• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബാലക്കോട്ട് ആക്രമണത്തിൽ ഇന്ത്യൻ യുദ്ധവിമാനം പറത്തിയവരിൽ വനിതാ പൈലറ്റും? സത്യം ഇതാണ്

cmsvideo
  ഇത്തരം വാർത്തകൾ ഷെയർ ചെയ്യരുത് | Oneindia Malayalam

  ദില്ലി: പുൽവാമയിൽ നാൽപ്പത് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടിയാണ് നൽകിയത്. ജെയ്ഷെ മുഹമ്മദിനെ അവരുടെ താവളത്തിലെത്തി ഇന്ത്യ തരിപ്പണമാക്കി. ജെയ്ഷെയുടെ ഏറ്റവും പ്രധാനപ്പെട്ട താവളമായ ബാലക്കോട്ടെ തീവ്രവാദി ക്യാമ്പ് ഉൾപ്പെടെ ഇന്ത്യൻ സൈന്യം തകർത്തു. 38 വർഷങ്ങൾ‌ക്ക് ശേഷമാണ് വ്യേമസേന നിയന്ത്രണ രേഖ കടന്ന് ആക്രമണം നടത്തുന്നത്.

  ഇന്ത്യ തിരിച്ചടി നൽകിയെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ അതിർത്ത് കടന്നുള്ള ആക്രമണത്തെ കുറിച്ച് നിരവധി വ്യാജ വാർത്തകളും പ്രചരിച്ചു. ഭീകരാക്രമണത്തിന്റേതെന്ന പേരിൽ ചില ദൃശ്യങ്ങൾ വരെ പ്രചരിപ്പിക്കപ്പെട്ടു. ഇതിനോടൊപ്പം വ്യോമസേനയുടെ വിമാനം പറത്തിയത് സ്നേഹാ ശെഖാവത്ത് എന്ന വനിതാ പൈലറ്റാണെ വാർത്ത വ്യാപകമായി പ്രചരിക്കപ്പെട്ടു. സ്നേഹയ്ക്ക് അഭിനന്ദനമറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങളും പിന്നിലെത്തി. സമൂഹ മാധ്യങ്ങൾ ആഘോഷിച്ച ആ വാർത്തയുടെ സത്യം ഇതാണ്.

  സ്നേഹയ്ക്ക് അഭിനന്ദനം

  സ്നേഹയ്ക്ക് അഭിനന്ദനം

  സ്ഹേനയുടെ ചിത്രത്തിനൊപ്പം പേരും മറ്റു വിവരങ്ങളും തെറ്റായ രീതിയിലാണ് പ്രചരിപ്പിക്കപ്പെട്ട. ഉർവിഷ ജരിവാല എന്നാണ് പേര് നൽകിയിരിക്കുന്നത്. പാകിസ്താന് തിരിച്ചടി നൽകാൻ വ്യോമസേനയുടെ വിമാനം പറത്തിയത് സ്നേഹയാമെന്നും സൂറത്തിലെ ഭുൽക ഭവൻ സ്കൂളിലെ വിദ്യാർത്ഥിയാണെന്നുമൊക്കെ പോസ്റ്റിൽ പറഞ്ഞിരുന്നു.

  വ്യാപകമായി പ്രചരിച്ചു

  സ്നേഹയുടെ പേരിൽ പ്രചരിച്ച പോസ്റ്റിന്റെ സത്യാവസ്ഥ മനസിലാക്കാതെ നിരവധി പേർ ഇതി ഷെയർ ചെയ്തിരുന്നു. പോസ്റ്റിന് താഴെ അഭിനന്ദവും ആശംസകളുമായി ഒരുപാട് പേരെത്തി. ബൂം ലൈവ് എന്ന ഓൺലൈൻ സൈറ്റാണ് വാർത്തകൾ വ്യാജമാണെന്ന് കണ്ടെത്തിയത്. വ്യാജ പോസ്റ്റുകൾ പ്രചരിച്ചതോടെ നിരവധി പേരാണ് പ്രത്യാക്രമണം നടത്തിയ സംഘത്തിൽ സ്നേഹയും ഉണ്ടായിരുന്നുവെന്ന് തെറ്റിദ്ധരിച്ചത്.

  ആരാണ് സ്നേഹാ ശെഖാവത്?

  ആരാണ് സ്നേഹാ ശെഖാവത്?

  റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യയുടെ പോർ വിമാനം പറത്തിയ ആദ്യ വനിതാ പൈലറ്റാണ് സ്നേഹാ ശെഖാവത്. 2012ലായിരുന്നു ചരിത്രം തിരുത്തി സ്നേഹ സംഘത്തെ നയിച്ചത്. രാജസ്ഥാനിൽ നിന്നുള്ള ഉദ്യോഗസ്ഥയാണ് സ്നേഹ. സൈനിക ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ രേഖപ്പെടുത്തുന്ന ഭാരത് രക്ഷക് എന്ന വെബ്സൈറ്റ് പരിസോധിച്ചതിൽ നിന്നാണ് സ്നേഹാ ശെഖാവതിന്റെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചാരണം നടക്കുന്നതായി വ്യക്തമായത്.

  പേര് വിവരങ്ങൾ രഹസ്യം

  പാക് നിയന്ത്രണ രേഖ ലംഘിച്ച് ജെയ്ഷെ മുഹമ്മദ് തീവ്രവാദ ക്യാമ്പുകൾ ആക്രമിച്ച ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വാർത്തകൾ അസംബന്ധമാണെന്ന് വ്യോമ സേന വൃത്തങ്ങൾ പറയുന്നു.

  വനിതാ പൈലറ്റുകൾ ഉണ്ട്

  വനിതാ പൈലറ്റുകൾ ഉണ്ട്

  യുദ്ധവിമാനങ്ങൾ പറത്താൻ വനിതാ പൈലറ്റുമാർക്ക് പരിശീലനം നൽകുന്നുണ്ടെങ്കിലും അതിർത്തി കടന്ന് ബാലാക്കോട്ട് പോലുള്ള നിർണായക ആക്രമണത്തിൽ പങ്കെടുപ്പിക്കാനുള്ള അനുമതി നൽകിയിട്ടില്ലെന്നാണ് പ്രതിരോഘ വിദഗ്ധനായ നിതിൻ ഗോഖലെ പറയുന്നത്.

  അണിയറയിൽ മലയാളിയും

  അണിയറയിൽ മലയാളിയും

  ബാലക്കോട്ട് ഇന്ത്യ നടത്തിയ മിന്നൽ വ്യോമാക്രമണത്തിന്റെ നേതൃത്വ നിരയിൽ മലയാളി ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശിയായ എയര്‍മാര്‍ഷല്‍ സി ഹരികുമാറാണ് (എയര്‍ ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ്) ഇന്ത്യന്‍ ആക്രമണത്തിന്‍റെ അണിയറയില്‍ ചുക്കാന്‍ പിടിച്ചത്. ഹരികുമാര്‍ നേതൃത്വം നല്‍കുന്ന പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡ് ആണ് ആക്രമണത്തിന്‍റെ സമഗ്ര പദ്ധതിക്ക് രൂപരേഖ തയ്യാറാക്കിയത്.

  ആക്രമണത്തിന്റെ ദൃശ്യങ്ങൾ

  ആക്രമണത്തിന്റെ ദൃശ്യങ്ങൾ

  ബാലക്കോട്ട് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങളിലെന്ന പേരിൽ നിരവധി വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ 2016 ആഗസ്റ്റ് 14ന് പാക് വ്യോമസേന നടത്തിയ രാത്രിപര്യടനത്തിന്റെ ദൃശ്യങ്ങളായിരുന്നു ഇവ. ഒരു വീഡിയോ ഗെയിമിൽ നിന്നുള്ള ദൃശ്യങ്ങളും ആക്രമണത്തിന്റേതെന്ന പേരിൽ പ്രചരിച്ചിരുന്നു. പ്രമുഖരായ നിരവധി പേർ ഉൾപ്പെടെ ഇത് പങ്കുവെച്ചതോടെ ഈ ദൃശ്യങ്ങളുടെ വിശ്വാസ്യതയും കൂടി.

  ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ത്തെന്ന് പാകിസ്താന്‍!പുറത്ത് വിട്ടത് വ്യാജ ചിത്രങ്ങള്‍! പൊളിച്ചടുക്കി

  English summary
  a photo of sneha shekhawath is being falsely shared as one of the pilots of the Tuesday morning air strike at Balakot. she is the india's first woman fighter pilot to lead Indian Air Force squadron at the Republic Day Parade
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more