കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ജീവനക്കാരുടെ പെന്‍ഷന്‍ 30% വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചോ? പ്രചരണത്തിലെ സത്യാവസ്ഥ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ചെലവ് ചുരുക്കല്‍ നയത്തിന്‍റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ തുക വെട്ടിക്കുറയ്ക്കാന‍് തീരുമാനിച്ചതായി വ്യാജ പ്രചാര​ണം. എംപിമാരുടെ ശമ്പളം വെട്ടിക്കുറച്ച മാതൃകയില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ മുപ്പത് ശതമാനത്തിന്‍റെ കുറവ് വരുത്തുമെന്ന പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായത്. എന്നാല്‍ ഇത് തികച്ചും വാസ്തവ വിരുദ്ധമായ പ്രചാരണമാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള യാതൊരു തീരുമാനവും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും ഉള്‍പ്പടേയുള്ള മുഴുവന്‍ പാര്‍ലമെന്‍റ് അംഗങ്ങളുടേയും ശമ്പളം വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അടുത്ത ഒരു വര്‍ഷം ഓരോ മാസവും പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാര്‍, എംപിമാര്‍ എന്നിവരുടെ ശമ്പളത്തില്‍ നിന്നും 30 ശതമാനം പിടിക്കാനാണ് തീരുമാനം.

employees

രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണമാർ എന്നിവരും ശമ്പളത്തിന്റെ 30 ശതമാനം സ്വമേധയാ തിരികെ നൽകും. പ്രാദേശി വികസനത്തിനായി എംപിമാര്‍ക്ക് അനുവദിക്കുന്ന ഫണ്ടിന് രണ്ട് വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടു വർഷത്തേയ്ക്ക് 10 കോടി രൂപയാണ് ഒരു എംപിയുടെ ഫണ്ടിലുള്ളത്. ആകെ 7900 കോടി രൂപ ഇത്തരത്തിൽ ലഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പിണറായിക്ക് മറുപടി കൊടുക്കാന്‍ മുല്ലപ്പള്ളി തുനിയരുത്, അങ്ങ് മുല്ലപ്പള്ളി ഗോപാലന്‍റെ മകനാണ്:ചാമക്കാലപിണറായിക്ക് മറുപടി കൊടുക്കാന്‍ മുല്ലപ്പള്ളി തുനിയരുത്, അങ്ങ് മുല്ലപ്പള്ളി ഗോപാലന്‍റെ മകനാണ്:ചാമക്കാല

 ബിജെപി മുഖ്യമന്ത്രിക്കെതിരെ ഉപമുഖ്യമന്ത്രി; പറയുന്നത് ശുദ്ധ അസംബന്ധം, സര്‍ക്കാറില്‍ വിള്ളല്‍ ബിജെപി മുഖ്യമന്ത്രിക്കെതിരെ ഉപമുഖ്യമന്ത്രി; പറയുന്നത് ശുദ്ധ അസംബന്ധം, സര്‍ക്കാറില്‍ വിള്ളല്‍

English summary
fake news buster: Govt is not reducing pension of Central Government employees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X