കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ആര്‍മി ഹിമാചല്‍ റജിമെന്‍റ് രൂപീകരിക്കുന്നുവെന്ന് പ്രചാരണം; സത്യാവസ്ഥ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ ആര്‍മി 'ഹിമാചല്‍ റെജിമെന്‍റ്' എന്ന പേരില്‍ പുതിയൊരു റെജിമെന്‍റ് കൂടി രൂപീകരിക്കുന്നുവെന്ന പ്രചാരണം ഉത്തരേന്ത്യന്‍ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ക്കിടയില്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷ സാഹചര്യം ഉടലെടുത്തതും ഇത്തരം പ്രചാരണങ്ങളുടെ ആക്കംക്കൂട്ടി. കാന്‍ഗ്ര ആസ്ഥാനാക്കിയാണ് പുതിയ റെജിമന്‍റ് രൂപീകരിക്കുന്നതായിരുന്നു പ്രചാരണം.

എന്നാല്‍ ഇത്തരം പ്രചാര​ണം തികച്ചും അടിസ്ഥനരഹിതമാണെന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിക്കുന്നത്. ഹിമാചല്‍ റജിമെന്‍റ് എന്ന പേരില്‍ പുതിയൊരു റജിമെന്‍റിന് തുടക്കം കുറിക്കുന്നത് സംബാന്ധിച്ച് സൈന്യം യാതൊരു ആലോചനയും നടത്തിയിട്ടില്ല. ഇത്തരം തെറ്റായ പ്രചാരണങ്ങള്‍ക്കും സന്ദേശങ്ങള്‍ക്കുമെതിരെ ജാഗ്രത പാലിക്കണമെന്നും സൈന്യം വ്യക്തമാക്കുന്നു.

 ladakh

പുതിയ റജിമെന്‍റിലേക്ക് പതിവ് ടെസ്റ്റുകളിലൂടെ ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശത്തില്‍ പറയുന്നത്. സംസ്ഥാനത്തെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിനായി സേനയില്‍ ഒരു ഹിമാചൽ റെജിമെന്റ് രൂപീകരിക്കാൻ 2019 ൽ ഹിമാചൽ മുഖ്യമന്ത്രി ജയ് റാം താക്കൂർ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യമായിരിക്കാം വ്യാജ പ്രചാരണത്തിന്‍റെ ഉറവിടമെന്നാണ് കരുതുന്നത്.

സൂരജിനെ കുടുക്കിയത് ആ 8 സംശയങ്ങളും, പറഞ്ഞ നുണകളും; പാമ്പിന്‍റെ വിഷപ്പല്ലുകള്‍ പരിശോധനയ്ക്കായി അയച്ചുസൂരജിനെ കുടുക്കിയത് ആ 8 സംശയങ്ങളും, പറഞ്ഞ നുണകളും; പാമ്പിന്‍റെ വിഷപ്പല്ലുകള്‍ പരിശോധനയ്ക്കായി അയച്ചു

നിരനിരയായി 4 യുദ്ധ വിമാനങ്ങള്‍; അതിര്‍ത്തിയില്‍ വന്‍ സന്നാഹങ്ങളുമായി ചൈന, ചിത്രങ്ങള്‍ പുറത്ത്നിരനിരയായി 4 യുദ്ധ വിമാനങ്ങള്‍; അതിര്‍ത്തിയില്‍ വന്‍ സന്നാഹങ്ങളുമായി ചൈന, ചിത്രങ്ങള്‍ പുറത്ത്

English summary
fake news buster: no Indian Army has no plans of creating a Himachal Regiment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X