന്നു. കുറച്ചു പേർ അത് വകവെച്ചില്ല. ദാരിദ്ര്യത്തിന്റെ വിലയറിയാവുന്നവർ അത് പോയി വാങ്ങി. അർഹതപ്പെട്ടവർക്ക് ആ പാക്കറ്റിന്റെ കൂടെ ഒരു പതിനയ്യായിരം രൂപയും കിട്ടി. ഐഡിയ നോക്കണേ ഇജ്ജാതി മാസ്സ്... സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു സന്ദേശമാണിത്.

ബോളിവുഡിലെ സൂപ്പര്‍ താരം സിനിമയെ വെല്ലുന്ന ട്വിസ്റ്റാണ് ജീവിതത്തില്‍ കാണിച്ചത് എന്നാണ് പ്രചരിക്കുന്നത്. ഇതിന് പിന്നാലെ അമീര്‍ ഖാനെ അഭിനന്ദിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയ വഴി രംഗത്ത് വന്നു. യഥാര്‍ത്ഥത്തില്‍ ആട്ടപ്പൊടിയില്‍ ഒളിപ്പിച്ച് അമീര്‍ ഖാന്‍ പാവപ്പെട്ടവര്‍ക്ക് പണം നല്‍കുകയുണ്ടായോ.

Corona

സത്യത്തില്‍ ഇതൊരു വ്യാജ പ്രചാരണമാണ്. ടിക് ടോകില്‍ ഒരു യുവാവ് ചെയ്ത വീഡിയോയ്ക്ക് പിറകേയാണ് അമീര്‍ ഖാന്റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിച്ച് തുടങ്ങിയത്. സമാന്‍ എന്ന യുവാവിന്റെ വീഡിയോയാണ് അമീര്‍ ഖാന് പണി കൊടുത്തിരിക്കുന്നത്. ഫാക്ട് ചെക്കിംഗ് നടത്തുന്ന വെബ്‌സൈറ്റായ ബൂം ലൈവ് ആണ് അമീര്‍ ഖാന്റെ ആട്ടപ്പൊടി കഥ പൊളിച്ച് കയ്യില്‍ തന്നിരിക്കുന്നത്.

ടിക് ടോകില്‍ സമാന്‍ എന്ന യുവാവ് പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നത് ഇതാണ്: '' ഹിന്ദുക്കളും മുസ്ലീംകളും കഴിയുന്ന ചേരിയിലേക്ക് രാത്രിയില്‍ ഒരാള്‍ ട്രക്കില്‍ ആട്ടയുമായി എത്തി. ഒരു കിലോ ആട്ട വീതമായിരുന്നു ഒരാള്‍ക്ക് നല്‍കുക. എന്നാല്‍ ആരാണ് രാത്രി വെറും ഒരു കിലോ ആട്ടയ്ക്ക് വേണ്ടി പോവുക. അത്ര കഷ്ടപ്പാട് ഉളളവരാണെങ്കില്‍ മാത്രമല്ലേ പോവുകയുളളൂ. അങ്ങനെ പോയ ആളുകള്‍ ആട്ട വാങ്ങി വീട്ടില്‍ എത്തിയപ്പോള്‍ അതില്‍ ഒളിപ്പിച്ച പതിനായിരം രൂപ കിട്ടി. അങ്ങനെ ഏറ്റവും അര്‍ഹരായവര്‍ക്ക് തന്നെ ആ സഹായം കിട്ടി. പ്രശസ്തി ആഗ്രഹിക്കാത്ത അദ്ദേഹത്തിന് നന്ദി .'' ഈ സംഭവമാണ് പിന്നീട് നടന്‍ അമീര്‍ ഖാന്‍ ചെയ്തു എന്ന പേരില്‍ സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിച്ചത്.

English summary
Fake news about actor Amir Khan in Social Media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X