'മുംബൈയുടെ നിയന്ത്രണം ഏറ്റെടുത്ത് സൈന്യം, 10 ദിവസം സൈനിക ലോക്ക്ഡൗണെന്ന് പ്രചാരണം', സത്യമിത്!
ദില്ലി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ ഉളള സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ 18,000ത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിക്കപ്പെട്ട നഗരങ്ങളിലൊന്ന് മഹാരാഷ്ട്രയിലെ മുംബൈ ആണ്. ഈ പശ്ചാത്തലത്തില്‍ വാട്സ്ആപ്പിലടക്കം ഒരു പ്രചാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്നുണ്ട്.
മുംബൈയുടെ നിയന്ത്രണം ഇന്ത്യന്‍ സൈന്യം ഏറ്റെടുത്തിരിക്കുകയാണ് എന്നാണ് പ്രചാരണം നടക്കുന്നത്. ശനിയാഴ്ച മുതല്‍ പത്ത് ദിവസത്തേക്ക് മുംബൈ സൈന്യത്തിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലായിരിക്കുമെന്നും പാലും മരുന്നും അല്ലാതെ മറ്റൊരു അവശ്യസാധനവും ഈ പത്ത് ദിവസം ലഭിക്കില്ലെന്നുമാണ് സന്ദേശം പ്രചരിക്കുന്നത്.

ഈ പ്രചാരണം വ്യാജമാണ് എന്ന് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. മുംബൈയിലോ മഹാരാഷ്ട്രയിലെ മറ്റേതെങ്കിലും നഗരത്തിലോ സൈന്യത്തെ വിന്യസിച്ചിട്ടില്ല. പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നും അത് ആരും ഫോര്‍വേര്‍ഡ് ചെയ്യരുത് എന്നും അധികൃതര്‍ പറയുന്നു. മഹാരാഷ്ട്രയില്‍ മെയ് 17ന് ശേഷവും ലോക്ക്ഡൗണ്‍ നീട്ടാനാണ് സാധ്യത. ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മുംബൈ, പൂനെ മേഖലകളിലെങ്കിലും ലോക്ക്ഡൗണ്‍ തുടര്‍ന്നേക്കും എന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരിക്കുന്നത്.
മഹാരാഷ്ട്രയിലെ കൊവിഡ് കേസുകളില്‍ 90 ശതമാനവും ഈ രണ്ട് നഗരങ്ങളില്‍ നിന്നുളളതാണ്. മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ 18,000ത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. 17,974 പേര്‍ക്കാണ് ഇതുവരെ മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 3301 പേര്‍ക്ക് രോഗം ഭേദമായി. 694 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ മുംബൈയും പൂനെയും ഇടം നേടിയിട്ടുണ്ട്. കുറഞ്ഞ സമയത്തിനുളളിലാണ് മുംബൈയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications