കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരാജയപ്പെട്ടിട്ടും ആഘോഷിച്ച് തിമിര്‍ത്താടി തേജസ്വിയും തേജ് പ്രതാപും'.. വീഡിയോയ്ക്ക് പിന്നില്‍

  • By
Google Oneindia Malayalam News

പട്ന: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ മക്കളായ തേജസ്വി യാദവിന്‍റേയും തേജ് പ്രദാപിന്‍റേയും ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇരുവരും ആര്‍ത്ത് ചിരിച്ച് നൃത്തം ചെയ്യുന്നതാണ് വീഡിയോയില്‍ ഉള്ളത്. ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയും യാതൊരു കുലുക്കവുമില്ലാതെ ഇരുവരും നൃത്തം ചെയ്യുന്നുവെന്ന കുറിപ്പോടെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം ഇങ്ങനെ

 laludd-

<strong>'ഒന്നും മറക്കില്ല രാമാ'.. മകന്‍ പാലം വലിച്ചതിന് ബിജെപി എംഎല്‍എക്ക് നേതൃത്വം വക എട്ടിന്‍റെ പണി</strong>'ഒന്നും മറക്കില്ല രാമാ'.. മകന്‍ പാലം വലിച്ചതിന് ബിജെപി എംഎല്‍എക്ക് നേതൃത്വം വക എട്ടിന്‍റെ പണി

യോഗി ആദിത്യ നാഥ് എഫ്സി എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഇരുവരും നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും പിതാവ് ജയിലില്‍ അസുധബാധിതനായി കഴിയുമ്പോഴും അദ്ദേഹത്തിന്‍റെ രണ്ട് മക്കളും ഇപ്പോഴും ഡാന്‍സ് പാര്‍ട്ടി മൂഡിലാണെന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. 1000 ത്തില്‍ അധികം പേര്‍ ഇതിനോടകം വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

<strong>കര്‍ണാടകം ക്രൈസിസില്‍!! വീണ്ടും ഡികെ ശിവകുമാര്‍, ഇത്തവണ ബ്രാഹ്മണ്ഡ ഹോമം</strong>കര്‍ണാടകം ക്രൈസിസില്‍!! വീണ്ടും ഡികെ ശിവകുമാര്‍, ഇത്തവണ ബ്രാഹ്മണ്ഡ ഹോമം

എന്നാല്‍ ഒരു വര്‍ഷം മുന്‍പുള്ള ഇരുവരുടേയും വീഡിയോയാണ് ഇപ്പോള്‍ വ്യാജ രീതിയില്‍ പ്രചരിക്കുന്നത്. 2018 ല്‍ തേജ് പ്രതാപിന്‍റെ വിവാഹ നിശ്ചയ സമയത്താണ് സഹോദരങ്ങള്‍ രണ്ട് പേരും ഒരുമിച്ച് നൃത്തം ചെയ്തത്. ഇതിന്‍റെ വീഡിയോ അപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ ബിജെഡിക്ക് നിലംതൊടാന്‍ പോലും സാധിച്ചിരുന്നില്ല. ഇവിടെ കോണ്‍ഗ്രസുമായി സഖ്യത്തിലായിരുന്നു ആര്‍ജെഡി മത്സരിച്ചത്. ഒരു സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു.

English summary
Fake news about RJD leaders Ttej pratap and Tejaswi yadhav goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X