കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഫെയ്ക്ക് ന്യൂസ്'; രാജ്നാഥ് സിംഗിന്റെ വാദം തള്ളി ചൈന; തങ്ങൾക്കുണ്ടായത് ഇന്ത്യയെക്കാൾ കുറവ് നാശനഷ്ടം

Google Oneindia Malayalam News

ദില്ലി; ജൂൺ 15 ന് ഗാൽവാനിൽ ഉണ്ടായ സംഘർഷത്തിൽ തങ്ങൾക്ക് വളരെ കുറച്ച് നാശനഷ്ടം മാത്രമേ നേരിടേണ്ടി വന്നിട്ടുള്ളൂവെന്ന് ചൈനീസ് മുഖപത്രമായ ഗ്ലോബൽ ടൈംസ് എഡിറ്റർ. ചൈനീസ് സൈന്യത്തിന് കനത്ത നാശം ഉണ്ടായെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ പരാമർശത്തെ തള്ളിക്കൊണ്ടായിരുന്നു ചൈനയുടെ പ്രതികരണം.

പെണ്ണിന്റെ പൊക്കിൾ കണ്ടാലും കാൽ കണ്ടാലും കുഴപ്പം, ഇത്തരം ജൻമങ്ങളാണ് ആണിന്റെ ശാപം; സാധികപെണ്ണിന്റെ പൊക്കിൾ കണ്ടാലും കാൽ കണ്ടാലും കുഴപ്പം, ഇത്തരം ജൻമങ്ങളാണ് ആണിന്റെ ശാപം; സാധിക

ജൂൺ 15 ന് ഗാൽവാനിൽ ഉണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തങ്ങൾക്കും നാശനഷ്ടം ഉണ്ടായതായി ചൈന സമ്മതിച്ചിരുന്നുവെങ്കിലും ഇത് സംഭവിച്ച വിവരങ്ങളോ കൊല്ലപ്പെട്ട സൈനികരുടെ കണക്കുകളോ വ്യക്തമാക്കാൻ ചൈന തയ്യാറായിരുന്നില്ല. ചൈനയുടെ 60 സൈനികരെങ്കിലും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായുള്ള സ്ഥിരീകരിക്കാത്ത ചില കണക്കുകൾ നേരത്തേ പുറത്തുവന്നിരുന്നു. അതേസമയം ഇന്ത്യയ്ക്ക് സംഭവിച്ചതിനേക്കാൾ കനത്ത നാശനഷ്ടമാണ് ചൈനയ്ക്ക് ഉണ്ടായതെന്നായിരുന്നു കേന്ദ്രസർക്കാരും അവകാശപ്പെട്ടത്. കഴിഞ്ഞ ദിവസം രാജ്നാഥ് സിംഗ് ഇക്കാര്യം ആവർത്തിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗ്ലോബൽ ടൈംസ് എഡിറ്റർ പ്രതികരിച്ച് രംഗത്തെത്തിയത്.

 indiachina-1

രാജ്‌നാഥ് സിംഗിന്റെ പ്രസ്താവന പ്രസിദ്ധീകരിച്ച ഇന്ത്യൻ മാത്രമത്തിന്റെ റിപ്പോർട്ട് പങ്കുവെച്ച് കൊണ്ടായിരുന്നു ഗ്ലോബൽ ടൈംസ് എഡിറ്റർ ഇൻ ചീഫ് ഹു ഷിജിൻ ട്വീറ്റ് ചെയ്തത്. എന്റെ അറിവ് സംബന്ധിച്ചെടുത്തോളം ജൂൺ 15 ന് ഗാൽവാൻ അതിർത്തിയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ചൈനീസ് സൈന്യത്തിന് ഉണ്ടായ ആൾനാശം ഇന്ത്യയെക്കാൾ വളരെ കുറവാണ്. ചൈനയുടെ സൈനികരെ ഇന്ത്യ പിടികൂടിയിട്ടില്ലെന്നും അതേസമയം ചൈന ഇന്ത്യയുടെ സൈനികരെ പിടികൂടിയെന്നും അദ്ദേഹം അവകാശപ്പെട്ടു.പോരാട്ടത്തിനിടെ ചൈനീസ് സേനയ്ക്ക് ഇന്ത്യ കനത്ത നാശനഷ്ടങ്ങൾ വരുത്തിയെന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ റിപ്പോർട്ടിന്റെ സ്ക്രീൻഷോട്ട്, വ്യാജ വാർത്ത എന്ന് സറ്റാമ്പ് ചെയ്താണ് ഹു ഷിജിന്റെ ട്വീറ്റ്.

Recommended Video

cmsvideo
China should respect line of actual control, warns india | Oneindia Malayalam

കഴിഞ്ഞ ദിവസം പാർലമെന്റിലായിരുന്നു ഇന്ത്യ-ചൈന സംഘർഷത്തെ കുറിച്ച് രാജ്നാഥ് സിംഗ് പ്രതികരിച്ചത്. ഗാൽവാനിൽ ഇന്ത്യ ചൈനയ്ക്കെതിരെ ശക്തമായി തിരിച്ചടിച്ചെന്നും ഇന്ത്യയക്കാൾ കനത്ത നാശമാണ് ചൈനയ്ക്ക് നേരിട്ടതെന്നും രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു. ഇന്ത്യന്‍ പട്ടാളക്കാരെ തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ചൈനയുടെ ഈ സമീപനമാണ് അവരുമായുള്ള ഏറ്റുമുട്ടലിന് ഇടയാക്കുന്നതെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു.

ബിജെപിയുടെ അടിവേരിളക്കാൻ കോൺഗ്രസ്; മുൻ എംഎൽഎയും കോൺഗ്രസിലേക്ക്,കൊഴിഞ്ഞ് പോക്കിൽ പകച്ച് ബിജെപിബിജെപിയുടെ അടിവേരിളക്കാൻ കോൺഗ്രസ്; മുൻ എംഎൽഎയും കോൺഗ്രസിലേക്ക്,കൊഴിഞ്ഞ് പോക്കിൽ പകച്ച് ബിജെപി

English summary
'Fake News'; China rejects Rajnath Singh's claim; says they suffered less damage than India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X