കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുംബൈയുടെ നിയന്ത്രണം ഏറ്റെടുത്ത് സൈന്യം, 10 ദിവസം സൈനിക ലോക്ക്ഡൗണെന്ന് പ്രചാരണം', സത്യമിത്!

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ ഉളള സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ 18,000ത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിക്കപ്പെട്ട നഗരങ്ങളിലൊന്ന് മഹാരാഷ്ട്രയിലെ മുംബൈ ആണ്. ഈ പശ്ചാത്തലത്തില്‍ വാട്‌സ്ആപ്പിലടക്കം ഒരു പ്രചാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്നുണ്ട്.

മുംബൈയുടെ നിയന്ത്രണം ഇന്ത്യന്‍ സൈന്യം ഏറ്റെടുത്തിരിക്കുകയാണ് എന്നാണ് പ്രചാരണം നടക്കുന്നത്. ശനിയാഴ്ച മുതല്‍ പത്ത് ദിവസത്തേക്ക് മുംബൈ സൈന്യത്തിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലായിരിക്കുമെന്നും പാലും മരുന്നും അല്ലാതെ മറ്റൊരു അവശ്യസാധനവും ഈ പത്ത് ദിവസം ലഭിക്കില്ലെന്നുമാണ് സന്ദേശം പ്രചരിക്കുന്നത്.

FAKE

ഈ പ്രചാരണം വ്യാജമാണ് എന്ന് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. മുംബൈയിലോ മഹാരാഷ്ട്രയിലെ മറ്റേതെങ്കിലും നഗരത്തിലോ സൈന്യത്തെ വിന്യസിച്ചിട്ടില്ല. പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നും അത് ആരും ഫോര്‍വേര്‍ഡ് ചെയ്യരുത് എന്നും അധികൃതര്‍ പറയുന്നു. മഹാരാഷ്ട്രയില്‍ മെയ് 17ന് ശേഷവും ലോക്ക്ഡൗണ്‍ നീട്ടാനാണ് സാധ്യത. ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മുംബൈ, പൂനെ മേഖലകളിലെങ്കിലും ലോക്ക്ഡൗണ്‍ തുടര്‍ന്നേക്കും എന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരിക്കുന്നത്.

മഹാരാഷ്ട്രയിലെ കൊവിഡ് കേസുകളില്‍ 90 ശതമാനവും ഈ രണ്ട് നഗരങ്ങളില്‍ നിന്നുളളതാണ്. മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ 18,000ത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. 17,974 പേര്‍ക്കാണ് ഇതുവരെ മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 3301 പേര്‍ക്ക് രോഗം ഭേദമായി. 694 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ മുംബൈയും പൂനെയും ഇടം നേടിയിട്ടുണ്ട്. കുറഞ്ഞ സമയത്തിനുളളിലാണ് മുംബൈയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നത്.

English summary
Fake News: Army not being deployed in Mumbai to enforce lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X