കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ എല്ലാവര്‍ക്കും സൗജന്യ ഇന്‍റര്‍നെറ്റ് സേവനം നല്‍കുന്നുവെന്ന് പ്രചാരണം: സത്യാവസ്ഥ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ലോക്ക് ഡൗണ്‍ സമയത്ത് സര്‍ക്കാര്‍ സൗജന്യ ഇന്‍റര്‍നെറ്റ് സേവനം നല്‍കുന്നുവെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം. ലോക്ക് ഡൗണ്‍ അവസാനിക്കുന്ന മെയ് 3 വരെ രാജ്യത്തുടനീളം കേന്ദ്ര സര്‍ക്കാര്‍ സൗജ്യന ഇന്‍റര്‍നെറ്റ് സേവനം പ്രഖ്യാപിച്ചിട്ടുണ്ടെന്ന രീതിയിലായിരുന്നു പ്രചാരണം.

ടെലികോം വകുപ്പാണ് ഇത്തരമൊരു തീരുമാനം എടുത്തത്. സര്‍ക്കാര്‍ ഒരു ലിങ്ക് എല്ലാവര്‍ക്കും നല്‍കും, ഇതില്‍ ക്ലിക്ക് ചെയ്താല്‍ ലോക്ക് ഡൗണ്‍ കഴിയുന്നത് വരെ സൗജ്യന ഇന്‍റര്‍നെറ്റ് സേവനം എല്ലാവര്‍ക്കും ലഭിക്കുമെന്നും പ്രചാരണത്തില്‍ പറയുന്നു.

it

എന്നാല്‍ തികച്ചും വാസ്തവവിരുദ്ധമായ ഒരു പ്രചാരണം ആണിത്. സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ യാതൊരു ഉത്തരവും ഇതുവരെ ഉണ്ടായിട്ടില്ല. ഭാവിയിലും ഇത്തരമൊരു നീക്കത്തിനും പദ്ധതിയില്ല. തടസ്സമില്ലാതെ ഇന്റർനെറ്റ് വിതരണം ഉറപ്പാക്കാൻ സർക്കാർ എല്ലാ ഇന്റർനെറ്റ് സേവന ദാതാക്കളോടും ആവശ്യപ്പെട്ടിരുന്നു.

ലോക്ക്ഡ ഡൗൺ കാലയളവിൽ സജന്യ ഇൻറർനെറ്റും ഡിടിഎച്ച് സൗകര്യങ്ങളും നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നേരത്തെ ഒരു ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാവാം ഇത്തരമൊരു വ്യാജവാര്‍ത്ത പരന്നതെന്നാണ് കരുതുന്നത്. എന്നാൽ ഈ ഹരജിയിൽ സുപ്രീം കോടതി ഒരു ഉത്തരവും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.

<strong>കോണ്‍ഗ്രസ് മുഖ്യമന്ത്രി അര്‍ണബ് ഗോസ്വാമിയെ പരസമ്യായി ഭീഷണിപ്പെടുത്തി; അക്രമം ഞെട്ടിപ്പിച്ചു: ബിജെ</strong>പികോണ്‍ഗ്രസ് മുഖ്യമന്ത്രി അര്‍ണബ് ഗോസ്വാമിയെ പരസമ്യായി ഭീഷണിപ്പെടുത്തി; അക്രമം ഞെട്ടിപ്പിച്ചു: ബിജെപി

ഉദ്ധവിന്‍റെ മുഖ്യമന്ത്രി സ്ഥാനം തെറിക്കുമോ? അനങ്ങാതെ ഗവര്‍ണ്ണര്‍, നിലപാട് വ്യക്തമാക്കി ബിജെപിയുംഉദ്ധവിന്‍റെ മുഖ്യമന്ത്രി സ്ഥാനം തെറിക്കുമോ? അനങ്ങാതെ ഗവര്‍ണ്ണര്‍, നിലപാട് വ്യക്തമാക്കി ബിജെപിയും

English summary
Fake News Buster: Govt will not provide free internet service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X