ഇന്ത്യന്‍ ആര്‍മി ഹിമാചല്‍ റജിമെന്റ് രൂപീകരിക്കുന്നുവെന്ന് പ്രചാരണം; സത്യാവസ്ഥ ഇങ്ങനെ
ദില്ലി: ഇന്ത്യന്‍ ആര്‍മി 'ഹിമാചല്‍ റെജിമെന്റ്' എന്ന പേരില്‍ പുതിയൊരു റെജിമെന്റ് കൂടി രൂപീകരിക്കുന്നുവെന്ന പ്രചാരണം ഉത്തരേന്ത്യന്‍ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ക്കിടയില്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷ സാഹചര്യം ഉടലെടുത്തതും ഇത്തരം പ്രചാരണങ്ങളുടെ ആക്കംക്കൂട്ടി. കാന്‍ഗ്ര ആസ്ഥാനാക്കിയാണ് പുതിയ റെജിമന്റ് രൂപീകരിക്കുന്നതായിരുന്നു പ്രചാരണം.
എന്നാല്‍ ഇത്തരം പ്രചാരണം തികച്ചും അടിസ്ഥനരഹിതമാണെന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിക്കുന്നത്. ഹിമാചല്‍ റജിമെന്റ് എന്ന പേരില്‍ പുതിയൊരു റജിമെന്റിന് തുടക്കം കുറിക്കുന്നത് സംബാന്ധിച്ച് സൈന്യം യാതൊരു ആലോചനയും നടത്തിയിട്ടില്ല. ഇത്തരം തെറ്റായ പ്രചാരണങ്ങള്‍ക്കും സന്ദേശങ്ങള്‍ക്കുമെതിരെ ജാഗ്രത പാലിക്കണമെന്നും സൈന്യം വ്യക്തമാക്കുന്നു.

പുതിയ റജിമെന്റിലേക്ക് പതിവ് ടെസ്റ്റുകളിലൂടെ ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശത്തില്‍ പറയുന്നത്. സംസ്ഥാനത്തെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിനായി സേനയില്‍ ഒരു ഹിമാചൽ റെജിമെന്റ് രൂപീകരിക്കാൻ 2019 ൽ ഹിമാചൽ മുഖ്യമന്ത്രി ജയ് റാം താക്കൂർ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യമായിരിക്കാം വ്യാജ പ്രചാരണത്തിന്റെ ഉറവിടമെന്നാണ് കരുതുന്നത്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications